കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് മരണസംഖ്യ 26 ആയി

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 26 ആയി. ഇടുക്കിയില്‍ അതീവ ജാഗ്രതയാണ്. നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്‍റെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യന്‍റെ കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇടുക്കി പണിക്കന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മന്നാടിയില്‍ റിനോ തോമസാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പിരപ്പന്‍കോട് പാലവിള സ്വദേശി സുരേഷ് (47) ആണ് മരിച്ചത്. വെള്ളം കോരുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ 6 മണിയോയായിരുന്നു അപകടം. ക്ഷേത്രത്തില്‍ പോകാന്‍ കുളിക്കുന്നതിന് വെള്ളം കോരുന്നതിനിടെ…

Read More

കോയമ്പത്തൂരിനു സമീപം നടന്ന അപകടത്തില്‍ മരിച്ചത് പ്രധാന സുവിശേഷപ്രവര്‍ത്തക;നഗരത്തിലെ പ്രഭാഷണം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കോയമ്പത്തൂരിനു സമീപം നാമക്കല്ലില്‍ ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പ്രമുഖ സുവിശേഷക പ്രസംഗക അഞ്ജലി പോളും മകനും. ഇവരടക്കം നാലുമലയാളികൾ അപകടത്തിൽ മരിച്ചു. എട്ടുപേർക്കുപരിക്കേറ്റു. ബെംഗളൂരുവിൽ നിന്ന് അടൂരിലേക്കു വരികയായിരുന്ന സ്വകാര്യ വോൾവോ ബസാണ് ഈറോഡിൽ ലോറിയുടെ പിന്നിലിടിച്ചത്.സംസ്‌കാരം ചൊവാഴ്ച ഓഗ. 14 ന് നടക്കും. അപ്പോസ്‌തോലിക് അസംബ്ലി സഭയിലെ സുവിശേഷ പ്രസംഗകയും സഭാ സീനിയർ പാസ്റ്റർ പന്തളം പകലോമറ്റം ഇടത്തറ മാവേലിത്തുണ്ടിൽ ജിജോ ഏബ്രഹാമിന്റെ ഭാര്യയുമായ അഞ്ജലി പോൾ(37), ഏക മകൻ ആഷേർ(10), അരുവിത്തുറ െസന്റ് ജോർജ് കോളജ് ഇക്കണോമിക്‌സ്…

Read More

കനത്ത മഴ: പ്രളയബാധിത ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പ്രളയബാധിത ജില്ലകളിലും താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും എംആര്‍എസുകളും ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മറ്റു ജില്ലകളില്‍ ചില താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ട്. കണ്ണൂര്‍, എംജി, ആരോഗ്യ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റി. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പാലക്കാട് ജില്ലയിലെ എല്ലാ…

Read More

മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ട്; ജലനിരപ്പ് 2401 അടി

ചെറുതോണി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നു. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. അതേസമയം ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. ഇതോടെ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍…

Read More

നഗരത്തിലെ 90 ശതമാനം സ്ത്രീകളും ജീവിക്കുന്നത് ഭയപ്പാടോടെ! സമൂഹമാധ്യമങ്ങളിൽ പത്തിൽ ഒൻപത് പേരും അപമാനിക്കപ്പെടുന്നു;പഠനവിവരങ്ങൾ ഞെട്ടിക്കുന്നത്.

ബെംഗളൂരു: നഗരത്തിലെ സ്ത്രീകളിൽ 90 ശതമാനവും ജീവിക്കുന്നത് സുരക്ഷയെക്കുറിച്ച് ഭയന്നാണെന്ന് പഠനം. സേവ് ദ ചിൽഡ്രൻ എന്ന സന്നദ്ധസംഘടന നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പൊതുസ്ഥലങ്ങളിൽ പുരുഷന്മാരിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരുന്നുണ്ടെന്ന് ഭൂരിഭാഗം സ്ത്രീകളും പ്രതികരിച്ചു. എന്നാൽ എങ്ങനെയാണ് ഇത്തരം സംഭവങ്ങളോട് പ്രതികരിക്കേണ്ടതെന്ന് സ്ത്രീകൾക്ക് വ്യക്തമായ ധാരണയില്ലെന്നും പഠനം പറയുന്നു. പ്രായമനുസരിച്ച് സ്ത്രീകളെ 15 മുതൽ 18 വരെ പ്രായമുള്ളവർ, 18-25 പ്രായത്തിലുള്ളവർ, 25-35 പ്രായത്തിലുള്ളവർ, 35-ന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് സർവേനടത്തിയത്. 15 മുതൽ 35 വരെ പ്രായമുള്ളവരാണ് അതിക്രമത്തിന് ഇരയാകുന്നതിൽ…

Read More

വീഡിയോ: ‘പുതിയൊരു പാതയില്‍’… ഫഹദിന് വേണ്ടി നസ്രിയ പാടുന്നു!

സൂപ്പർഹിറ്റ്​ ചിത്രം ഇയ്യോബി​​ന്‍റെ പുസ്​തകത്തിന്​ ശേഷം ഫഹദ് ഫാസിലിനെ മുഖ്യകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരത്തന്‍. ചിത്രത്തിൽ ഫഹദിന്​ വേണ്ടി നസ്രിയ പാടിയ പാട്ട്​ പുറത്തുവിട്ടു. സുഷിൻ ശ്യാമാണ് ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘പുതിയൊരു പാതയില്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. നീണ്ട ഇടവേളക്ക്​ ശേഷം അഞ്​ജലി മോനോ​​ന്‍റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ്​ നടത്തിയിരുന്നു നസ്രിയ. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനൊപ്പം റെക്കോര്‍ഡി൦ഗ് സ്റ്റുഡിയോയില്‍ പാടുന്ന ചിത്രം നസ്രിയ ത​​ന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. നേരത്തെ ദുല്‍ഖര്‍…

Read More

വൈറൽ വീഡിയോ: ശക്തമായ ഭൂമികുലുക്കത്തില്‍ കുലുങ്ങാതെ മുസ്‌ലിം പുരോഹിതന്‍

ഏറ്റവുമധികം നാശം വിതച്ച ഭൂകമ്പത്തിലും ഒന്നുമറിയാതെ പ്രാര്‍ത്ഥിക്കുന്ന മുസ്‌ലിം പുരോഹിതന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശക്തമായ ഭൂകമ്പം നേരിട്ട ബാലി ദ്വീപിലെ പള്ളിയിലാണ് സംഭവം. പുരോഹിതനും ആളുകളും പള്ളിയില്‍ നിസ്‌ക്കരിച്ചുക്കൊണ്ട് ഇരിക്കുന്നതിനിടെയാണ് ഭൂകമ്പം ഉണ്ടായത്. എന്നാല്‍, ഭൂകമ്പമുണ്ടായപ്പോള്‍ പ്രാര്‍ത്ഥന നിര്‍ത്താനോ കെട്ടിടത്തിന് പുറത്തേക്ക് വരാനോ പുരോഹിതനോ ഒപ്പമുണ്ടായിരുന്ന ചില ആളുകളോ തയാറായില്ല. വിശ്വാസികളില്‍ ചിലര്‍ പുറത്തേക്ക് പോയെങ്കിലും പുരോഹിതന്‍ പ്രാര്‍ത്ഥന തുടര്‍ന്നതോടെ ചിലര്‍ തിരികെയെത്തി. പുരോഹിതന്‍റെ വിശ്വാസത്തിന്‍റെ ശക്തിയാണ് അപകടം ഒഴിവാക്കിയതെന്നാണ് ചിലര്‍ പറയുന്നത്. https://youtu.be/qLktY_JwCwU അതേസമയം, പുരോഹിതന്‍റെ നിലപാടിനെ…

Read More

താജ് മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചു

ആഗ്ര: താജ് മഹല്‍ ഉള്‍പ്പെടെ എല്ലാ ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചുകൊണ്ട് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി. ഇനിമുതല്‍ താജ് മഹല്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര സഞ്ചാരികള്‍ 10 രൂപയും വിദേശ സഞ്ചാരികള്‍ 100 രൂപയും അധികമായി നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നൊഴികെയുള്ള വിദേശ സഞ്ചാരികള്‍ ഇനിമുതല്‍ 1100 രൂപ താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള ഫീസായി നല്‍കേണ്ടിവരും. നേരത്തേ ഇത് 1000 രൂപയായിരുന്നു. ആഗ്ര ഡെവലപ്‌മെന്റ് അതോറിറ്റി ടോള്‍ നികുതിയിനത്തില്‍ ഈടാക്കുന്ന…

Read More

കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടുമ്പോൾ കൈത്താങ്ങായി അയൽക്കാർ;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കർണാടകയുടെ 10 കോടി;നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ബെംഗളൂരു : അധിവർഷം കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്  വളരെ വലിയ ദുരന്തമാണ് ,ഇതു വരെ മഴക്കെടുതി മൂലം മരണമടഞ്ഞത് 23 പേർ, കിടപ്പാടവും മറ്റും നഷ്ട്ടപ്പെട്ടവർ നൂറിലധികം വരും. ഏഴോളം ജില്ലകളിൽ മഴയുടെ സംഹാര താണ്ഡവം ഭീകരമായി ബാധിച്ചു.പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം തുറന്നു. സുനാമിക്ക് ശേഷം കേരളം നേരിടുന്ന വലിയ ദുരന്തമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കർണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാരം. ഫേസ്ബുക്ക് പോസ്റ്റ് താഴെ ” ‘…

Read More

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ 2400 അടിയിലേക്ക്; ട്രയല്‍ റണ്‍ തുടരും

ചെറുതോണി: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിക്കുകയാണ്. കേരളാ ദുരന്ത നിവാരണ അതോറിറ്റി ഏഴ് മണിക്ക് നല്‍കിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് ജലനിരപ്പ് 2399. 90 അടിയായി ഉയര്‍ന്നു. ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഡാമിലെ മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്നു ജലനിരപ്പ്. 50 സെ.മീ ഓളം പൊക്കത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍ രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പ് കുറയുന്നതിന് പകരം 2399.58…

Read More
Click Here to Follow Us