വീഡിയോ: ‘പുതിയൊരു പാതയില്‍’… ഫഹദിന് വേണ്ടി നസ്രിയ പാടുന്നു!

സൂപ്പർഹിറ്റ്​ ചിത്രം ഇയ്യോബി​​ന്‍റെ പുസ്​തകത്തിന്​ ശേഷം ഫഹദ് ഫാസിലിനെ മുഖ്യകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരത്തന്‍.

ചിത്രത്തിൽ ഫഹദിന്​ വേണ്ടി നസ്രിയ പാടിയ പാട്ട്​ പുറത്തുവിട്ടു. സുഷിൻ ശ്യാമാണ് ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘പുതിയൊരു പാതയില്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

നീണ്ട ഇടവേളക്ക്​ ശേഷം അഞ്​ജലി മോനോ​​ന്‍റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ്​ നടത്തിയിരുന്നു നസ്രിയ. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനൊപ്പം റെക്കോര്‍ഡി൦ഗ് സ്റ്റുഡിയോയില്‍ പാടുന്ന ചിത്രം നസ്രിയ ത​​ന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.

  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര

നേരത്തെ ദുല്‍ഖര്‍ ചിത്രം സലാല മൊബൈല്‍സിലെ വൈറലായ ലാലാ ലസ എന്ന ഗാനവും നസ്രിയ ആലപിച്ചിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയാണ്‌ വരത്തനിലെ നായിക. അമല്‍ നീരദിന്‍റെ എഎന്‍പിയും ഫഹദ് ഫാസിലിന്‍റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗും സുഷിൻ ശ്യാം സംഗീതവും നല്‍കുന്നു.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

വാഗമൺ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഓഗസ്റ്റ് 27ന്​ റിലീസ്​ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്​. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സാണ് ഇനി വരാനിരിക്കുന്ന ഫഹദിന്‍റെ സിനിമ.

ഫഹദ് നായകനായി അഭിനയിക്കുമ്പോള്‍ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്. ട്രാന്‍സിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
[masterslider id="10"]

Related posts

Click Here to Follow Us