ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ പ്രതിരോധ വകുപ്പിനുമെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് പാക്കിസ്ഥാന് പിന്തുണ. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാണെന്ന് പാക്കിസ്ഥാന് മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്. രാഹുല്‍ ഗാന്ധിക്ക് റഹ്മാന് മാലിക് ട്വിറ്ററിലൂടെ നല്കിയ അനുഗ്രഹവും ഇന്ത്യന്‍ ജനതയ്ക്ക് ഉപദേശവും ഇങ്ങനെ: ”ആര്‍ജി (രാഹുല്‍ ഗാന്ധി)യാണ് അടുത്ത പ്രധാനമന്ത്രി. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിക്കുക. ഞാന്‍ എന്റെമാത്രം കഴിവില്‍ നിങ്ങളുടെ ‘റോ’യേയും പ്രധാനമന്ത്രി മോദിയേയും ലോകത്തിന് തുറന്നുകാട്ടിക്കൊടുത്തു. ലോക മാധ്യമങ്ങള്‍ ഇന്ന്, എന്നെ നിങ്ങള്‍ പറഞ്ഞ ചീത്തയുടെ പേരിലല്ല,…
Read MoreDay: 24 September 2018
യൂട്യൂബ് നോക്കി കള്ളനോട്ടടി; നാലുപേര്‍ അറസ്റ്റില്‍
ഇടുക്കി: നാലംഗ കള്ളനോട്ടടി സംഘം ഇടുക്കിയില്‍ അറസ്റ്റില്‍. തമിഴ്നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍, നാഗൂര്‍ബാനു, ചന്ദ്രശേഖരന്, തങ്കരാജ് എന്നിവരാണ് അറസ്റ്റിലായത്. യൂട്യൂബ് നോക്കിയാണ് ഇവര്‍ കള്ളനോട്ട് അച്ചടിച്ചത്. പിവിസി പൈപ്പ് കച്ചവടക്കാരനായിരുന്നു അറസ്റ്റിലായ സുകുമാര്‍. എട്ട് വര്‍ഷമായി പാപ്പന്‍പാളയത്തായിരുന്നു ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. കടക്കെണിയിലായതിനെ തുടര്‍ന്ന് സുഹൃത്തായ നാഗൂര്‍ബാനുവാണ് യൂട്യൂബിലെ കള്ളനോട്ട് അടിക്കല്‍ സുകുമാറിന് പരിചയപ്പെടുത്തിയത്. ഇതനുസരിച്ച് സുകുമാര്‍ ലാപ്ടോപ്, സ്കാനിങ് മെഷീന്, പ്രിന്റര്‍ എന്നിവ വാങ്ങി വീട്ടില്‍ നോട്ട് അച്ചടി തുടങ്ങി. 4 ലക്ഷം രൂപയാണ് 2 ദിവസത്തിനുള്ളില്‍ അച്ചടിച്ചത്. ഇതില്‍…
Read Moreലോറി അപകടത്തിൽ പെട്ടു;തുംകൂർ റോഡിൽ വൻ ഗതാഗതക്കുരുക്ക്.
ബെംഗളൂരു : ചെറിയ മരങ്ങൾ കയറ്റിക്കൊണ്ടു പോകുകയായിരുന്ന ലോറി അപകടത്തിൽ പെട്ട് തുംകൂർ റോഡിൽ രാവിലെ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. രാവിലെ ആറുമണിയോടെ നെലമംഗലക്കടുത്താണ് ലോറി അപകടത്തിൽ പെട്ടത്, ലോറിയിലുണ്ടായിരുന്ന കാറ്റാടി മരക്കഷണങ്ങൾ റോഡിൽ ചിതറിത്തെറിച്ചാണ് ഗതാഗതം സ്തംഭിച്ചത്. ഉത്തര കർണാടകയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ഈ പാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി നിന്നു. തടസ്സം നീക്കം ചെയ്ത പാത ഗതാഗത യോഗ്യമാക്കി.
Read Moreലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ അംഗമാകുന്നത് 50 ലക്ഷം കുടുംബങ്ങൾ: ഇന്ത്യ മുഴുവൻ കയ്യടിക്കുന്ന പദ്ധതിയോട് കേരളം മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയെന്ന അവകാശവാദവുമായാണ് ആയുഷ്മാൻ ഭാരതിന് ഇന്നലെ ഝാർഖണ്ഡിൽ തുടക്കമായാത്. യൂറോപ്പിന്റെയും അമേരിക്കയുടെയും ആകെ ജനസംഖ്യയുടെ അത്രതന്നെ ആളുകൾ അംഗമാകുന്ന ഈ ബൃഹത് പദ്ധതി പാവപ്പെട്ടവന് കൈത്താങ്ങാകുമെന്ന് ഉറപ്പ്. രാജ്യത്തെ പത്തുകോടി ദരിദ്രകുടംബങ്ങൾക്ക് ചില്ലി കാശ് പോലും കയ്യിൽ നിന്നും മുടക്കാതെ വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആനുകൂല്യം ചൊവ്വാഴ്ച മുതൽ ജനങ്ങൾക്ക് ലഭിക്കും. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് ഈ പദ്ധതിക്ക് പണം മുടക്കുക. 10 കോടി ദരിദ്രകുടംബങ്ങളിലെ…
Read Moreമാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളിൽ ഭൂരിഭാഗവും പ്രവർത്തനം നിർത്തി
ബെംഗളൂരു: രണ്ടുവർഷംമുമ്പ് നിർമാണം തുടങ്ങിയ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളിൽ ഭൂരിഭാഗവും പ്രവർത്തനം നിർത്തി. പ്ലാന്റുകളുടെ പ്രവർത്തനത്തിന് നിയോഗിച്ച കരാറുകാർക്ക് ആവശ്യത്തിന് പണം നൽകാത്തതാണ് പ്ലാന്റുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. നഗരത്തിൽ പലയിടങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുകയാണ്. പല പ്രധാന മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ നിന്നും ദിവസങ്ങളായി ഇവ നീക്കംചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരമാണ് നഗരത്തിലെ മാലിന്യം നിക്ഷേപിക്കുന്ന 13 പാറമടകളോടുചേർന്ന് അത്യാധുനിക പ്ലാന്റുകൾ നിർമിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. രണ്ടുവർഷത്തിനുശേഷം ഇതിൽ മൂന്നുപ്ലാന്റുകൾ മാത്രമാണ് പ്രവർത്തനം നടത്തുന്നത്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ബെസ്കോമിന്റെ ഗ്രിഡുകളിലേക്ക് കൈമാറാനായിരുന്നു പദ്ധതി.…
Read Moreതെരുവുനായശല്യം ആവർത്തിക്കുന്നതിൽ തങ്ങൾ നിസ്സഹായരാണെന്ന് ബെംഗളൂരു കോർപ്പറേഷൻ.
ബെംഗളൂരു: നഗരത്തിൽ നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിൽ തങ്ങൾ നിസ്സഹായരാണെന്ന് ബെംഗളൂരു കോർപ്പറേഷൻ. നായ്ക്കളുടെ സ്വഭാവ സവിശേഷതകളും ഭക്ഷണരീതിയും ആരോഗ്യവുമാണ് അക്രമാസക്തരാകുന്നതിന്റെ കാരണങ്ങളെന്ന് ബെംഗളൂരു കോർപ്പറേഷൻ സംസ്ഥാന ബാലാവകാശകമ്മിഷനിൽ വ്യക്തമാക്കി. 11 വയസ്സുകാരൻ നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ ബെംഗളൂരു കോർപ്പറേഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നായ്കളുടെ സ്വാഭാവ മാറ്റത്തിന് ഒന്നും ചെയ്യാനില്ലെന്നാണ് കോർപ്പറേഷന്റെ വാദം. 2012-ലെ കണക്കനുസരിച്ച് നഗരത്തിൽ 1.85 ലക്ഷം തെരുവുനായ്കളുണ്ടെന്നാണ് കണക്ക്. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിലാണ് ഇവ കൂട്ടത്തോടെ താമസിക്കുന്നത്. ഇത്തരം മാലിന്യകേന്ദ്രങ്ങൾ നവീകരിക്കുകയും മാലിന്യം കെട്ടിക്കിടക്കാതെ നീക്കം ചെയ്യുകയും…
Read Moreപശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കരടു വിജ്ഞാപനത്തെ എതിർക്കാൻ കർണാടക.
ബെംഗളൂരു: പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിജ്ഞാപനം തള്ളാനാണ് നീക്കം. കർണാടക, കേരള, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിലെ 56825 ചതുരശ്ര കിലോമീറ്റർ ഭൂമി പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് ആദ്യം വിജ്ഞാപനമിറക്കിയത് 2014ലാണ്. ആദ്യ വിജ്ഞാപനത്തെ എല്ലാ സംസ്ഥാനങ്ങളും എതിർത്തിരുന്നു. എന്നാൽ നിലവിൽ കർണാടക മാത്രമാണ് എതിർപ്പുമായി രംഗത്തുള്ളത്. 20 ശതമാനത്തിലേറെ വനഭൂമിയോ സ്വാഭാവിക പുൽമേടോ ഉള്ള സ്ഥലങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കാമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.പരിസ്ഥിതി ലോലമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് കർണാടകയിലെ 1576…
Read Moreവാഗ്ദാനം ചെയ്ത തൊഴിലെവിടെ? ചോദിക്കുന്നത് ബിജെപി എംഎല്‍എ
തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെ? ചോദിക്കുന്നത് മറ്റാരുമല്ല, മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ അഷിഷ് ദേശ്മുഖ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര ഭരണകൂടവും യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്നതില് പൂര്‍ണ്ണ പരാജയമെന്നാണ് അഷിഷ് ദേശ്മുഖിന്റെ വിലയിരുത്തല്‍. നാഗ്പൂരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യുവാക്കള്‍ക്ക് ഒരു വര്‍ഷം കൊണ്ട് രണ്ടു കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല്‍ ഇതില്‍ വെറും രണ്ട് ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ്…
Read Moreദര്ശന് അടക്കം മൂന്ന് കന്നഡ താരങ്ങള്‍ക്ക് കാര്‍ അപകടത്തില്‍ പരിക്ക്;സംഭവം നടന്നത് മൈസുരുവില്‍.
മൈസൂർ: കന്നഡ യുവതാരങ്ങൾക്ക് കാർ അപകടത്തിൽ പരുക്ക്. താരങ്ങളായ ദർശൻ, ദേവരാജ്, പ്രജിൽ ദേവരാജ് എന്നിവർക്കാണ് അപകടത്തിൽ സാരമായ പരുക്കേറ്റത്. മൈസൂർ റിങ് റോഡിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ദർശന്റെ വലത് കൈയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൈസൂർ റിങ്റോഡിലെ ഹിങ്കൽ പാലത്തിനു സമീപമുള്ള ഡിവൈഡറിലേക്ക് ദർശനും താരങ്ങളും സഞ്ചരിച്ച എസ്യുവി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. പുലർച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. താരങ്ങളെ കൂടാതെ നാലു പേർ കൂടി കാറിലുണ്ടായിരുന്നു. നിയന്ത്രണം വിട്ട വണ്ടി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരാണ്…
Read Moreസാംസങ് ഗ്യാലക്സി വാച്ചുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍
സാംസങ് ഗ്യാലക്സി വാച്ചുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. 46mm, 42mm എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് സാംസങ് അവതരിപ്പിച്ചത്. സില്‍വര്‍, ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നീ മൂന്ന് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. 29,990, 24,990 എന്നിങ്ങനെയാണ് വാച്ചുകളുടെ വില. 46mm വാച്ചിന് 1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്. 42mm വാച്ചിന് 1.2 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും. ഗൊറില്ല ഡിഎക്സ് ഗ്ലാസ് പ്രൊട്ടക്ഷനും വാച്ചുകളിലുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് ആണ് രണ്ടും. 46mm വാരിയന്റ് 80 മുതല്‍ 168 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്നതാണ്. 42mm വാരിയന്റിന് 45…
Read More