പിഴയടച്ചില്ലേ ? ഇല്ലെങ്കിൽ ലൈസൻസ് പോലീസ് കൊണ്ടു പോകും;ഒരാഴ്ചകൊണ്ട് റദ്ദാക്കിയത് 53 ലൈസൻസുകൾ.

ബെംഗളൂരു : ലൈസൻസ് പിടിച്ചെടുക്കൽ യജ്ഞവുമായി നഗരത്തിലെ ട്രാഫിക് പോലീസ് തയ്യാർ, ഗതാഗത നിയമലംഘനത്തിന് ലഭിച്ച പിഴ അടക്കാത്തവരുടെ ലൈസൻസ് ട്രാഫിക് പോലീസ് പിടിച്ചെടുത്തു തുടങ്ങി.

വിവിധ സമയങ്ങളിൽ പിഴ ലഭിച്ചിട്ടും അടക്കാതെ മുങ്ങി നടക്കുന്നവർക്കെതിരെയാണ് ഈ കർശന നടപടി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 53 പേരുടെ ലൈസൻസുകളാണ് ട്രാഫിക് പോലീസ് റദ്ദാക്കിയത്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

5 വർഷമായി നോട്ടീസ് ലഭിച്ച് പിഴ അടക്കാത്തവർ വരെ ഉള്ള സാഹചര്യം ഉടലെടുത്തതാണ് ബെംഗളൂരു ട്രാഫിക് പേലീസ് ഇത്തരമൊരു നടപടിയിലേക്ക് തിരിഞ്ഞത്.

ആറു മാസത്തിനുള്ളിൽ 42.63 കോടി പിഴയിനത്തിൽ പിരിച്ചെടുത്തു, അത് 2017ൽ 112 കോടിയായിരുന്നു 2016ൽ 66.97 കോടിയും.

സിഗ്നൽ ലംഘിക്കൽ, നോ പാർക്കിംഗ് സോണിലെ ലംഘനം, ഹെൽമറ്റ് ഇല്ലാത്ത യാത്ര എന്നിവയാണ് പ്രധാന പിഴ ശ്രോതസ്സ്.

എല്ലാ ട്രാഫിക് പോലീസ് സ്‌റ്റേഷനുകളിലൂടെയും പിഴയടക്കാം ഓൺലൈനായി www.btp.gov.in എന്ന വെബ് സൈറ്റിലൂടെയും പണമടക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
[masterslider id="10"]

Related posts