ഇന്റീരിയൽ വർക്കിന് വിശ്വസനീയമായ ഒരാളെ തേടുന്നോ? നാട്ടിലോ ബെംഗളൂരുവിലോ വീടുപണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണോ?എന്നാൽ ഈ സ്റ്റോപ്പിൽ നിങ്ങളിറങ്ങണം.

ബെംഗളൂരു: ഈ നഗരത്തിലേക്ക് പറിച്ചു നടപ്പെട്ട എല്ലാവരുടേയും ആഗ്രഹമാണ് ഒരു പിടി മണ്ണ് സ്വന്തമാക്കണം ഒരു ചെറിയ വീട് വക്കണം എന്നതെല്ലാം, ഒരു വലിയ ലക്ഷ്യത്തിലേക്കായി  ഓരോ നാണയത്തുട്ടും കൂട്ടി വക്കുമ്പോൾ  വാടകവീടിന്റെ നാല് ചുവരുകൾക്കിടയിൽ ഉയരുന്ന ഗദ്ഗദം വരാൻ പോകുന്ന നല്ല നാളെയേ കുറിച്ച് തന്നെയാണ്, എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഒരു പിടി മണ്ണ് സ്വന്തമാക്കിയാൽ പിന്നെയും ആധിയാണ്. എങ്ങനെ വീടുണ്ടാക്കും ? ചുറ്റും നഗരത്തിന്റെ നാട്യം കരാള നൃത്ത മടുകയാണ്,അക്കാലത്തിനിടക്ക് ചുരുങ്ങിയത് ഒന്നിലധികം പേർ സാമ്പത്തികമായി വഞ്ചിച്ചതിന്റെ കയ്പുനീർ കുടിച്ചിട്ടുണ്ടാകും, ചുറ്റുമുള്ള ആരെയും…

Read More

കൗമാരക്കാരെ നോട്ടമിട്ട് മോമോ

മെക്‌സിക്കോ: ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊരു ഗെയിം കൂടി. ‘മോമോ ചാലഞ്ച്’ എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചയാണ് ലോകത്ത് വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷമായത്. ഗെയിമില്‍ താല്‍പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം ആരംഭിക്കുന്നത്. മെസേജിന് മറുപടിയായി പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയയ്ക്കും. ഇത് പലരിലും ആത്മഹത്യാ പ്രവണത വരെയുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. വാട്‌സാപ്, ഫേസ്ബുക്ക്‌, യൂട്യുബ് എന്നിവ വഴി പ്രചരിക്കുന്ന ഒരു പേഴ്‌സണലൈസ്ഡ് ഗെയിമാണിത്.…

Read More

ഏഷ്യന്‍ ഗെയിംസ്: സ്വര്‍ണ സ്വപ്നവുമായി പതിനഞ്ചുകാരന്‍

ആഗസ്റ്റ്‌ പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് പതിനഞ്ചുകാരന്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്‍വാലയാണ് ആ പതിനഞ്ചുകാരന്‍. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് അനീഷ് അന്ന് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ്‌ ഇതോടെ അനീഷിന് സ്വന്തമായിരുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടാനാകുമെന്ന വിശ്വാസത്തിലാണ് അനീഷും കുടുംബവും. പതിനഞ്ചാം വയസില്‍ അഭിനവ് ബിന്ദ്രയ്ക്കും, ഗഗന്‍ നാരംഗിനും, ഹിന സിദ്ദുവിനുമൊപ്പം തന്‍റെ…

Read More

വയനാട് ജില്ലയിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ കെഎംസിസി ബെംഗളൂരു.

ബെംഗളൂരു : പ്രളയം ബാധിച്ചവയനാണ് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെ എം സി സി  ബെംഗളുരു മുന്നിട്ടിറങ്ങുന്നു. സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഇവിടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ബിഎംഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രളയദുരിതമനുഭപ്പിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കുന്നു.

ബി എം എഫ് അറിയിച്ച സന്ദേശം അതേ പോലെ ഇവിടെ കൊടുക്കുന്നു “പ്രിയ സുഹൃത്തുക്കളെ കേരളത്തിലെ പല ജില്ലകളിലും ഇന്ന് ദുരിതം അനുഭവിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഉണ്ട്. ഡാം തുറന്നതും തുറക്കുന്നതും വഴി ഒത്തിരി പേര് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. അവിടെ താമസിക്കുന്ന ഒട്ടേറെ പേർക്ക് ആവശ്യം ആയ സഹായം നമ്മൾ ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമ ആണ്. എല്ലായിടത്തും എത്തി സഹായം നൽകാൻ നമുക്ക് പറ്റില്ല എങ്കിലും കുറച്ചൊക്കെ നമുക്കും സഹായിക്കാൻ കഴിയുമെങ്കിൽ അതാണ്‌ ഏറ്റവും വല്യ പുണ്യം. ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റ്…

Read More

കബനി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ സമീപപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.

ബെംഗളൂരു: കബനി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ സമീപപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കേന്ദ്ര ജല കമ്മിഷൻ കബനി അണക്കെട്ടിന്‌ സമീപത്തും കാവേരി നദിയുടെ തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുന്നറിയിപ്പ് നൽകി. 80,000 ക്യൂസെക്സ് വെള്ളമാണ് കബനി അണക്കെട്ടിൽനിന്ന് തുറന്നുവിടുന്നത്. 1992-നുശേഷം ഇത്രയും വലിയ അളവിൽ വെള്ളം തുറന്നുവിടുന്നത് ഈ വർഷമാണെന്ന് അധികൃതർ വ്യക്തമാക്കി. വയനാട്ടിൽ പെയ്ത കനത്തമഴയാണ് കബനിഅണക്കെട്ട് നിറഞ്ഞുകവിയാൻ ഇടയാക്കിയത്. അണക്കെട്ട് തുറന്നുവിട്ടതോടെ സമീപഗ്രാമങ്ങളായ ബെല്ലത്തൂരു, ഹൊമ്മരഗള്ളി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നഞ്ചൻഗോഡിൽ ഒട്ടേറെപ്പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുടക് ജില്ലയിൽ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയെത്തുടർന്ന് കെ.ആർ.എസ്…

Read More

സൂക്ഷിക്കുക! എ.ടി.എം.കാര്‍ഡുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി പണം പിന്‍വലിക്കുന്ന സംഘങ്ങള്‍ നഗരത്തില്‍ സജീവം;ഇത് വരെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു.

ബെംഗളൂരു:എടിഎം കാർഡിലെ വിവരങ്ങളും രഹസ്യകോഡും ചോർത്തി(സ്കിമ്മിങ്)യുള്ള പണംതട്ടൽ ബെംഗളൂരുവിൽ വ്യാപകമാകുന്നു. 24 മണിക്കൂറിനിടെ 1.16 ലക്ഷം രൂപയാണ് രണ്ടു മലയാളികൾക്കു നഷ്ടമായത്. ബെംഗളൂരുവിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ ഒട്ടേറെ പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ആർടി നഗർ സുൽത്താൻപാളയ നിവാസി സുജിത് ലാലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നാലു തവണയായി 36000 രൂപ പിൻവലിച്ചത്. ബാങ്ക് അക്കൗണ്ടിലെ ബാലൻസ് എത്രയെന്നു വൈകിട്ട് ആറരയോടെ മൊബൈലിൽ സന്ദേശം വന്നിരുന്നു. രാത്രി ഒൻപതരയോടെയാണ് പണം പിൻവലിച്ചെന്ന സന്ദേശങ്ങൾ തുടർച്ചയായി വന്നത്. ഉടൻ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക്…

Read More

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ സന്ദര്‍ശനം തുടങ്ങി

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ട സംഘം എട്ടരയോടെ കട്ടപ്പനയിലെത്തും. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വയനാട്ടിലേക്ക് പോകും. സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കോഴിക്കോട്ടെയും മലപ്പുറത്തെയും സ്ഥിതിഗതികള്‍ ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക. ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദര്‍ശിച്ചതിന് ശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു.…

Read More

വൈറൽ വീഡിയോ: ഗ്ലാസ് ട്യൂബില്‍ നിന്ന് കസോള കളത്തിലേക്ക്!

മാഡ്രിഡ്: ആഴ്സണൽ വിട്ട മധ്യനിര താരം സാന്‍റി കസോളയ്ക്ക് മുൻ ക്ലബായ വിയ്യാറയല്‍ ഒരുക്കിയത് ഗംഭീര സ്വീകരണം. ആരും ആഗ്രഹിക്കുന്ന ഒരു സ്വീകരണമാണ് ഏഴ് വര്‍ഷത്തിന് ശേഷം തിരികെയെത്തിയ കസോളയ്ക്ക് ക്ലബ് ഒരുക്കിയത്. ഒരു മാജിക്കിലൂടെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് താരത്തെ അവതരിപ്പിച്ചത്. കാലിയായ ഒരു വലിയ ഗ്ലാസ് ട്യൂബില്‍ പുക നിറച്ചതിന് ശേഷം അതില്‍ കസോളയെ പ്രത്യക്ഷപ്പെടുത്തിയാണ് വിയ്യറയല്‍ കാണികളെ ഞെട്ടിച്ചത്. തന്‍റെ ഫിറ്റ്നെസ് വീണ്ടെടുക്കാനായി സ്പാനിഷ് ക്ലബായ അലാവസിനൊപ്പം ചേർന്ന് പരിശീലനം നടത്തുകയായിരുന്നു അവസാന ആഴ്ചകളിൽ കസോള. #VuelveLaMagia 🎩💛👇 | Y…

Read More

പ്രകൃതിക്ഷോഭം: ജാഗ്രത പാലിക്കണം, കേരളാ പോലീസ്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിർദ്ദേശമുണ്ട്. 26 ഓളം ഡാമുകളുടെ ഷട്ടറുകൾ തുറന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കിയിട്ടുണ്ട്. ഈ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജനങ്ങളുടെ പരസ്പര സഹകരണവും കൂട്ടായപ്രവർത്തനങ്ങളും അനിവാര്യമാണ്. ആശങ്കകളുണ്ടെങ്കിലും ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജരായിരിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി. ദുരിത ബാധിത ജില്ലകളിലെ പോലീസ് സേനയെ മൊബിലൈസ് ചെയ്തിട്ടുണ്ട്. പ്രളയം ദുരന്തം ബാധിച്ച എല്ലാ സ്ഥലങ്ങളിലും പൊലീസ്, ഫയർഫോഴ്സ് എന്നിവക്കുപുറമെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. കര…

Read More
Click Here to Follow Us