പൂക്കളവും, പുലികളിയുമില്ല; മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ പൊന്നോണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ തിരുവോണം. എന്നാല്‍, ഈ വര്‍ഷത്തെ ഓണത്തെ ഏറ്റവും മികച്ച ഓണമാക്കി മാറ്റുകയാണ് മലയാളികള്‍.

എങ്ങനെയാണെന്നല്ലേ?

കാരണം മറ്റൊന്നുമല്ല, ജാതിയും മതവും മറന്ന് ഒരു കൂരയ്ക്ക് കീഴിലാണ് മിക്കവര്‍ക്കും ഈ വര്‍ഷത്തെ ഓണം. പതിവ് പകിട്ടുകളില്ലെങ്കിലും കളിയും ചിരിയും പാട്ടുകളുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഓണത്തെ വരവേല്‍ക്കുന്നത് പത്ത് ലക്ഷത്തിലധികം ആളുകളാണ്.

ക്യാമ്പുകളുടെ മുറ്റത് കുട്ടികള്‍ തീര്‍ത്ത പൂക്കളവും അടുക്കളയില്‍ തയാറാക്കുന്ന ഓണസദ്യയുമെല്ലാം പറയുന്നത് മലയാളികളുടെ അതിജീവനത്തിന്‍റെ കഥയാണ്‌. ആഘോഷങ്ങൾ ഒഴിവാക്കുകയല്ല, ആരെയും മാറ്റിനിർത്താതെ ഓണക്കോടിയിലും ഓണകളിയിലും സ്നേഹം നിറച്ച് അവരെക്കൂടി ചേർത്തണയ്ക്കുകയാണ് ഈ ഓണം.

പ്രളയക്കെടുതിയോട് മല്ലടിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പത്ത് ലക്ഷത്തോള വരുന്ന ആളുകള്‍ക്ക് ഈ ചെറിയ ഓണാഘോഷം ഏറ്റവും പ്രിയപ്പെട്ടതും എന്നും ഓര്‍മ്മയില്‍ സൂക്ഷിച്ച് ഓമനിക്കാന്‍ ഉള്ളതുമാണ്. പ്രളയം എല്ലാം കവര്‍ന്നെടുത്തവര്‍ക്കായി സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒരുമിച്ച് ചേര്‍ന്നാണ് ഇത്തവണ ഓണമൊരുക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലിവിളികളിലൊന്നിനോട് ഒരേ മനസ്സോടെ ഒരുമിച്ച് നിന്ന് പൊരുതിയവരാണ് മലയാളികള്‍. വലുപ്പ ചെറുപ്പങ്ങളില്ലാതെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഈ ഓണക്കാലത്ത് ‘മാനുഷരെല്ലാരും ഒന്നുപോലെ’യെന്ന് മലയാളികള്‍ തെളിയിക്കുകയാണ്. പ്രളയവും മഴയും തള്ളിയകറ്റിയ ഓണത്തെ ഒരു മനസ്സോടെ വലിച്ചടുപ്പിക്കുകയാണ് മലയാളികള്‍‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us