ബെംഗളൂരു : ബംഗ്ലൂര് മലയാളികളുടെ മാതൃ സംഘടനായ ബാംഗ്ലൂര്‍ കേരള സമാജത്തിന്റെയും കൈരളീ നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്ടിന്റെയും നേതൃത്വത്തില്‍ നവ കേരള നിര്‍മ്മാണത്തിനായി ആദ്യ ഗഡു പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്, ജനറല്‍സെക്രട്ടറി റജി കുമാര്‍ , ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന് , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച് പത്മനാഭന് , സെക്രട്ടറി സി ഗോപിനാഥന് , ട്രഷറര്‍ വിനേഷ് എന്നിവര്‍ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.
കേരള സമാജത്തിന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 26 ട്രക്ക് ലോഡുകളിലായി ഒരു കോടിയിലധികം വില വരുന്ന അവശ്യസാധനങ്ങള്‍ വയനാട്, പാലക്കാട്, തൃശൂര്‍,എറണാകുളം , ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , തിരുവനന്തപുരം ജില്ലകളില്‍ എത്തിച്ച് യഥാര്‍ത്ഥ ഗുണഭോക്താ ക്കള്‍ക്ക് വിതരണം ചെയ്തിരുന്നു.
സമാജത്തിന്റെ നേതൃത്വത്തിലുള്ള 27 ആമത്തെ ട്രക്ക് പാഠപുസ്തക ങ്ങള് , സ്കൂള്‍ ബാഗുകള്‍ , പെന്‍ , ഇന്‍സ്ട്രമെന്റ് ബോക്സ് , ലഞ്ച് ബോക്സ് എന്നിവ അടങ്ങുന്ന സ്കൂള്‍ കിറ്റുകളുമായി ഞായറാഴ്ച ആലപ്പുഴക്ക് പുറപ്പെടുമെന്ന് കേരള സമാജം ജനറല്‍സെക്രട്ടറി റജി കുമാര്‍ അറിയിച്ചു.
കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടുക . 9845222688, 9845015527
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.