കോഴിക്കോട്: ഹെല്‍മെറ്റില്ലാതെ ചീറി പാഞ്ഞ് വരുമ്പോള്‍ മുന്പിലിതാ ട്രാഫിക് പൊലീസ്. എന്താണ് അവസ്ഥയല്ലേ? എന്നാലിനി ട്രാഫിക് പൊലീസിനെ കണ്ട് പേടിക്കേണ്ട. കാരണമെന്തെന്നല്ലേ?
ഹെല്‍മെറ്റില്ലാതെ പാഞ്ഞ് വരുന്ന ഫ്രീക്കന്മാരെ പിടിച്ച് പിഴ മാത്രം ഈടാക്കുന്ന സാധാരണ പൊലീസുകാരല്ല ഇപ്പോള്‍ കോഴിക്കോടുള്ളത്. കാലം മാറിയപ്പോള്‍ പിഴയോടൊപ്പം ഹെല്മെറ്റുകൂടി നല്‍കുകയാണ് അവര്‍ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയിലാണ് സംഭവം നടന്നത്. നിയമം ലംഘിച്ച് ഇരുചക്ര വാഹനം ഓടിച്ചവരെ പിടികൂടിയ പൊലീസ് അവര്‍ക്ക് സൗജന്യമായി ഹെല്‍മെറ്റ് നല്‍കുകയായിരുന്നു.
ഇതിലൂടെ ട്രാഫിക് ബോധവത്ക്കരണത്തിന് പുതിയ വഴി സ്വീകരിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പോലീസ്. നിയമലംഘകര്‍ക്ക് ഉപദേശം നല്‍കുകയും പിഴ ഈടാക്കി വിടുകയും മാത്രമല്ല മുന്പോട്ടുള്ള യാത്ര സുഗമമാക്കാനായി ഹെല്‍മറ്റ് നല്‍കുകയും ചെയ്തു ഇവര്‍.
പിഴയടപ്പിച്ചതിന് ചിലര്‍ സന്തോഷിക്കുന്നത് ഇത് ആദ്യമായിട്ടാവുമെന്നും ഇത്തരമൊരു നടപടി അത്ഭുതപ്പെടുത്തിയെന്നുമാണ് പിഴയടച്ചവരില്‍ ചിലര്‍ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.