നഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യത;കഴിഞ്ഞ വര്‍ഷത്തെ അപകടാവസ്ഥ ഒഴിവാക്കാന്‍ മുന്നൊരുക്കങ്ങൾ സജീവം.

ബെംഗളൂരു: കഴിഞ്ഞവർഷം സെപ്റ്റംബർ ഒക്ടടോബർ മാസങ്ങളിലുണ്ടായ കനത്തമഴയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ മുന്നൊരുക്കങ്ങൾ സജീവം. അടഞ്ഞുകിടക്കുന്ന ഓവുചാലുകളും മറ്റ് തോടുകളും വൃത്തിയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.

ബെലന്ദൂർ തടാകക്കരയിലേതുൾപ്പെടെയുള്ള അനധികൃത താമസക്കാരുടെ കുടിലുകൾ പൊളിച്ചുനീക്കിയതും ഇതിന്റെ ഭാഗമാണ്. നഗരത്തിലെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിശോധന നടത്താൻ മൂന്നുസംഘങ്ങളും ബെംഗളൂരു കോർപ്പറേഷൻ രൂപീകരിച്ചിട്ടുണ്ട്.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് ഈ സംഘങ്ങളുടെ ചുമതല. കോറമംഗല, ചല്ലഘട്ട, വൃഷഭാവതി, ഹെബ്ബാൾ തുടങ്ങിയവയാണ് വെള്ളം കയറാൻ എറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളായി പരിഗണിക്കുന്നത്. ചെറുമഴയിൽപ്പോലും ബെംഗളൂരുവിലെ ഗതാഗത സംവിധാനം താറുമാറാകുന്ന സ്ഥിതിയാണുള്ളത്.

മഴ മണിക്കൂറുകളോളം നിന്നുപെയ്താൽ നഗരം പൂർണമായും വെള്ളത്തിനടിയിലാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞവർഷം സെപ്റ്റംബറിൽ 383.3 മില്ലീമീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. മുൻവർഷങ്ങളിൽ 179 മില്ലീമീറ്റർ പെയ്യുന്ന സാഹചര്യത്തിലാണിത്. സാധാരണയായി ഒക്ടോബറിൽ 159 സെന്റീമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് കഴിഞ്ഞവർഷം ലഭിച്ചത് 227 സെന്റീമീറ്ററാണ്.

കുടകിൽ ഉൾപ്പെടെ ഈ വർഷം കനത്തമഴ പെയ്തതോടെ നഗരത്തിലും കനത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us