ശ്രീനഗര്‍: കാണാതായ ബിഎസ്എഫ് ജവാന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജമ്മു-കാശ്‌മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം രാംഗാര്‍ഹ് സെക്ടറിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്‍റെ മൃതദേഹമാണ് ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ മുള്ളുവേലിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിന്‍റെ മൃതദേഹത്തില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. മൃതദേഹത്തിന്‍റെ കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു.
നരേന്ദ്ര കുമാര്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികരും പാക്കിസ്ഥാന്‍ സൈനികരും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, സൈനികനെ കാണാതായ സ്ഥലത്തിന് സമീപത്തെത്തിയപ്പോള്‍ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി തിരച്ചിലില്‍ നിന്ന് പാക് റേഞ്ചര്‍മാര്‍ പിന്മാറുകയായിരുന്നു. പിന്നീട് സന്ധ്യാസമയത്ത് ബി.എസ്.എഫ് നടത്തിയ ശ്രമകരമായ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പാക്കിസ്ഥാന്‍ സൈന്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ഇതാദ്യമായാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഇത്തരമൊരു ക്രൂരകൃത്യം നടത്തുന്നത്.
ഈ സംഭവം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കിയേക്കും. വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തും. മാത്രമല്ല ഡി.ജി.എം.ഒ തലത്തിലും വിഷയം ഉന്നയിക്കും.
സംഭവത്തോടെ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.