ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ അംഗമാകുന്നത് 50 ലക്ഷം കുടുംബങ്ങൾ: ഇന്ത്യ മുഴുവൻ കയ്യടിക്കുന്ന പദ്ധതിയോട് കേരളം മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയെന്ന അവകാശവാദവുമായാണ് ആയുഷ്മാൻ ഭാരതിന് ഇന്നലെ ഝാർഖണ്ഡിൽ തുടക്കമായാത്. യൂറോപ്പിന്റെയും അമേരിക്കയുടെയും ആകെ ജനസംഖ്യയുടെ അത്രതന്നെ ആളുകൾ അംഗമാകുന്ന ഈ ബൃഹത് പദ്ധതി പാവപ്പെട്ടവന് കൈത്താങ്ങാകുമെന്ന് ഉറപ്പ്.

രാജ്യത്തെ പത്തുകോടി ദരിദ്രകുടംബങ്ങൾക്ക് ചില്ലി കാശ് പോലും കയ്യിൽ നിന്നും മുടക്കാതെ വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആനുകൂല്യം ചൊവ്വാഴ്ച മുതൽ ജനങ്ങൾക്ക് ലഭിക്കും.

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് ഈ പദ്ധതിക്ക് പണം മുടക്കുക. 10 കോടി ദരിദ്രകുടംബങ്ങളിലെ 50 കോടി ജനങ്ങൾക്ക് പദ്ധതി ഉപയോഗപ്രദമാകും. എട്ട് കോടി ഗ്രാമീണ കുടുംബങ്ങളെയും രണ്ട് കോടി നഗരകുടുംബങ്ങൾക്കും ആനൂകൂല്യങ്ങൾ ലഭിക്കും.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഇൻഷുറൻസ് തുക പൂർണമായും സർക്കാർ അടയ്ക്കുമെന്ന് ധനമന്ത്രി അരുൺ ജയറ്റ്‌ലി വ്യക്തമാക്കിയിരുന്നു. റീ ഇമ്പേഴ്‌സ്‌മെന്റ് സംവിധാനത്തിലൂടെയാകില്ല പദ്ധതി.

റീ ഇമ്പേഴ്‌സ്‌മെന്റ് പദ്ധതിയിൽ ധാരാളം പരാതികൾ നില നിൽക്കുന്നതിനാലാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

നിലവിൽ ഇൻഷുറൻസ് പ്രീമിയം തുകയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപയാണ്. ഇത് വളരെ കുറവാണെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ നിലപാട്. രണ്ടായിരം അഥവാ 2500 രൂപയായി പ്രീമിയം വർദ്ധിപ്പിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രവും സംസ്ഥാന സർക്കാരുകളും 60:40 എന്ന അനുപാതത്തിൽ പ്രീമിയം തുക അടയ്‌ക്കേണ്ടി വരും. സർക്കാർ ആശുപത്രികൾക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും. നീതി ആയോഗും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.

അതേസമയം കേരളമുൾപ്പെടെയുള്ള ഞ്ച് സംസ്ഥാനങ്ങൾ ഈ പദ്ധതിയിൽ ഒപ്പുവെച്ചിട്ടില്ല.

പാവപ്പെട്ടവന് ചില്ലി കാശ് മുടക്കാതെ ചികിത്സിക്കാൻ അവസൊരമൊരുങ്ങുന്ന ഈ പദ്ധതിയിൽ നിന്നും കേരളം വിട്ടു നിൽക്കുന്നതിനെ എതിർത്ത് രാഷ്ട്രീയക്കാരടക്കം നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിലെ പാവപ്പെട്ടവരെല്ലാം രോഗം വന്നാൽ അങ്ങയെ പോലെ അമേരിക്കയിൽ പോയി ചികിത്സിക്കാൻ മാത്രം പണക്കാരല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപിയുടെ കെ സുരേന്ദ്രൻ രംഗത്തെത്തി.

കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരമാകുന്ന പദ്ധതിയായിട്ടും എന്തുകൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയോട് കേരള സർക്കാർ മുഖം തിരിക്കുന്നതെന്ന് വ്യക്തമല്ല.

അതേസമയം പാവപ്പെട്ട ദരിദ്ര കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഈ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും അനർഹരെ ഒഴിച്ചു നിർത്താനും സർക്കാർ ശ്രമം തുടങ്ങി. 2011ലെ സാമുദായിക സെൻസസ് അടിസ്ഥാനപ്പെടുത്തിയാണ് അർഹരായവരെ കണ്ടെത്തുന്നത്.

ഡി വൺ മുതൽ ഡി സെവൻ വരെ ഏഴ് വിഭാഗങ്ങളനുസരിച്ചാകും ആനുകൂല്യങ്ങൾ ലഭ്യമാക്കുക. സർക്കാർ ആശുപത്രികൾക്ക് പുറമേ എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികിൽസതേടാം. രോഗി ഒരുരൂപ പോലും കൈയിൽനിന്ന് ചെലവാക്കേണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. രാജ്യവ്യാപകമായി 13,000 ആശുപത്രികൾ ഇതിനൊടകംതന്നെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റാഞ്ചി മെഡിക്കൽ കോളജിലാണ് മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മാൻ ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തത്. ജനങ്ങൾ ഈ ഇൻഷുറൻസ് പദ്ധതിയെ വിവിധ പേരുകളിൽ വിളിച്ചേക്കാം. എന്നാൽ തനിക്കിത് സാധാരണക്കാരെ സേവിക്കാനുള്ള അവസരം മാത്രമാണെന്നും ഉദ്ഘാടന വേളയിൽ നരേന്ദ്ര മോദി പറഞ്ഞു. പദ്ധതിയിൽ ചേരാൻ പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us