തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പിന്തുണയാണ് ഇപ്പോള്‍ ഏറ്റവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളും റോഡുകളും പുനര്‍നിര്‍മ്മിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഉപകാരപ്പെടുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ സന്നദ്ധതയുള്ള എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചു. വെള്ളപ്പൊക്കകെടുതി കാരണം ദുരിതാശ്വാസ ക്യാമ്ബില്‍ കയുന്ന കുടുംബങ്ങള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ഭക്ഷണവും വസ്‌ത്രവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചോ സ്വന്തം നിലയിലോ എത്തിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും…
Read MoreMonth: August 2018
ഖത്തറിന്‍റെ നിറം മങ്ങുന്നു; സമ്പന്നരാജ്യമെന്ന ഖ്യാതി മക്കാവുവിന്
ദോഹ: ലോകത്തെ ഏറ്റവും സമ്പന്നരാജ്യമെന്ന ഖ്യാതി ഖത്തറിന് നഷ്ടമാകുന്നു. ഖത്തറിന് ക്ഷീണം സംഭവിക്കുന്നുവെന്നും രാജ്യത്തെ പിന്നിലാക്കി മക്കാവു മുന്നേറുന്നുവെന്നുമാണ് അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യ കുറവും വരുമാനം കൂടുതലുമാണ് ഖത്തറിന് ആളോഹരി വരുമാനം കൂടുതലുള്ള രാജ്യമാക്കി മാറ്റിയിരുന്നത്. എന്നാല്‍ അടുത്തിടെ ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധമാണ് ആ രാജ്യത്തിന് തിരിച്ചടിയായത്. കര-വ്യോമ-നാവിക ഉപരോധം നേരിടുന്ന ഖത്തര്‍, തന്ത്രപരമായ നീക്കത്തിലൂടെ മുന്നേറ്റത്തിന് ശ്രമിക്കുകയാണ്. ഇറാന്‍, തുര്‍ക്കി, യൂറോപ്പ്, ഏഷ്യ എന്നീ മേഖലയിലെ രാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ടുള്ള പ്രയാണം. അതിനിടെയാണ് ഐഎംഎഫിന്‍റെ റിപ്പോര്‍ട്ട്. ഗള്‍ഫിലെ…
Read Moreജെഎന്‍യു സമരനേതാവ് ഉമര്‍ഖാലിദിന് വെടിയേറ്റു.
ദില്ലി: ജെഎന്‍യു സമരനേതാവ് ഉമര്‍ഖാലിദിന് വെടിയേറ്റു. ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ നടന്ന പരിപാടിക്കിടെയാണ് അഞ്ദാതന്‍ ഉമര്‍ഖാലിദിന് നേരെ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. വെടിയുതിര്‍ത്ത ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് പൊലീസ് രക്ഷപ്പെട്ടു.
Read Moreസംസ്ഥാനത്ത് ചിക്കന്‍ഗുനിയ പടര്‍ന്നു പിടിക്കുന്നത് ഭയാനകമായ രീതിയില്‍;ജൂലായ് 31 വരെ 8,644 പേർക്കാണ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചു.
ബെംഗളൂരു: രാജ്യത്ത് ഈ വർഷം കൂടുതൽ ചിക്കുൻ ഗുനിയ റിപ്പോർട്ട് ചെയ്തത് കർണാടകത്തിൽ. നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ജൂലായ് 31 വരെ 8,644 പേർക്കാണ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചത്. 2,524 കേസുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത ചിക്കുൻഗുനിയ കേസുകളുടെ പകുതിയോളം കർണാടകത്തിൽ നിന്നാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കഴിഞ്ഞ വർഷവും കൂടുതൽ ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തത് കർണാടകത്തിലായിരുന്നു. കഴിഞ്ഞ വർഷത്തേതിൽനിന്ന് സംസ്ഥാനം പാഠം പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണ റിപ്പോർട്ട് ചെയ്ത ചിക്കുൻഗുനിയ കേസുകളുടെ എണ്ണം. കർണാടകത്തിൽ ഉഡുപ്പി,…
Read Moreസർക്കാർ കോളേജുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകുന്ന പദ്ധതി ഫണ്ട് ഇല്ലാത്തതിന്റെ പേരില്‍ വൈകുന്നു.
ബെംഗളൂരു: സർക്കാർ കോളേജുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകുന്ന പദ്ധതി നടപ്പാക്കുന്നത് വൈകുന്നു. കഴിഞ്ഞസർക്കാർ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് പദ്ധതിയെ താളംതെറ്റിക്കുന്നത്. ഡിഗ്രി കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും ഉൾപ്പെടെയുള്ള 1.5 ലക്ഷത്തോളം വിദ്യാർഥികൾക്കാണ് പദ്ധതിപ്രകാരം ലാപ്‌ടോപ്പുകൾ ലഭിക്കേണ്ടത്. 280 കോടി ആവശ്യമുള്ള പദ്ധതിക്ക് 90 കോടിയാണ് ഇതുവരെ സർക്കാർ അനുവദിച്ചത്. കഴിഞ്ഞ അധ്യയനവർഷം ടെൻഡർ നടപടികളിലെ പാകപ്പിഴകൾകൊണ്ട് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. നാലുഘട്ടങ്ങളായി ടെൻഡർ ക്ഷണിക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരേ വിമർശനമുയർന്നതോടെ നടപടികൾ മാറ്റിവയ്ക്കുകയായിരുന്നു. ഒറ്റത്തവണ ടെൻഡർ ക്ഷണിക്കുന്നതിലൂടെ ലാപ്‌ടോപ്പിന്റെ വിലയിൽ വൻതോതിലുള്ള…
Read Moreമുന്‍ ലോകസഭ സ്പീക്കറും മുന്‍ സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു.
കൊൽക്കത്ത: വൃക്കരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്ന ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി(89) അന്തരിച്ചു. ഇന്നലെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടർന്നും അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. 40 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം സുഖപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിയ അദ്ദേഹം ശനിയാഴ്ച മുതൽ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണു കഴിയുന്നത്. പത്തു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതൽ 2009 വരെ സ്പീക്കറായി…
Read Moreമലയാളി യുവതിയെ ഓല ഡ്രൈവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു;രക്ഷപ്പെട്ടത് തലനാരിഴക്ക്;യുവതിയുടെ സമയോചിതായ ഇടപെടലിൽ ഡ്രൈവർ അറസ്റ്റിൽ.
ബെംഗളൂരു : സ്ത്രീ സുരക്ഷിതത്വം എന്നത് നഗരത്തിൽ എന്നും ഒരു ചോദ്യ ചിഹ്നമാണ് ,ഇപ്പോൾ ആപ്പ് ബേസ്ഡ് ടാക്സികളും സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന അവസ്ഥയിലേക്ക്മാറിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ 6 മാസത്തിൻ ആപ്പ് ബേസ്ഡ് ടാക്സികളിൽ സ്ത്രീകൾ അക്രമിക്കപ്പെട്ട രണ്ട് സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്, ഒരു സംഭവത്തിൽ എയർപോർട്ടിലേക്ക് പോയ യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയായിരുന്നു എങ്കിൽ മറ്റൊരു സംഭവത്തിൽ എയർപോർട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ടാക്സി ഡ്രൈവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. സമാനമായ സംഭവമാണ് കോറമംഗല പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇന്നലെ സംഭവിച്ചത്, അക്രമത്തിൽ നിന്ന്…
Read Moreപാര്‍ക്കര്‍ സോളാര്‍ പ്രോബ് യാത്രതിരിച്ചു, സൂര്യനെ കാണാന്‍…
സൂര്യന്‍, പ്രപഞ്ചത്തിന്‍റെ ഊര്‍ജ ശ്രോതസ് എന്ന് വിശേഷിപ്പിക്കുന്ന പ്രകാശഗോളം. എന്താണ് സൂര്യനെ ഇത്രത്തോളം ജ്വലിപ്പിച്ച് നിര്‍ത്തുന്നത്? എന്തൊക്കെ രഹസ്യങ്ങളാണ് സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഉള്ളത്? എല്ലാക്കാലത്തും നമ്മെ ആകാംക്ഷയില്‍ എത്തിച്ച ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാവുകയാണ്! അതേ, ആ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പ്രതീക്ഷകള്‍ പേറി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഭൂമിയില്‍ നിന്ന് യാത്രയായിരിക്കുകയാണ്. പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനിലേക്ക് മനുഷ്യന്‍ അയയ്ക്കുന്ന ആദ്യത്തെ ഉപഗ്രഹമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. കത്തിജ്വലിക്കുന്ന സൂര്യനിലേക്ക് മനുഷ്യനിര്‍മ്മിത പേടകം വിക്ഷേപിക്കുക അസാധ്യമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടികൂടിയാണ് നാസ പാര്‍ക്കര്‍ വിക്ഷേപണത്തിലൂടെ നല്‍കിയിരിക്കുന്നത്.…
Read Moreആദ്യമായി ഏകദിന ലോകകപ്പിൽ മുത്തമിട്ട അതേ ഗ്രൗണ്ടിൽ മുപ്പത്തിയഞ്ച് വർഷത്തിനുശേഷം ഇന്ത്യയ്ക്കൊരു നാണംകെട്ട ടെസ്റ്റ് തോൽവി.
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ടാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സംഘം കളംവിട്ടത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ കളിമറന്ന ഇന്ത്യ ഇന്നിങ്‌സിനും 159 റണ്‍സിനും തകര്‍ന്നടിയുകയായിരുന്നു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 289 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യയെ 130 റണ്‍സിന് എറിഞ്ഞിട്ട് നാലാം ദിനം തന്നെ ഇംഗ്ലണ്ട് ഇന്നിങ്‌സ് വിജയം ആഘോഷിക്കുകയായിരുന്നു. തോല്‍വിയോടെ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-2ന് പിന്നിലായി. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സനാണ് ഇന്ത്യയെ കശാപ്പ് ചെയ്തത്. രണ്ടിന്നിങ്സിലുമായി മൊത്തം…
Read Moreമഴക്കെടുതി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് മൃദു സമീപനവുമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്. വെള്ളപ്പൊക്കം മൂലം പാസ്പോർട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് സുഷമ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിലോ മഴയിലോ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടവര്‍ക്ക് അത് പുതുക്കിയെടുക്കാന്‍ തുക അടയ്ക്കേണ്ടതില്ല. കേടുപാടുകള്‍ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു. എന്നാല്‍ കേരളത്തിൽ കാലവര്‍ഷം വൻതോതിൽ നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടവര്‍ക്ക് അത് സൗജന്യമായി മാറ്റി നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
Read More