കന്നഡ ഗാനത്തിന് ഒപ്പമാണെങ്കില്‍ സണ്ണിക്ക് “ആടാം”;നിബന്ധനയില്‍ മാറ്റം വരുത്തി ക.ര.വെ;പ്രതീക്ഷയോടെ ആരാധകര്‍.

ബെംഗളൂരു: ബോളിവുഡ് താരം സണ്ണി ലിയോണിനു വേണമെങ്കിൽ കന്നഡ ഗാനങ്ങൾക്കൊപ്പം ബെംഗളൂരുവിൽ നൃത്തം ചെയ്യാമെന്ന് കന്നഡ രക്ഷണ വേദികെ നേതാവ് പ്രവീൺ ഷെട്ടി. നവംബർ മൂന്നിന് ഒൗട്ടർ റിങ് റോഡ് മാന്യത ടെക് പാർക്കിനു സമീപം വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ നൃത്തപരിപാടിക്ക് തയാറെടുപ്പ് നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധ സൂചനകളുമായി രംഗത്തു വന്നിരുന്നു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

നിലവിലെ ധാരണ പ്രകാരം ഇതിൽ ഒരു നൃത്തം കന്നഡ സിനിമാ പാട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ്. മൂന്നു പാട്ടുകളും കന്നഡയിൽ വേണമെന്നതാണ് വേദികെയുടെ ആവശ്യം. ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ എന്ന പേരിൽ പദ്ധതിയിട്ട പരിപാടി കന്നഡ സംസ്കാരത്തിനു ചേർന്നതല്ല എന്നാരോപിച്ച് രക്ഷണ വേദികെ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ബെംഗളൂരു പൊലീസ് ഇടപെട്ട് റദ്ദാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts