പശുക്കളെ അനധികൃതമായി കടത്തിയതിന് ബജ്റങ് ദൾ പ്രവർത്തകനും ഡ്രൈവറും അറസ്റ്റിൽ.

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാളിൽ പശുക്കളെ അനധികൃതമായി കടത്തിയതിന് ബജ്റങ് ദൾ പ്രവർത്തകനും ഡ്രൈവറും അറസ്റ്റിൽ. ഗോസംരക്ഷണത്തിനു പൊലീസ് പ്രത്യേക സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ത്വാളിൽ ബജ്റങ്ദൾ പ്രകടനം നടത്തിയ വ്യാഴാഴ്ച തന്നെയാണ് അവരുടെ പ്രവർത്തകനായ ശശികുമാറും (48), ഡ്രൈവർ അബ്ദുൽ ഹാരിസും (21) വിട്ടലപടന്നൂരിൽ പശുക്കടത്തിന് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു ലോറിയിൽ കടത്തുകയായിരുന്ന പശുക്കളെ വിട്ടല പൊലീസാണ് വ്യാഴാഴ്ച രാത്രി വൈകി കണ്ടെത്തിയത്. അബ്ദുൽ ഹാരിസിനെ ഇതിനു മുൻപും പശുക്കടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിൻഭാഗം മൂടിക്കെട്ടിയ ലോറിയിൽ നാലു…

Read More

ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശികളായ രണ്ടു സംസ്ഥാനാന്തര വനിതാ കവർച്ചക്കാരെ 35 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശികളായ രണ്ടു സംസ്ഥാനാന്തര വനിതാ കവർച്ചക്കാരെ 35 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മീദേവി, മീനാക്ഷി എന്നിവരാണ് അറസ്റ്റിലായത്. കവർച്ചയ്ക്കായി ചിറ്റൂരിൽ നിന്ന് ഇവർ ബെംഗളൂരുവിൽ വന്നു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബിഎംടിസി ബസുകളിലും ട്രെയിനുകളിലും സഞ്ചരിച്ചു യാത്രക്കാരിൽ നിന്ന് ആഭരണങ്ങളും പണവും കവർച്ച ചെയ്തു വരികയായിരുന്നു. ഇവരിൽ നിന്നു 1.275 കിലോഗ്രാം സ്വർണാഭരണങ്ങളാണു കണ്ടെടുത്തത്. 28 കേസുകളിൽ പ്രതികളാണിവർ.

Read More

ഓണത്തിരക്കിന് ആശ്വസമായി യശ്വന്തപുര-എറണാകുളം പ്രതിവാര തത്കാൽ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി.

ബെംഗളൂരു : ഓണത്തിരക്കിന് ആശ്വസമായി യശ്വന്തപുര – എറണാകുളം പ്രതിവാര തത്കാൽ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി. യശ്വന്തപുര-എറണാകുളം തത്കാൽ എക്സ്പ്രസ് (06547) ചൊവ്വാഴ്ചകളിൽ രാത്രി 11.45നു യശ്വന്തപുരയിൽ നിന്നു പുറപ്പെട്ടു ബുധനാഴ്ച ഉച്ചയ്ക്കു 12ന് എറണാകുളം ജംക്‌ഷനിലെത്തും. എറണാകുളം – യശ്വന്തപുര എക്സ്പ്രസ് (06548) ബുധനാഴ്ചകളിൽ ഉച്ചകഴിഞ്ഞു 2.45ന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെട്ടു വ്യാഴാഴ്ച പുലർച്ചെ 4.30നു യശ്വന്തപുരയിലെത്തും. കെആർപുരം, ബംഗാർപേട്ട്, തിരുപട്ടൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം…

Read More

യോഗ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യം;മൂന്ന് പേര്‍ പിടിയില്‍.

മൈസൂരു : രാമവിലാസ് റോഡിൽ യോഗാ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയിരുന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. ഇവർക്കു നേതൃത്വം നൽകുന്ന മഹേഷ് എന്നയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. സന്നദ്ധ പ്രവർത്തകരായ ഒടനടി സൻസ്ഥയുടെ പരാതിയിലാണു ദേവരാജ പൊലീസിന്റെ നടപടി. മലയാളികളും ബംഗ്ലദേശ് സ്വദേശിനിയും ഉൾപ്പെടെ ഏഴു യുവതികളെ പൊലീസ് മോചിപ്പിച്ചു. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നു യോഗ കേന്ദ്രത്തിൽ ജോലി നൽകാമെന്ന വ്യാജേന ഒട്ടേറെ യുവതികളെയാണു മൈസൂരിലെത്തിച്ച് അനാശാസ്യത്തിനു പ്രേരിപ്പിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

Read More

ഹനാന വിഷയത്തില്‍ മറുനാടന്‍ മലയാളിക്ക് എതിരെ ഗുരുതര ആരോപണവുമായി നൂറുദ്ദീൻ ഷെയ്ഖ്.

മീൻക്കച്ചവടം നടത്തി ജീവിതം നയിക്കുന്ന കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനത്തതോടെ ഒളിവിൽ പോയ നൂറുദ്ദീൻ സമൂഹ മാധ്യമത്തിലൂടെ ലൈവില്‍ എത്തിയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഒരു ഓണ്‍ലൈൻ മാധ്യമ സ്ഥാപനത്തിന്റെ ക്യാമറമാനായ അർജ്ജുന്‍ നൽകിയ വിവരങ്ങളാണ് താൻ പങ്കുവെച്ചതെന്നാണ് നൂറുദ്ദീൻ അവകാശപ്പെടുന്നത്. ഇതൊരു പെയ്ഡ് ന്യൂസ് ആണെന്നും അല്ലാതെ മൂന്നൂ ദിവസം കെ‌ാണ്ട് ഇത്ര വാർത്താ പ്രാധാന്യം നേടാനാവില്ലെന്നും അർജ്ജുന്‍ തന്നോട് പറയുകയായിരുന്നെന്നും നൂറുദ്ദീൻ പറയുന്നു.…

Read More

ഇന്റര്‍നെറ്റില്‍ നിന്ന് അശ്ലീല വീഡിയോ കാണുന്നവര്‍ സൂക്ഷിക്കുക.

ബെംഗളൂരു : അശ്ലീല സൈറ്റുകൾ കാണുന്ന കാര്യം വിഡിയോ സഹിതം പരിചയക്കാരെ അറിയിക്കുമെന്നു ടെക്കിക്കു ഭീഷണി. 2200 ഡോളർ നൽകിയില്ലെങ്കിൽ ഇക്കാര്യം ഫെയ്സ്ബുക്കിലും വാട്സാപ്പിലുമുള്ള എല്ലാ പരിചയക്കാരെയും അറിയിക്കുമെന്ന ഇ-മെയിലാണു ബുധനാഴ്ച പുലർച്ചെ 2.14നു യുവാവിനു ലഭിച്ചത്. ഒരു ദിവസത്തിനകം ബിറ്റ്കോയിൻ രൂപത്തിൽ പണം നൽകണമെന്നാണ് ആവശ്യം. ഇന്റർനെറ്റിൽ ഈയിടെ വ്യാപിക്കുന്ന പുതിയ ബ്ലാക്മെയിലിങ് രീതിയാണിത്. യുവാവിന്റെ അശ്ലീല വിഡിയോയും കൈവശമുണ്ടെന്നു മെയിലിൽ പറയുന്നു. ലാപ്ടോപ്പിലെ വെബ്ക്യാമറയിൽ നിന്നാണു പകർത്തിയതെന്നും അവകാശപ്പെടുന്നു. എന്നാൽ, തന്റെ ലാപ്ടോപ്പിൽ ഇത്തരം വിഡിയോ കാണാറേയില്ലെന്നു യുവാവ് പറയുന്നു. ഇതേക്കുറിച്ച്…

Read More

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം നാളെ

മൈസൂരു: ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം നാളെ വൈകിട്ട് നാലിനു കെഎസ്ആർടിസി സബേർബൻ ബസ് സ്റ്റാൻഡിനു സമീപത്തെ വെസ്‌ലി ചർച്ച് ഹാളിൽ നടക്കും, പ്രഫ. എം.വൈ യോഹന്നാൻ മുഖ്യസന്ദേശവും ജോൺ കുര്യാക്കോസ് സുവിശേഷ പ്രഭാഷണത്തിനും നേതൃത്വം നൽകും. ഫോൺ: 9448322741.

Read More

കൊച്ചിയില്‍ നിന്ന് ബെംഗളൂരു വഴി ബെളഗാവിയിലേക്ക് സഞ്ചരിച്ച യാത്രക്കാര്‍ 91,000 രൂപ വാടക നല്‍കാതെ മലയാളി ഓലെ ഡ്രൈവറെ കബിളിപ്പിച്ചു.

ഓണ്‍ലൈന്‍ ടാക്‌സിയുടെ വാടക നല്‍കാതെ മലയാളി ഓലെ ഡ്രൈവറെ യാത്രക്കാര്‍ പറ്റിച്ചതായി പരാതി. 3,200 കിലോമീറ്റര്‍ ദൂരം ഓലെ കാബ് വിളിച്ച്‌ സഞ്ചരിച്ച സംഘം 91,000 രൂപ വാടക നല്‍കാതെ കൊച്ചി സ്വദേശി കെ.വി രാജീവിനെ കബളിപ്പിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നും കര്‍ണാടകയിലെ ബെളഗാവിയിലേക്കാണ് ഇവര്‍ ഓട്ടം വിളിച്ചത്. കഴിഞ്ഞ ഒന്നാം തീയതിയാണ് ഷഹന്‍ഷാ എന്നയാളും ഭാര്യയെന്ന് പരിചയപ്പെടുത്തിയ വിനുവും ചേര്‍ന്ന് കൊച്ചിയില്‍ നിന്ന് കോയമ്പത്തൂര്‍, ബെംഗളൂരു വഴി ബെളഗാവിയിലേക്ക് കാര്‍ വിളിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയും രണ്ടു കുട്ടികളുമുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ബെളഗാവിയിലെത്തി…

Read More

ഹനാനെ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റില്‍

കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റില്‍. ഇയാളെ അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു. ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക്…

Read More

കിക്കീ ഡാന്‍സ് ചലഞ്ച്: നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

ദുബായ്: ഏറെ അപകടം പിടിച്ച കിക്കി ഡാന്‍സ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അബുദാബി ട്രാഫിക് പെട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ഓടുന്ന കാറില്‍ ‘കിക്കീ, ഡു യു ലവ് മീ ആര്‍ യു റൈഡിങ്’ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് പതിയെ ഇറങ്ങുകയും, തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം വാതില്‍ തുറന്ന രീതിയിലാക്കി നൃത്തം ചെയ്യുന്നതാണ് കിക്കീ ഡാന്‍സ് ചലഞ്ച്. നിരവധി പേര്‍ ഇത്തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചതോടെയാണ് നടപടി. ഇത് വളരെ അപകടകരമായ ഒന്നായതിനാലാണ് അധികൃതര്‍ ചലഞ്ചിനെതിരെ രംഗത്ത് എത്തിയത്. കിക്കീ…

Read More
Click Here to Follow Us