പൊട്ടിത്തെറികൾക്കും മറ്റ് തർക്കങ്ങളും പതിവായിരുന്ന ബിഗ് ബോസിൽ നിന്നും പ്രണയത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത് ആര് തമ്മിലായിരുന്നു എന്നായിരുന്നു ആദ്യം സംശയം.
എന്നാൽ അത് പേളിയും ശ്രീനിഷുമാണെന്ന് ഇപ്പോൾ ഉറപ്പായി. ശ്രീനിഷിന്റെ കൈയിൽ പേളിയുടെ ആനവാൽ മോതിരം കിടക്കുന്നത് കണ്ടാണ് എല്ലാവരും ആ പ്രണം ഉറപ്പിച്ചത്. ഇതിന് പിന്നാലെ തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്ന് പേളിയും ഏവരുടേയും മുന്നിൽ തുറന്ന് പറയുകയുണ്ടായി. ബിഗ് ബോസിന്റെ ആരംഭം മുതൽ തന്നെ പേളിയും ശ്രീനിഷും തമ്മിൽ സുഹൃത്തുക്കളായിരുന്നു.
ഇതേ സമയം തന്നെയായിരുന്നു പേളിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല രീതിയിലുള്ള സംസാരം ഉടലെടുത്തത്.
ആദ്യം ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് അരിസ്റ്റോയ്ക്ക് പൊസസ്സീവാണെന്ന് പേളി പറയുന്നതും അകലം പാലിക്കുന്നതും. ശ്രീനിയും പേളിയും തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെയാണ് ഇവർ തമ്മിലുള്ള ബന്ധം വഷളായതെന്നും ബിഗ് ബോസിൽ സംസാരമുയർന്നിരുന്നു.വിവാഹത്തിൽ എത്തുമെന്ന് കരുതിയിരുന്ന ബന്ധമായിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
മത്സരത്തിൽ നിന്നും ഇടയ്ക്ക് പിൻവാങ്ങാനൊരുങ്ങിയ താരത്തെ ശക്തമായ പിന്തുണ നൽകി തിരിച്ചെത്തിച്ചതിന് പിന്നിൽ പേളിയും സുരേഷുമായിരുന്നു. ശക്തമായി തന്നെ പിന്തുണയ്ക്കുന്ന ശ്രീനിയോട് തനിക്കും പ്രണയമാണെന്ന് പേളി തുറന്നുപറയുകയായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ എത്തിയ മോഹൻലാലും ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി.
ശ്രീനിയെ എല്ലാവരും ബാറ്റ്മാൻ എന്ന് വിളിച്ച് കളിയാക്കുയാണല്ലോയെന്ന് മോഹൻലാൽ ചോദിച്ചിരുന്നു. മത്സരാർത്ഥികൾ എല്ലാവരും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. പൊതുവെയുള്ള നാണത്തോടെ ചമ്മിയ മുഖവുമായി ഇരിക്കുകയായിരുന്നു ശ്രീനി.
തമിഴ് കലർന്ന മലയാളത്തിൽ സംസാരിക്കുന്ന താരത്തിന്റെ വാക്കുകളും ടാസ്ക്കുകളിലെ പ്രകടനവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പേളിയുമായി സംസാരിക്കുമ്പോൾ മുഖത്തുണ്ടാകുന്ന ഭാവവവ്യത്യാസത്തെക്കുറിച്ചും മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നു.രാത്രിയിൽ മാത്രം സംസാരിക്കുന്നവരായി എല്ലാവരും മാറിയോയെന്ന് മോഹൻലാൽ ചോദിച്ചിരുന്നു. ബിഗ് ഹൗസിലേക്ക് നേരിട്ടെത്തിയപ്പോഴും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ശ്രീനിയും പേളിയും സംസാരിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. എല്ലാവർക്കുമൊപ്പമിരിക്കുമ്പോൾ അധികം സംസാരിക്കാതെ രാത്രിയിലാണ് ഇവർ കാര്യങ്ങൾ സംസാരിക്കുന്നത്.
മിക്ക ദിവസവും ഇവരുടെ സംസാരം ഉണ്ടാവാറുമുണ്ട്.പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. ബിഗ് ഹൗസിൽ നടക്കുന്ന കാര്യത്തെക്കുറിച്ച് മറ്റുള്ളവർ അറിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. പരോക്ഷമായാണ് അദ്ദേഹം ഇവരുടെ ബന്ധത്തെക്കുറിച്ച് ചോദിച്ചത്.
പിന്നീട് ഇതേക്കുറിച്ച് അറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും തുറന്നു പറയണമെന്നും താരം പറഞ്ഞു. പേളിയോട് കാര്യങ്ങൾ ചോദിച്ചതിന് ശേഷമാണ് ശ്രീനിക്ക് നേരെ ചോദ്യമെറിഞ്ഞത്.ശ്രീനിയെ തനിക്കിഷ്ടമാണെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാൻ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞു.
തന്റെ മമ്മിയോട് മോഹൻലാൽ സംസാരിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നും. ശ്രീനിയോട് ചോദിച്ചപ്പോൾ തനിക്കും ഇഷ്ടമാണെന്നും ബാക്കി ജീവിതം ഒരുമിച്ചാവാൻ ആഗ്രഹിക്കുന്നുവെന്നും താരവും പറഞ്ഞു. ഇതോടെയാണ് ഇവരുടെ തീരുമാനം ഉറച്ചതാമെന്ന് പലർക്കും മനസ്സിലായത്. ഇവരുടെ ആരാധകരാവട്ടെ ഈ സംഭവം ആഹ്ലാദമാക്കി മാറ്റിയിട്ടുമുണ്ട്. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാനാഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞതോടെയാണ് മോഹൻലാൽ ഇവരെ ആശിർവദിച്ചത്.
പേളി ആവശ്യപ്പെട്ടത് പോലെ വീട്ടുകാരോട് ഇക്കാര്യത്തെക്കുറിച്ച് താൻ സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ഇരുവരുടെ വീട്ടുകാരെയും ബിഗ് ഹൗസിലേക്ക് എത്തിച്ച് സംസാരിക്കാമെന്ന് മോഹൻലാൽ ഉറപ്പ് നൽകിയിട്ടുണ്ട്. അവരിൽ നിന്നും അനുകൂല തീരുമാനമായിരിക്കുമോ ലഭിക്കുന്നതെന്നറിയാനായാണ് ആരാധകർ കാത്തിരിക്കുന്നത്.കളിയല്ല ജീവിതമെന്നും നന്നായി ആലോചിച്ച് വേണം ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാനെന്നുമായിരുന്നു സാബു പറഞ്ഞത്.
അനൂപും സമാനമായ കാര്യമായിരുന്നു പറഞ്ഞത്. ഇരുവരുടേയും വീട്ടുകാർ ഈ തീരുമാനത്തെ അനുകൂലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ഇതൊരു മത്സരമാണെന്നും അത് കൃത്യമായി മനസ്സിലാക്കിയാണ് പേളി മുന്നേറുന്നതെന്നുമായിരുന്നു വീട്ടുകാർ പ്രതികരിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
ശ്രീനിയുടെ അമ്മയും ഈ ബന്ധത്തെ എതിർക്കാൻ സാധ്യതയുണ്ടെന്നുമാണ് ചിലരുടെ വാദം. എന്നാൽ മറ്റുചിലരാവട്ടെ ഇരുവീട്ടുകാരും അനുകൂലിക്കുമെന്നും ഇവരുടെ വിവാഹം നടക്കുമെന്നുമാണ് പറയുന്നത്. എന്തായിലും ബിഗ് ബോസ് വീട്ടിലെ പ്രണയത്തിന്റെ പോക്ക് കാത്തിരുന്നു തന്നെ കാണാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.