ബെംഗളൂരു: കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇ ഫാർമസി ഡ്രാഫ്റ്റ് റെഗുലേഷനിൽ ക്രമക്കേട് ആരോപിച്ച് കർണാടക കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഈ മാസം 28-ന് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തും. അസോസിയേഷനിൽ അംഗങ്ങളായ 20,000-ത്തോളം പേർ ബന്ദിൽ പങ്കെടുത്ത് കടകൾ അടച്ചിടും. സംസ്ഥാനത്ത് 26,000 മരുന്നുകച്ചവടക്കാരുണ്ട്. കൃത്യമായ നിയന്ത്രണങ്ങളില്ലാതെ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയാൽ നിയന്ത്രണമുള്ള മരുന്നുകൾ വ്യാപകമായി വിറ്റുപോകുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.കെ. ജീവൻ ആരോപിച്ചു.
Read MoreMonth: September 2018
ടെക് ലോകം കാത്തിരുന്ന ഐഫോണ്‍ എക്സ്എസ് മാക്സിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവായ ബെംഗളൂരുമലയാളിയും വ്യവസായിയുമായ മുഹമ്മദ് ജുനൈദ് റഹ്മാനെ പരിചയപ്പെടാം.
ബെംഗളൂരു : ടെക് ലോകം ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ഐ ഫോണ്‍ എക്സ് എസ് മാക്സ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിപണിയില്‍ എത്തിയിരിക്കുന്നു.ഇന്ത്യയിലെ ഈ കിടിലന്‍ ഫോണിന്റെ ആദ്യ ഉടമ ബെംഗളൂരുവില്‍ വ്യവസായായ ഒരു മലയാളി യുവാവ് ആണ്. ഡയാന ഡയമണ്ട് കോര്‍പറേഷന്റെ ഉടമയും വ്യവസായിയുമായ മുഹമ്മദ് ജുനൈദ് റഹ്മാന്‍ ആണ് ഈ വാര്‍ത്താ താരം.ഇന്ന് ഹോംഗ് കോംഗില്‍ വച്ച് നടന്ന ഗ്ലോബല്‍ ലൌഞ്ചിംഗില്‍ ആണ് ജുനൈദ് റഹ്മാന്‍ ഏറ്റവും പുതിയ ഐ ഫോണ്‍ മോഡല്‍ സസ്വന്തമാക്കിയത്. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ഉള്ള…
Read Moreചാണക സോപ്പും മോദി കുര്‍ത്തയും: വില്‍ക്കുന്നത് ആമസോണ്‍
ആഗ്ര: മധുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ധാം നിര്‍മ്മിക്കുന്ന ചാണക സോപ്പും മോദി കുര്‍ത്തയും വില്‍ക്കാനൊരുങ്ങി ആമസോണ്‍. ഗോ മൂത്രവും ചാണകവും ചേര്‍ത്താണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. 30 ഓളം ഉത്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഗോ മൂത്രവും ചാണകവും ഉപയോഗിച്ച് രാസവസ്തുക്കള്‍ ചേര്‍ക്കാതെയാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. സോപ്പ്, ഫെയ്‌സ്പാക്ക്, ഷാമ്പു തുടങ്ങിയ വസ്തുക്കളെല്ലാം ഉണ്ടാകും. ഇതിലെല്ലാം ഉപയോഗിക്കുന്ന പ്രധാന ഘടകം ചാണകവും ഗോമൂത്രവും തന്നെയായിരിക്കും. 90 പശുക്കളെയാണ് ചാണകവും ഗോമൂത്രവും ശേഖരിക്കുന്നതിനായി വളര്‍ത്തുന്നത്. ഇവിടെ നിന്നുമായിരിക്കും…
Read Moreചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 40 ബേസിക് പോയന്റ് (0.40ശതമാനം) വരെയാണ് വര്‍ധന വരുത്തിയിട്ടുള്ളത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി സേവിങ്‌സ് സ്‌കീം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയ്‌ക്കെല്ലാം വര്‍ധന ബാധകമാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍വരുന്ന പാദത്തിലെ നിരക്കുകളിലാണ് വര്‍ധന. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായം വര്‍ധിച്ചിട്ടും കഴിഞ്ഞ രണ്ട് പാദങ്ങളിലും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അതേപടി നിലനിര്‍ത്തുകയായിരുന്നു. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെയുള്ള ടൈം ഡെപ്പോസിറ്റിന്‍റെ പലിശ നിരക്കില്‍ 30…
Read Moreഹെബ്ബാൾ മേൽപ്പാലത്തിൽ വിള്ളൽ;വാഹനങ്ങൾ കടന്ന് പോകുമ്പോൾ കുലുക്കവും;ഗതാഗത നിയന്ത്രണത്തിന് സാദ്ധ്യത.
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ ക്ക് നിയന്ത്രണമേർപ്പെടുത്താൻ ആലോചന. കെം പെഗൗഡ വിമാനത്താവളത്തിലേക്കുള്ള പാതയിൽ ഹെന്നൂർ ഭാഗത്തു നിന്ന് വാഹനങ്ങൾ പ്രവേശിക്കുന്ന മേൽപാലത്തിലാണ് വലിയ വിള്ളൽ പ്രത്യക്ഷമായത്. ഭാരമുള്ള വാഹനങ്ങൾ കടന്ന് പോകുമ്പോൾ പാലത്തിൽ കുലുക്കവും അനുഭവപ്പെടുന്നുണ്ട്. നഗരത്തിലെ ഏറ്റവും വലിയ മേൽപ്പാല സമുച്ചയമായ ഹെബ്ബാളിലെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് ബി ഡി എ കമ്മീഷണർ രാകേഷ് സിംഗ് അറിയിച്ചു.
Read Moreപിഴയടച്ചില്ലേ ? ഇല്ലെങ്കിൽ ലൈസൻസ് പോലീസ് കൊണ്ടു പോകും;ഒരാഴ്ചകൊണ്ട് റദ്ദാക്കിയത് 53 ലൈസൻസുകൾ.
ബെംഗളൂരു : ലൈസൻസ് പിടിച്ചെടുക്കൽ യജ്ഞവുമായി നഗരത്തിലെ ട്രാഫിക് പോലീസ് തയ്യാർ, ഗതാഗത നിയമലംഘനത്തിന് ലഭിച്ച പിഴ അടക്കാത്തവരുടെ ലൈസൻസ് ട്രാഫിക് പോലീസ് പിടിച്ചെടുത്തു തുടങ്ങി. വിവിധ സമയങ്ങളിൽ പിഴ ലഭിച്ചിട്ടും അടക്കാതെ മുങ്ങി നടക്കുന്നവർക്കെതിരെയാണ് ഈ കർശന നടപടി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 53 പേരുടെ ലൈസൻസുകളാണ് ട്രാഫിക് പോലീസ് റദ്ദാക്കിയത്. 5 വർഷമായി നോട്ടീസ് ലഭിച്ച് പിഴ അടക്കാത്തവർ വരെ ഉള്ള സാഹചര്യം ഉടലെടുത്തതാണ് ബെംഗളൂരു ട്രാഫിക് പേലീസ് ഇത്തരമൊരു നടപടിയിലേക്ക് തിരിഞ്ഞത്. ആറു മാസത്തിനുള്ളിൽ 42.63 കോടി പിഴയിനത്തിൽ പിരിച്ചെടുത്തു,…
Read MoreMeet Mr.Junaid Rahman,The First Indian who grab the Iphone Xs Max from Hongkong;A Bangalore based business man from Kerala.
Bengaluru : The most anticipated product in years, the Apple ‘iPhone XS MAX ’ that got recently launched has got its first owner in gods own country-Kerala. Mr MUHAMMED JUNAID RAHMAN from DIANA DIAMOND CORPORATION is the first Indian to be the pride owner of iPhone XS MAX. He bought it on the global launching day at Hong Kong, China…
Read Moreബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്; എംഎൽഎ മാരെ ചാക്കിടാൻ സൈനിക വിമാനം പോലും തയ്യാറാക്കി നിർത്തിയിരിക്കുന്നു.
ബെംഗളൂരു: കർണാടകയിലെ സഖ്യകക്ഷി സർക്കാരിനെ വീഴ്‌ത്താൻ പതിനട്ടെടവും പുറത്തെടുക്കുകയാണ് ബിജെപി എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കോൺഗ്രസ് ജെഡിഎസ് സഖ്യത്തെ തകർക്കാനായി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി സൈനിക വിമാനം ഏർപ്പാടാക്കിയതായും കുമാരസ്വാമി ആരോപിക്കുന്നു. ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്. ഞങ്ങളുടെ ചില എംഎൽഎമാരോട് അവരെ സൈനിക വിമാനത്തിൽ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി തിരികെ ബെംഗളൂരുവിൽ എത്തിച്ച് വിധാൻ സൗധയിൽ വിശ്വാസ വോട്ടെടുപ്പ് വേളയിൽ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത്…
Read Moreപിഎന്‍ബി ഉള്‍പ്പടെ മൂന്നു ബാങ്കുകള്‍കൂടി ലയിപ്പിക്കാന്‍ ഒരുങ്ങുന്നു
മുംബൈ: ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനത്തിനുശേഷം ഈ വര്‍ഷം അവസാനത്തോടെ ബാങ്കിങ് മേഖലയില്‍ മറ്റൊരു ലയനത്തിനുകൂടി സര്‍ക്കാര്‍ ഒരുങ്ങിയേക്കും. മൂന്നു പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്ര ബാങ്ക് എന്നിവയാകും ലയിച്ച് ഒന്നാകുന്നത്. സര്‍ക്കാരിന്‍റെ ലക്ഷ്യം ചെറു ബാങ്കുകള്‍ ലയിപ്പിച്ച് ബാങ്കിങ് മേഖല ശക്തിപ്പെടുത്തുക എന്നതാണ്. ഡിസംബര്‍ 31നുമുമ്പായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ…
Read Moreദിവസവും മൂന്ന് സ്വര്‍ണ മാലയെങ്കിലും അടിച്ചു മാറ്റിയിരിക്കണം! ഭാര്യ നല്‍കിയ “ടാര്‍ഗറ്റ്” തികക്കാന്‍ വേണ്ടി “ഓവര്‍ ടൈം” പണിയെടുത്ത് ഭര്‍ത്താവ് പെരും കള്ളനായി മാറി;മാല മോഷ്ടാവ് അച്യുത് കുമാറിന്റെ ഭാര്യയെ പോലീസ് പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: മാലമോഷ്ടാവായ ഭർത്താവിന് പിന്നാലെ പ്രേരണക്കുറ്റത്തിന് ഭാര്യയും പിടിയിൽ. മോഷ്ടാവായ അച്യുത് കുമാറിന്റെ ഭാര്യ മഹാദേവി (29) ആണ് കെങ്കേരി പൊലീസിന്റെ പിടിയിലായത്. ആഡംബര ജീവിതത്തിന് പ്രതിദിനം മൂന്ന് സ്വർണമാലയെങ്കിലും മോഷ്ടിച്ച് കൊണ്ടുവരാൻ മഹാദേവി പ്രേരിപ്പിച്ചതിനാലാണ് താൻ സ്ഥിരം മോഷ്ടാവായി മാറിയതെന്ന് അച്യുത്കുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. മഹാദേവിയാണ് സ്വർണാഭരണങ്ങൾ വിവിധ കടകളിൽ കൊണ്ടുപോയി വിറ്റ് പണം വാങ്ങിയിരുന്നത്.മാലവിറ്റ് കിട്ടുന്ന പണം ആഡംബര ഹോട്ടലുകളിൽ താമസിച്ചും വിലകൂടിയ വസ്തുക്കൾ വാങ്ങിച്ചുമാണ് ചെലവഴിച്ചിരുന്നത്. ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്ന മഹാദേവി കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തിയപ്പോഴാണു പിടിയിലായത്. രണ്ട് മാസം മുൻപ് പൊലീസിനെ കണ്ട്…
Read More