നൃത്തരംഗത്ത് സജീവസാനിധ്യ മാകുമ്പോഴും മറ്റുള്ളവർക്ക് നൃത്തത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുകയാണ് ഗുരുവായൂർ സ്വദേശി കലാമണ്ഡലം വിനീത വിജയൻ. വേദികളിൽ ഭാവരാഗതാളലയ മൊരുകുമ്പോഴും വിനീതയുടെ മനസ്സിൽ പാവപ്പെട്ട കുട്ടികൾക്കായുള്ള നൃത്തപഠന കേന്ദ്രമാണ്. കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ തുടങ്ങിവെച്ച ദൗത്യം പൂർണതയിലെത്തിക്കണം , അതോടൊപ്പം ഭരതനാട്യം,മോഹിനിയാട്ടം, കേരള നടനം തുടങ്ങി 12 കലാരൂപങ്ങൾ സമന്യയിപിച്ചുള്ള നൃത്താവിഷ്കരണം വേദിയിലെത്തിക്കണം.
രണ്ടും നേടിയെടുക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് ഈ യുവനർത്തകി.
കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ വീട്ടിൽ തുടങ്ങിയ ശിവശക്തി നൃത്ത പഠനകേന്ദ്രത്തിലൂടെ പാവപെട്ട കുട്ടികളെ സൗജന്യമായി നൃത്തം പഠിപ്പിച്ചു. പലരും നൃത്തരംഗത്ത് കഴിവ് തെളിയിച്ചു ഉന്നതങ്ങളിലേക്ക് ചേക്കേറി. എന്നാൽ ഉപരി പഠനത്തിന് പോകേണ്ടി വന്നതോടെ ശിവശക്തിയുടെ പ്രവർത്തനം നിലച്ചു. ബാംഗ്ലൂരിൽ നൃത്തരംഗത്ത് സജീവമാകുമ്പോഴും മനസ്സിൽ ആഗ്രഹിക്കുന്നത് ശിവശക്തി വീണ്ടും തുടങ്ങണമെന്നാണ്. നൃത്തരംഗത്ത് കഴിവുള്ള പല കുട്ടികൾക്കും സാമ്പത്തികബുദ്ധിമുട്ട് കാരണം നൃത്തം പഠിക്കാൻ കഴിയാറില്ല. ഇതിനു തന്നെകൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യണം – വിനീത വിജയൻ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി വിനീത ബാംഗ്ലൂരിൽ നൃത്തത്തിന്റെ പാതയിലാണ്. ഹൂഡിയിലും ജീ. ആർ. ടെക്പാർക്കിലുമായി കുട്ടികളും മുതിർന്നവരും നൃത്തം പഠിക്കാനെത്തുന്നു. ഇതോടൊപ്പം വേദികളിലും സജീവമാണ്.
നൃത്തം പഠിക്കാനെത്തുന്നവരുടെ ഗ്രൂപ്പുണ്ടാക്കി നൃത്താവിഷകാരം നടത്താനും സമയം കണ്ടെത്തുന്നു. പുതിയ നൃത്തരൂപം അരങ്ങിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിനീതയും ശിഷ്യരും. നൃത്തം പഠിപ്പിക്കുക മാത്രമല്ല വേദികളിൽ അവസരമുണ്ടാക്കുകയെന്ന ലക്ഷ്യവും വിനീതക്യുണ്ട്. നൃത്താവിഷ്കാരരംഗത്ത് നേരത്തെ കഴിവ് തെളിയിച്ചതാണ്. ഇതിന്റെ പിൻബലത്തിലാണ് 12 കലാരൂപങ്ങൾ സമന്യയിപ്പിച്ചുള നൃത്താവിഷ്കാരത്തിന് ശ്രെമിക്കുന്നതെന്ന് വിനീത പറഞ്ഞു. നൃത്താവിഷ്കാരം അരങ്ങിലെത്തിക്കണമെങ്കിൽ കുറഞ്ഞത് 60 നർത്തകർ വേണം. നൃത്തപടനകേന്ദ്രത്തിൽ കഴിവ് തെളിയിച്ചവരെ ഉൾപ്പെടുത്തി നൃത്തം അരങ്ങിലെത്തിക്കാനാണു ശ്രമം – അവർ പറഞ്ഞു.
നൃത്തരംഗത്തെ വിനീതയുടെ വിജയത്തിന് പിന്നിൽ അച്ഛൻ ഗുരുവായൂർ ദേവസ്വം ബോർഡിലെ മുൻ ജീവനക്കാരനായ വിജയനാണ്. ചെറുപ്പം മുതൽ നൃത്തത്തിൽ താല്പര്യം പ്രകടിപ്പിച്ച വിനീതയെ കലാമണ്ഡലം രമയുടെ കീഴിൽ നൃത്തപഠനത്തിന് വിട്ടു. അമ്മ ഉഷയുടെ പിന്തുണയുമായതോടെ കലാമണ്ഡലത്തിൽ ചേർത്തു. കലാമണ്ഡലത്തിലെ ബിരുദതിന്ന് ശേഷം തൃശ്ശിനാപ്പള്ളി കലൈ കാവേരി കോളേജിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും. പഠനത്തിൽ മികവ് പുലര്ത്തിയതിനെ തുടർന്ന് ഇതേ കോളേജിൽ അദ്ധ്യാപികയായി.
പിന്നീട് കുറച്ചുകാലം ബനാറസിലെ നവസാധന കലാകേന്ദ്രകോളേജിൽ ഭരതനാട്യം അദ്ധ്യാപിക. ദോഹയിലെ മോഡേൺ എഡ്യൂക്കേഷൻ സെന്ററിയിലും അധ്യാപികയായി ജോലി ചെയ്തു.ആറു വർഷത്തോളം കുട്ടികളെ നൃത്തം പഠിപ്പിച്ച അനുഭവ സമ്പത്തുമായി ബാംഗളൂരിൽ എത്തുന്നത്. ഇതിനിടയിൽ നൃത്ത രംഗത്തെ സംഭാവന കണക്കിലെടുത്ത് അംഗീകാരങ്ങളും തേടിയെത്തി. സ്വന്തം നാടായ ഗുരുവായൂരിലെ ജനങ്ങൾ നൽകിയ സ്വീകരണമാണ് ഏറെ സന്തോഷിപ്പിച്ചതെന്ന് വിനീത പറയുന്നു.
എഴുത്തച്ഛൻ സമാജത്തിന്റെ കലാതിലകപ്പട്ടം. കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയുടെ സ്കോളർഷിപ്, എന്നിവ നേടിയിട്ടുണ്ട്. സ്കൂൾ തലത്തിൽ ഭരതനാട്യത്തിലും മോഹനിയാട്ടത്തിലും സംസ്ഥാനതലത്തിൽ അംഗീകാരവും നേടിയിരുന്നു. വേദികളിൽ നൃത്തമവതരിപ്പി കുന്ന തിലാണ് സന്തോഷമെന്ന് പറയുമ്പോഴും സമൂഹത്തിനുവേണ്ടി ചിലത് ചെയ്യണമെന്ന് ആഗ്രഹവും ഇവർക്കുണ്ട്. നൃത്തത്തിൽ താല്പര്യമുള്ള പാവപ്പെട്ട കുട്ടികൾക്ക് നൃത്തത്തിലൂടെ ഉപജീവനമാർഗം കണ്ടെത്തിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് വിനീത പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.