കോൺഗ്രസ് നേതാവും ദണ്ഡേലി ഹൊരാട്ട സമിതി പ്രസിഡന്റുമായ അജിത്ത് നായക് (58) അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു.

കാർവാർ : കോൺഗ്രസ് നേതാവും ദണ്ഡേലി ഹൊരാട്ട സമിതി പ്രസിഡന്റുമായ അജിത്ത് നായക് (58) അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു. ജെഎൻ റോഡിലെ ഇദ്ദേഹത്തിന്റെ ഓഫിസിനു മുന്നിൽ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം.

ദണ്ഡേലി താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട സമരത്തിനു മുതിർന്ന അഭിഭാഷകൻകൂടിയായ അജിത്ത് നായക്കാണ് നേതൃത്വം നൽകിയിരുന്നത്. കഴുത്തിനും നെഞ്ചിനും ആഴത്തിൽ വെട്ടേറ്റു രക്തം വാർന്ന നിലയിൽ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുടെ അടുത്ത അനുയായികൂടിയാണ് അജിത്ത്. മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ്, ദണ്ഡേലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ദണ്ഡേലി ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു സിർസി, കാർവാർ ബാർ അസോസിയേഷനുകൾ ഇന്നലെ കോടതി നടപടികൾ ബഹിഷ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts