ബെംഗളൂരു : വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിൽ അപകടത്തിൽപ്പെട്ട ബൈക്ക് അഞ്ചു വയസ്സുകാരിയെയും കൊണ്ട് തനിയെ ഓടിയത് 200 മീറ്റർ. മാതാപിതാക്കൾ താഴെ വീണിട്ടും മറ്റു വാഹനങ്ങളിലൊന്നും ഇടിക്കാതെ കുട്ടി സുരക്ഷിതമായി മീഡിയനിലെ ചെടികൾക്കിടയിൽ വീണതാണ് അപകടം ഒഴിവാക്കിയത്. നിസ്സാര പരുക്കുകളേ ഉള്ളൂ. മാതാപിതാക്കൾ ഗുരുതരപരുക്കുകളോടെ ചികിൽസയിലാണ്. ബെംഗളൂരു-തുമക്കൂരു ദേശീയപാതയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്വാസമടക്കി കണ്ടതു ലക്ഷങ്ങൾ. റോഡിന്റെ ഇടതുവശത്തുകൂടെ അതിവേഗത്തിൽ മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് വരുന്നതിനിടെ ബൈക്ക് മുന്നിൽ പോയ സ്കൂട്ടറിലിടിക്കുകയായിരുന്നു.ബൈക്കോടിച്ചിരുന്നയുവാവും ഭാര്യയും റോഡിൽ വീണെങ്കിലും മുന്നിലിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയുമായി ബൈക്ക് സ്വയം മുന്നോട്ടുപോയി. …
Read MoreDay: 23 August 2018
വീഡിയോ: ആള്‍ക്കൂട്ട ആക്രമണം… മുസ്ലീം യുവാവിനെ രക്ഷിച്ച പൊലീസുകാരന് ധീരതക്കുള്ള പുരസ്കാരം
ഛത്തീസ്ഗഡ്: ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച പൊലീസുകാരന് ധീരതക്കുള്ള പുരസ്കാരം. സബ് ഇൻസ്പെക്ടർ ഗഗൻദീപനെയാണ് ധീരതക്കുള്ള പുരസ്കാരം നല്‍കി ഉത്തരാഖണ്ഡ് പൊലീസ് സേന ആദരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ മാർച്ച് 22ന് പുറത്ത് വന്നതോടെയാണ് സംഭവം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. ഉത്തരാഖണ്ഡിലെ ഗിരിജാ ദേവി ക്ഷേത്ര പരിസരത്തുവച്ചായിരുന്നു യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ഹിന്ദു യുവതിയുമായി ക്ഷേത്രപരിസരത്ത് സംസാരിച്ച് നിന്ന മുസ്ലീം യുവാവിനെ ഹിന്ദുത്വവാദികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇയാളെ ആളുകള്‍ മർദ്ദിക്കുന്നത് കണ്ടുകൊണ്ടാണ് ഗഗന്‍ദീപ്…
Read Moreകൊച്ചി വിമാനത്താവളം 29ന് തുറക്കും
കൊച്ചി: പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 26നു തുറക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ നടത്തിയ അവലോകന യോഗത്തില്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളും അറിയിച്ചു. പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേറ്ററിങ് കമ്പനികള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു മൂന്നുദിവസം കൂടി വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്. ടെര്‍മിനലുകള്‍ക്കുള്ളില്‍ ശുചീകരണ…
Read Moreദുരിതാശ്വാസ പ്രവർത്തനത്തിനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി 60,000 രൂപ തട്ടിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ.
ബെംഗളൂരു : കുടകിലെ ദുരിതാശ്വാസ പ്രവർത്തനത്തിനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി 60,000 രൂപ തട്ടിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. കൊഡവ സമാജം ദുരിതബാധിതരെ സഹായിക്കുന്നതിനായി പുതിയ അക്കൗണ്ട് തുറന്നതായി വിശ്വസിപ്പിച്ച് സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിജയ് ശർമയാണ് അറസ്റ്റിലായത്. വ്യാജ അക്കൗണ്ടിലൂടെ ഇതിനകം 60,000 രൂപ ഇയാൾക്കു ലഭിച്ചിട്ടുണ്ട്. വാട്സാപ്പ്, ട്വിറ്റർ,ഫെയ്സ്ബുക് എന്നിവയിലൂടെ ഇയാൾ പ്രചാരണം തുടരുന്നുവെന്നും അതിനാൽ അന്വേഷണം പൂർത്തിയാകുംവരെ ഈ അക്കൗണ്ട് മരവിപ്പിക്കണമെന്നും കൊഡവ സമാജം നൽകിയ പരാതിയിൽ പറയുന്നു.
Read More‘ഇത് താന്‍ടാ മലയാളി’ ; ഇത് താന്‍ ദൈവത്തിന്‍റെ സ്വന്തം നാട്!
പ്രളയത്തിന്‍റെ കുത്തൊഴുക്കില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ജീവിതം ആഘോഷിക്കുകയാണ് മലയാളികള്‍. നിനച്ചിരിക്കാതെ വന്ന മഹാ വിപത്ത് കേരള കര ഒന്നാകെ നേരിട്ടത് എല്ലാരും കണ്ടതാണ്. അതിനെ പ്രശംസിച്ച് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണെത്തിയത്. പ്രാണനും കൊണ്ട് പ്രിയപ്പെട്ടവരെയും കൈയില്‍ പിടിച്ച് ക്യാമ്പുകളിലേക്ക് ഓടുന്നതിനിടയില്‍ മറു കൈ അവര്‍ നീട്ടിയത് ജീവന് വേണ്ടി പിടയുന്നവര്‍ക്ക് നേരെയായിരുന്നു. എന്നാല്‍, ഭക്ഷണമോ വെള്ളമോ ഇല്ലാതെ നരക തുല്യ വേദന അനുഭവിക്കുന്ന സാധാരണ ദുരിതാശ്വാസ ക്യാമ്പുകള്‍ അല്ല കേരളത്തിലേത്. ദുരിതത്തില്‍ നിന്നും രക്ഷപെടാനായി ലഭിച്ച താത്കാലിക ക്യാമ്പുകളില്‍…
Read Moreഈ മാസം 31 വരെ കണ്ണൂർ\കാർവാർ ട്രെയിൻ പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി സർവീസ് നടത്തും.
ബെംഗളൂരു ∙ കർണാടകയിലെ മഴക്കെടുതിയിൽ റെയിൽവേ ഗതാഗതം താറുമാറായതിനാൽ ഹാസൻ വഴിയുള്ള ബെംഗളൂരു–കണ്ണൂർ\കാർവാർ ട്രെയിൻ (16511) ഈ മാസം 31 വരെ പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി സർവീസ് നടത്തും. ആഴ്ചയിൽ മൂന്നുദിവസം മൈസൂരു വഴിയും നാലു ദിവസം ശ്രാവണബെലഗോള വഴിയും സർവീസ് നടത്തുന്ന ട്രെയിൻ മംഗളൂരുവിൽവച്ചു രണ്ടായി പിരിഞ്ഞശേഷമാണ് കണ്ണൂരിലേക്കും കാർവാറിലേക്കും യാത്ര തുടർന്നിരുന്നത്. ഈ ട്രെയിൻ ഒരാഴ്ച കേരളത്തിലൂടെ സർവീസ് നടത്തുന്നത് ഓണക്കാലത്തു നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഗുണകരമാകും.
Read Moreകേരളത്തിന് കൈത്താങ്ങായി 1.75 കോടി നല്‍കി ഫെയ്‌സ്ബുക്ക്
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഫെയ്‌സ്ബുക്കും മുന്നോട്ടുവന്നിരിക്കുകയാണ്. 250,000 ഡോളര്‍ അതായത് ഏകദേശം 1.75 കോടി രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാണ് കേരളത്തില്‍ മരിച്ചതെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫെയ്‌സ്ബുക്ക് ഈ തുക കൈമാറുക. കഴിഞ്ഞ കുറച്ച് നാളുകളായി ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരണം എന്നിങ്ങനെയുള്ള പലകാര്യങ്ങളിലും ഫേയ്‌സ്ബുക്കും ഒപ്പമുണ്ടായിരുന്നു. ഫേയ്‌സ്ബുക്ക് ലൈവ് വീഡിയോ വഴി രക്ഷാപ്രവര്‍ത്തനവും ഗതാഗത…
Read Moreവീഡിയോ: നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്; കേരളത്തെ പിന്തുണച്ച് ദുബായ് പൊലീസ്
ദുബായ്: പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് 700 കോടി സഹായം പ്രഖ്യാപിച്ച യുഎഇ സര്‍ക്കാരിന് പിന്നാലെ ദുബായ് പൊലീസും. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന സന്ദേശത്തോടെ പുറത്തിറക്കിയിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് സന്ദേശങ്ങള്‍ വന്നിരിക്കുന്നത്. ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസിസാണ് മലയാളത്തില്‍ സന്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി സംഭാവനകളാണ് യുഎഇ ഭരണാധികാരികളില്‍ നിന്നും കേരളത്തിന് ലഭിച്ചത്. പല മലയാളി കുടുംബങ്ങളുടെയും രണ്ടാം വീടാണ് ഗള്‍ഫ്. അവിടെയുള്ള മലയാളികളും ആ നിലയില്‍…
Read Moreഓണത്തിരക്കിൽ കേരള ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽനിന്നു 17 സ്പെഷൽ സർവീസുകൾ.
ബെംഗളൂരു : ഓണത്തിരക്കിൽ കേരള ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽനിന്നു 17 സ്പെഷൽ സർവീസുകൾ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി കർണാടക ആർടിസിക്ക് 25 അധിക ബസുകളും ഉണ്ടായിരിക്കും. കോട്ടയം (3), എറണാകുളം (2),തൃശൂർ (2), കോഴിക്കോട് (3), കണ്ണൂർ (4), ബത്തേരി (1), പയ്യന്നൂർ (1), തിരുവനന്തപുരം (1) എന്നിവിടങ്ങളിലേക്കാണു കേരളത്തിന്റെ അധിക ബസുകൾ. ഇവയിൽ മൂന്നെണ്ണം സേലം വഴിയും ഒരെണ്ണം ദിണ്ടിഗൽ, തിരുനെൽവേലി വഴിയും സർവീസ് നടത്തും. നാട്ടിലേക്കു യാത്രാത്തിരക്കു കനത്തതിനാൽ നാളെയും സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കും. ടിക്കറ്റുകൾ keralartc.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും 080–26756666 (മൈസൂരു റോഡ്…
Read Moreവീഡിയോ: പഞ്ചാബിന് ജയ് വിളിച്ച് മലയാളികള്‍! തന്‍റെ ഉള്ളുതൊട്ടെന്ന് അമരീന്ദർ സിംഗ്
ചണ്ഢീഗഡ്: മലയാളികളെ ഇനിയും സഹായിക്കാന്‍ തയ്യാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് പഞ്ചാബിൽ നിന്ന് ദുരിതാശ്വാസ സാധനങ്ങളെത്തിയപ്പോൾ മലയാളികൾ പഞ്ചാബിന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ തന്‍റെ ഉള്ളു തൊട്ടുവെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. മലയാളികള്‍ പഞ്ചാബിന് ജയ് വിളിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പഞ്ചാബിന് ജയ് വിളിച്ച മലയാളികള്‍ക്ക് തുടര്‍ന്നും സഹായങ്ങള്‍ ചെയ്യാന്‍ സന്നദ്ധനാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി. കേരളത്തിലെ ദുരിതബാധിത മേഖലകളിലേക്ക് അവശ്യസാധനങ്ങള്‍ ഉള്‍പ്പടെ പത്തുകോടി രൂപയുടെ ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്…
Read More