അവെഞ്ചുറ ചോപ്പര്‍സിന്റെ രാജ്യത്തെ ആദ്യ ഷോറൂം ബെംഗളൂരുവില്‍ തുറന്നു. ബെംഗളൂരു റെസിഡന്‍സി റോഡിലെ ഡ്രൈവന് കഫേയിലാണ് ആദ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്.അമേരിക്കന്‍ നിരത്തുകള്‍ വാഴുന്ന ചോപ്പര്‍ രാജാക്കന്മാരുടെ തനി പകര്‍പ്പുള്ള രുദ്ര, പ്രവേഗ ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ അവെഞ്ചുറ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇവ രണ്ടുമാണ് ആദ്യം അവെഞ്ചുറയില്നിന്ന് സ്വന്തമാക്കാനാവുക. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയില്‍നിന്ന് (ARAI) അനുമതി ലഭിച്ചതോടെയാണ് അവെഞ്ചുറ വില്‍പ്പന ആരംഭിച്ചത്. ബെംഗളൂരുവിന് പിന്നാലെ ഡല്‍ഹിയിലും ഹൈദരാബാദിലും കമ്പനി ഉടന്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നവംബറിലെ ലോഞ്ചിങ് വേളയില്‍ പ്രീ-ബുക്കിങ് ആരംഭിച്ച രുദ്രയ്ക്ക് 23.9 ലക്ഷം രൂപയും…
Read MoreDay: 29 August 2018
500 ന്റെയും 1000 ത്തിന്റെയും അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക്.
ന്യൂഡല്‍ഹി : 500 ന്റെയും 1000 ത്തിന്റെയും അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക്. 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നോട്ട് ആസാധുവാക്കലിലൂടെ കള്ളപ്പണം ഇല്ലാതാക്കാനായെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. 2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 500- ന്റെയും 1000-ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ…
Read Moreതെരുവ് കച്ചവടക്കാരുടെ കണ്ണീരൊപ്പാന്‍ തുനിഞ്ഞിറങ്ങി കുമാരസ്വാമി;30 ശതമാനം വരെ പലിശ ഈടാക്കുന്ന കൊള്ളപ്പലിശക്കാരെ നിലക്ക് നിര്‍ത്തി പലിശ രഹിത വായ്പ നല്കാന് സര്‍ക്കാര്‍.
ബെംഗളൂരു: തെരുവുകച്ചവടക്കാരെ കൊള്ളപ്പലിശക്കാരിൽനിന്ന് രക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാനത്തെ പ്രധാന മാർക്കറ്റുകൾ കേന്ദ്രീകരിച്ച് മൊബൈൽ ബാങ്കുകൾ തുടങ്ങി ഒരു ദിവസത്തെ കാലാവധിയിൽ പണം കടം നൽകുന്നതാണ് പദ്ധതി. സഹകരണ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലും മൈസൂരുവിലും പരീക്ഷാടിസ്ഥാനത്തിൽ ഇവ നടപ്പാക്കും.പ്രധാന ചന്തകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പലിശക്കാർ ദിവസം 30 ശതമാനം വരെ പലിശ ഈടാക്കിയാണ് തെരുവുകച്ചവടക്കാർക്ക് പണം കടം കൊടുക്കുന്നത്. രാവിലെ 700 രൂപ കടം നൽകുമ്പോൾ വൈകീട്ട് തിരിച്ചുനൽകേണ്ടത് 1000 രൂപയാണ്. ഇത്തരം പലരും പ്രവർത്തിക്കുന്നത് ഗുണ്ടാസംഘങ്ങളുടെ…
Read Moreമുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് അഴിച്ച് റ്റിഎസ്എ ഉദ്യോഗസ്ഥരുടെ ‘വിശദ’ പരിശോധന
ബോസ്റ്റണ്‍ ലോഗന് എയര്‍പോര്‍ട്ടില്‍ മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് പരിശോധിച്ച് റ്റിഎസ്എ ഉദ്യോഗസ്ഥര്‍. ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്റിനാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. സൈനബ് റൈറ്റ്സ് എന്ന വെബ്സൈറ്റിന്റെ സ്ഥാപകയും എഡിറ്ററും കൂടിയായ സൈനബ് ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ‘വിശദ’ പരിശോധനയ്ക്ക് വിധേയയായത്. സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് ശേഷം ‘വിശദ’ പരിശോധനയ്ക്കായി സൈനബിനോട് സ്വകാര്യമുറിയിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് എതിര്‍ത്ത സൈനബ് പരിശോധനയ്ക്ക് സാക്ഷികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. https://m.facebook.com/NowThisHer/videos/292573324865867/ സൈനബിന്റെ ഒരാവശ്യങ്ങളും അംഗീകരിക്കാതെയിരുന്ന…
Read Moreഭാര്യമാര്‍ ഫെമിനിസ്റ്റ് ‘പിശാചുകള്‍’: രക്ഷതേടി ഭര്ത്താക്കന്മാര് ഗംഗയില്‍
ഗംഗയില്‍ മുങ്ങിയാല്‍ ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ ചെയ്ത എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാകുമെന്നും അയാള്‍ക്ക് മോക്ഷം കിട്ടുമെന്നുമാണ് വിശ്വാസം. കഴിഞ്ഞ ദിവസം അങ്ങനെ മോക്ഷം കിട്ടാനായി വാരണാസിയില്‍ എത്തിയത് 150ഓളം പുരുഷന്മാരാണ്. ഇവര്‍ കൂട്ടത്തോടെയെത്തിയത് പാപങ്ങള്‍ക്ക് മോക്ഷം കിട്ടാനല്ലയെന്ന് മാത്രം. ‘പിശാചുക്കളായ’ തങ്ങളുടെ ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാനായാണ് ഇവര്‍ ഗംഗയിലെത്തിയത്. ലോകത്തെ ഗ്രസിച്ചിരിക്കുന്ന വിഷലിപ്തമായ ഫെമിനിസത്തിൽ നിന്ന് രക്ഷതേടി ഗംഗയിലെത്തിയ ഇവര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അന്തിമകർമ്മങ്ങളും ‘പിശാചിനി മുക്തി പൂജ’യും നടത്തി. പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും…
Read Moreപ്രളയത്തിന് ഇടയാക്കിയത് അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്ന് വിട്ടതാണ് എന്ന് എഴുതിയ ഭാഗങ്ങള്‍ നാസ എര്‍ത്ത് ഒബ്സര്‍വേറ്ററി വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.
തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിനിടയാക്കിയത് ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ട ലേഖനത്തിലെ ഭാഗം നാസയുടെ വെബ്സൈറ്റില്‍നിന്ന് നീക്കി. നാസയുടെ കീഴിലുള്ള എര്‍ത്ത് ഒബ്സര്‍വേറ്ററി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗമാണ് എഡിറ്റ് ചെയ്തത്.കേരളത്തിലെ പ്രളയത്തിനിടയാക്കിയത് അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസ റിപ്പോർട്ട് ചെയ്തുവെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമായത് കനത്ത മണ്‍സൂണ്‍ മഴയാണെന്നാണ് എര്‍ത്ത് ഒബ്സര്‍വേറ്ററി വെബ്സൈറ്റിലെ ലേഖനം പറയുന്നത്.അസാധാരണമായി പെയ്ത മഴയാണ് 1924നു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നും ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് 164 ശതമാനം അധിക…
Read Moreനെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. എല്ലാ അറ്റകുറ്റപ്പണിയും പൂര്‍ത്തിയായെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സര്‍വ്വീസ്. ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് തുടങ്ങുക. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ തിങ്കളാഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴ തുടര്‍ന്നതും മൂലം വെള്ളം കയറിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു.…
Read Moreറെയിൽവേ അവഗണനക്കെതിരെ ബെംഗളൂരു മലയാളികൾ ഒന്നിച്ച് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു;സ്പെഷൽ ട്രെയിൻ പുറപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുൻപെ മാത്രം പ്രഖ്യാപനം നടത്തി റെയിൽവേ “മാതൃകയായി”
ബെംഗളൂരു : എല്ലായിപ്പോഴും റയിൽവേ അങ്ങിനെയാണ് ഓണത്തിനോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാതിരിക്കാൻ ആദ്യം ശ്രമിക്കും, അവസാനം ഒന്നോ രണ്ടോ ദിവസത്തിന് മുന്‍പോ ആ ചടങ്ങ് നടത്തി ആരും അറിയാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.കാരണം അത് ബെംഗളൂരു മലയാളിക്ക് ഉപകാരപ്പെടാൻ പാടില്ലല്ലോ. യാത്രക്കാർ അറിയാതെ ഓടിയ ട്രെയിനിൽ ആളു കുറവായിരുന്നു എന്ന് പറഞ്ഞ് നഷ്ടക്കണക്കും കാണിക്കാം. ഈ വർഷവും അതിൽ വലിയ വ്യത്യാസമുണ്ടായില്ല. ഓണത്തിന് കേരളത്തിലേക്ക് എന്ന പേരിൽ പ്രഖ്യാപിച്ച തീവണ്ടി യുടെ വാർത്ത വന്നത് രണ്ടു ദിവസം മുൻപ് മാത്രം, ഓണം കഴിഞ്ഞ് എറണാകുളത്തു…
Read Moreജൂനിയര്‍ എന്‍ ടി ആറിന്റെ പിതാവും എന്‍ ടി രാമറാവുവിന്റെ മകനുമായ നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ മരിച്ചു.
ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ തെലങ്കാനയിലെ നല്ഗൊണ്ടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ നര്ക്കപ്പട്ലിയിലെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെല്ലൂരില്‍നിന്ന് ഹൈദരാബാദിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. അദ്ദേഹംതന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് കരുതുന്നത്. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. ജൂനിയര്‍ എന്‍ ടി ആര് ,നന്ദമുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍. ഇരുവരും തെലുങ്കിലെ പ്രമുഖ നടന്മാരാണ്. മറ്റൊരു…
Read Moreപ്രളയക്കെടുതി: ധനകാര്യ വകുപ്പ് സഹമന്ത്രി ഉള്‍പ്പടെ കേന്ദ്ര സംഘം ഇന്ന് കേരളത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് ഉള്‍പ്പടെയുള്ള സംഘമാണ് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. അഡീ. സെക്രട്ടറി ദേബാശിഷ് പാണ്ടെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരും പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും ഉണ്ടാകും. പ്രളയബാധിത മേഖലകളിലെ ബാങ്ക് ബ്രാഞ്ചുകള്‍, എടിഎം സെന്ററുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ചെയ്യും. പ്രളയത്താല്‍ നശിച്ച നോട്ടുകള്‍ മാറുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തേക്കും. വെള്ളം കയറി നശിച്ച വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍…
Read More