പാരീസ്: ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ജൂലൈ 23 മുതല്‍ ഈ നിയമം നിലവില്‍ വന്നതായി ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്സാണ്ട്രേ സീഗ്ലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ കൂടാതെ യാത്ര ചെയ്യാം. 26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ ഏരിയയുടെ ഭാഗമാണ് ഫ്രാന്‍സ്. നേരത്തെ ഇത് വഴി സഞ്ചരിക്കാന്‍ ഷെങ്കന്‍ ട്രാന്‍സിറ്റ് വിസ ആവശ്യമായിരുന്നു.
Read MoreMonth: July 2018
നാഗദോഷമുണ്ട്,ഗ്രാമത്തില്‍ ഉള്ളവരെല്ലാം ആയുസെത്താതെ മരിക്കും;മലയാളി ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിപ്പോയി.
ബെംഗളൂരു : ഗ്രാമത്തിനു നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നും മലയാളി ജ്യോതിഷി പ്രവചിച്ചതിനെ തുടർന്നു കന്നഡ ഗോത്രഗ്രാമത്തിൽനിന്നു കുടുംബങ്ങൾ പലായനം ചെയ്തു. ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തിൽ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവർഗക്കാരിലെ 25 കുടുംബങ്ങളാണു പേടിച്ചോടിയത്.ഇവിടെയുള്ള 60 കുടുംബങ്ങളിലെ 29 പേർ നാലുവർഷത്തിനിടെ മരിച്ചതോടെയാണു ജനങ്ങൾ ഭയന്നതും ജ്യോതിഷിയെ സമീപിച്ചതും. നാഗങ്ങൾക്കായി അമ്പലം പണിതെങ്കിലും മരണം തുടർന്നതോടെ ഭയന്നുപോയെന്നും കഴിഞ്ഞയാഴ്ചയും ഒരാൾ മരിച്ചപ്പോഴാണു നാടുവിടാൻ തീരുമാനിച്ചതെന്നും ഗ്രാമവാസികൾ പറയുന്നു.കൊപ്പാളിലേക്കും ഉഡുപ്പി കോട്ടേശ്വരയിലേക്കുമാണു പല കുടുംബങ്ങളും ചേക്കേറിയത്. ഇവരുടെ അന്ധവിശ്വാസം മാറ്റിയെടുക്കാൻ ഏറെ…
Read More‘മറ്റമ്മ’മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു; പശു മാത്രമല്ല ആടും അമ്മയാണെന്ന് ബിജെപി നേതാവ്
കൊല്‍ക്കത്ത: ഭാരതീയര്‍ക്ക് മറ്റൊരു ‘മറ്റമ്മ’ കൂടി വരുന്നു. അതായത്, പശു മാത്രമല്ല ആടും ഇനി അമ്മയായി മാറാം. ബീഫിനു പിന്നാലെ ഭക്ഷണ കാര്യത്തില്‍ കൈകടത്തി വീണ്ടും ബിജെപി രംഗത്ത്. രാജ്യത്ത് ബീഫ് മാത്രമല്ല, ആട്ടിറച്ചി കഴിക്കുന്നതിനേയും ചോദ്യം ചെയ്യുകയാണ് ഈ ബിജെപി നേതാവ്. പശു മാത്രമല്ല ആടും അമ്മയാണ്, ആരും ആട്ടിറച്ചി കഴിക്കരുത്, എന്നാണ് ബിജെപി നേതാവും പശ്ചിമ ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍കൂടിയായ ചന്ദ്രകുമാര്‍ ബോസിന്റെ പ്രസ്താവന. കൂടാതെ കൂടാതെ ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്നും ഹിന്ദുകള്‍ ആട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read Moreഡോക്ടര്‍മാരുടെ പണിമുടക്കിന് വിലയായി നല്‍കേണ്ടി വന്നത് ഒരു കുരുന്നിന്റെ ജീവന്!
ബെംഗളൂരു : ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഡോക്ടർമാർ നടത്തിയ പണിമുടക്കിനെ തുടർന്നു ചികിൽസ ലഭിക്കാതെ നവജാതശിശു മരിച്ചു. 12 മണിക്കൂർ നീണ്ടുനിന്ന സമരത്തിൽ ചികിൽസ കിട്ടാതെ പതിനായിരക്കണക്കിനു രോഗികളാണ് വലഞ്ഞത്. സ്വകാര്യ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് (ഒപി) സംവിധാനം സ്തംഭിച്ചു. ഗോഖക്കിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നു ബെളഗാവിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസ ലഭിക്കാതെ മരിക്കുകയായിരുന്നെന്നു പിതാവ് പറയുന്നു. ഡ്യൂട്ടി ഡോക്ടർമാർ സമരത്തിലായതിനാൽ കുട്ടിയെ പരിശോധിക്കാൻ ഒപി വിഭാഗത്തിൽ ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മെഡിക്കൽ കൗൺസിൽ…
Read Moreകോൺഗ്രസ് നേതാവും ദണ്ഡേലി ഹൊരാട്ട സമിതി പ്രസിഡന്റുമായ അജിത്ത് നായക് (58) അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു.
കാർവാർ : കോൺഗ്രസ് നേതാവും ദണ്ഡേലി ഹൊരാട്ട സമിതി പ്രസിഡന്റുമായ അജിത്ത് നായക് (58) അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു. ജെഎൻ റോഡിലെ ഇദ്ദേഹത്തിന്റെ ഓഫിസിനു മുന്നിൽ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. ദണ്ഡേലി താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട സമരത്തിനു മുതിർന്ന അഭിഭാഷകൻകൂടിയായ അജിത്ത് നായക്കാണ് നേതൃത്വം നൽകിയിരുന്നത്. കഴുത്തിനും നെഞ്ചിനും ആഴത്തിൽ വെട്ടേറ്റു രക്തം വാർന്ന നിലയിൽ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുടെ അടുത്ത അനുയായികൂടിയാണ് അജിത്ത്. മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ്, ദണ്ഡേലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്…
Read Moreഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2394 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിക്കും
കേരളത്തിൽ കനത്ത മഴ തുടര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2400 അടിയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാര്‍ തീരവാസികള്‍ക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397 ലും 2398ലും എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണിയിലെ…
Read Moreകേരള-കര്‍ണാടക ആര് ടി സികളുടെ ഓണം സ്പെഷ്യല്‍ ടിക്കറ്റ് ബൂക്കിങ്ങുകള്‍ ആരംഭിച്ചു.
ബെംഗളൂരു : ഓണം യാത്രയ്ക്കു കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നുള്ള പതിവു സർവീസുകളിലെ സീറ്റുകൾ തീർന്നതോടെ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. കൂടുതൽ തിരക്കുള്ള ഓഗസ്റ്റ് 23നും 24നുമാണ് ഏഴുവീതം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്. മലബാർമേഖലയിലേക്കുള്ള പകൽബസുകളിൽ മാത്രമാണ് ഇനി സീറ്റുകൾ അവശേഷിക്കുന്നത്. 17 മുതൽ 26 വരെ ദിവസേന ഏഴുവീതം സ്പെഷലുകളാണു കേരള ആർടിസി ബെംഗളൂരുവിൽനിന്നു നടത്തുന്നത്. മറ്റുള്ള ദിവസങ്ങളിൽ പതിവു സർവീസുകളിൽ സീറ്റുകൾ ബാക്കിയുള്ളതിനാൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് 25ന് ആണു തിരുവോണം. ഇതിനു പുറമേ ബലിപെരുന്നാൾ (ഓഗസ്റ്റ്…
Read Moreമഴയുടെ ശക്തി കുറഞ്ഞതോടെ നദികളിലെ അപകടകരമായ ജലനിരപ്പ് താഴ്ന്നു.
ബെംഗളൂരു : മഴയുടെ ശക്തി കുറഞ്ഞതോടെ നദികളിലെ അപകടകരമായ ജലനിരപ്പ് താഴ്ന്നു. കുടക്, മൈസൂരു ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് 123 അടിയായി തുടരുന്നു. കേരളത്തോടു ചേർന്നു കിടക്കുന്ന കബനി, ഹാരംഗി, ഹേമാവതി അണക്കെട്ടുകളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല. മൈസൂരു, കുടക്, ഹാസൻ ജില്ലകളിൽ കാവേരി നദിയിലെ വെള്ളച്ചാട്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നതോടെ പലയിടങ്ങളിലും ഗതാഗതതടസ്സവും പതിവായി. വടക്കൻ കർണാടകയിലും മഴയിൽ കുറവു വന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പിൽ നേരിയ കുറവ് വന്നു. അൽമാട്ടി, തുംഗഭദ്ര അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ…
Read Moreസർവകലാശാലകളിലെ സെനറ്റിലും സിൻഡിക്കറ്റിലും രാഷ്ട്രീയ നിയമനങ്ങൾ ഉപേക്ഷിക്കാൻ സർക്കാർ തയാറെടുക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ജി.ടി ദേവെഗൗഡ.
ബെംഗളൂരു : സർവകലാശാലകളിലെ സെനറ്റിലും സിൻഡിക്കറ്റിലും രാഷ്ട്രീയ നിയമനങ്ങൾ ഉപേക്ഷിക്കാൻ സർക്കാർ തയാറെടുക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ജി.ടി ദേവെഗൗഡ. സെനറ്റിലും സിൻഡിക്കറ്റിലും അംഗങ്ങളാകുന്നവർ വിദ്യാഭ്യാസ വിചക്ഷണരായിരിക്കണം. യോഗ്യതയുള്ളവരാകണം ആ സ്ഥാനം അലങ്കരിക്കുന്നവർ. അതേസമയം വിദ്യാഭ്യാസ മേഖലയെ കുറിച്ച് അവഗാഹമുള്ള രാഷ്ട്രീയക്കാരെ പരിഗണിക്കുന്ന സാഹചര്യവുമുണ്ടാകും. ഈ പദവികളിൽ തീർത്തും രാഷ്ട്രീയ നിയമനം നടത്തുന്നതിനെയാണു സർക്കാർ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തു സെനറ്റിലേക്കും സിൻഡിക്കറ്റിലേക്കും നടത്തിയ നാമനിർദേശങ്ങൾ പിൻവലിക്കാൻ കുമാരസ്വാമി സർക്കാർ തീരുമാനിച്ചിരുന്നു. ഇതെ തുടർന്ന്, നിർദേശിക്കപ്പെട്ടവരെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു സിദ്ധരാമയ്യ കുമാരസ്വാമിക്കു…
Read Moreകുമാരസ്വാമിയുടെ ബജറ്റ് തിരിഞ്ഞ് കൊത്തുന്നു;വടക്കൻ കർണാടകയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന രാഷ്ട്രീയ വിലപേശലിനു ശക്തിയേറുന്നു.
ബെംഗളൂരു : വടക്കൻ കർണാടകയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന രാഷ്ട്രീയ വിലപേശലിനു ശക്തിയേറുന്നു. പ്രത്യേക സംസ്ഥാനം ആവശ്യമില്ലെന്നാണു പ്രതിപക്ഷനേതാവ് ബി.എസ് യെഡിയൂരപ്പയടക്കമുള്ളവരുടെയും ബിജെപിയുടെയും ഔദ്യോഗിക നിലപാടെങ്കിലും വേണമെന്ന ആവശ്യവുമായി പാർട്ടി എംഎൽഎ ബി.ശ്രീരാമുലു രംഗത്തെത്തി. മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച ബജറ്റിൽ വടക്കൻ ജില്ലകളെ അവഗണിച്ചെന്ന് ആരോപിച്ച്, പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ഉത്തര കർണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതിയും ഉത്തര കർണാടക വികാസ വേദികെയും ഓഗസ്റ്റ് രണ്ടിനു ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിലെ 13 ജില്ലകളെ സാരമായി ബാധിച്ചേക്കാവുന്ന ബന്ദ് ആണിത്. ഇതിനു പുറമെ മന്ത്രിസഭയിൽ മേഖലയിൽ…
Read More