ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് 13 സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി;റിസര്‍വേഷന്‍ ആരംഭിച്ചു.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 13 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ഇതിൽ രണ്ടെണ്ണം മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കാണ്.

28-നാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ഈ ബസുകളിലെ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതോടെയാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. ടിക്കറ്റ് തീരുന്നതനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

ഒക്ടോബർ രണ്ട് ചൊവ്വാഴ്ചയായതിനാൽ തിങ്കളാഴ്ച ഒരു ദിവസം അവധിയെടുത്താൽ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുമെന്നതിനാൽ നിരവധി പേരാണ് നാട്ടിലേക്ക് പോകുന്നത്.

പ്രത്യേക ബസുകൾ ഇവയാണ് :

28-ന് രാത്രി

9.18, 9.20, 9.30: ബെംഗളൂരു – എറണാകുളം (വോൾവൊ),

9.20, 9.38: ബെംഗളൂരു – തൃശ്ശൂർ (വോൾവൊ),

9.40, 9.58: ബെംഗളൂരു – പാലക്കാട് (വോൾവൊ),

7.40, 7.58: ബെംഗളൂരു – കോട്ടയം (വോൾവൊ),

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

9.54: ബെംഗളൂരു – കോഴിക്കോട് (വോൾവൊ),

8.33: ബെംഗളൂരു – കുമിളി (രാജഹംസ),

6.35, 7.26: മൈസൂരു – എറണാകുളം (വോൾവൊ).

ബൂക്കിങ്ങിന് ksrtc.in സന്ദര്‍ശിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും
[masterslider id="10"]

Related posts