സ്ത്രീയുടെ യജമാനനല്ല ഭര്‍ത്താവ്, വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: 497–ാം വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമെന്ന് സുപ്രീം കോടതി. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണെന്നും ഭാര്യയുടെ യജമാനനല്ല ഭര്‍ത്താവ് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളെ അന്തസ്സോടെയല്ലാതെ  കാണുന്ന എല്ലാ നിയമവും ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. അഞ്ചംഗ ബെഞ്ചില്‍ നാല് വ്യത്യസ്ത വിധികളാണ് ഈ ഹര്‍ജിയില്‍ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മൂന്നു ജഡ്ജിമാര്‍ 497–ാം വകുപ്പ് ഭരണഘടനാവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

സ്ത്രീ പുരുഷ വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം, വിവാഹേതര ബന്ധം വിവാഹമോചനത്തിന് കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച കോടതി 497–ാം വകുപ്പ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി. അതോടൊപ്പം 497–ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി  വിധി പറഞ്ഞത്. നിലവിൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പ് വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts