പ്രളയത്തിന് ഇടയാക്കിയത് അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്ന് വിട്ടതാണ് എന്ന് എഴുതിയ ഭാഗങ്ങള്‍ നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിനിടയാക്കിയത് ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ട ലേഖനത്തിലെ ഭാഗം നാസയുടെ വെബ്‌സൈറ്റില്‍നിന്ന് നീക്കി. നാസയുടെ കീഴിലുള്ള എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗമാണ് എഡിറ്റ് ചെയ്തത്.കേരളത്തിലെ പ്രളയത്തിനിടയാക്കിയത് അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസ റിപ്പോർട്ട് ചെയ്തുവെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമായത് കനത്ത മണ്‍സൂണ്‍ മഴയാണെന്നാണ് എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റിലെ ലേഖനം പറയുന്നത്.അസാധാരണമായി പെയ്ത മഴയാണ് 1924നു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നും ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് 164 ശതമാനം അധിക മഴയാണെന്നും ഉപഗ്രസഹായത്തോടെ ലഭ്യമായ വിവരങ്ങള്‍ മുന്‍നിര്‍ത്തി ലേഖനം ചൂണ്ടിക്കാട്ടുന്നു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ജൂണ്‍ തുടക്കത്തില്‍ത്തന്നെ 42 ശതമാനം അധികം മഴ കേരളത്തില്‍ ലഭിച്ചിരുന്നു. ഓഗസ്റ്റ് എട്ടു മുതല്‍ രൂക്ഷമായിത്തീര്‍ന്ന മഴ എട്ടു മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അസാധാരണമായി വര്‍ധിച്ചു. ഓഗസ്റ്റിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ ഇത് 164 ശതമാനമായി ഉയര്‍ന്നതായും ലേഖനത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts