കൊടുംചൂടില്‍ ജീന്‍സോ? മിനി സ്കര്‍ട്ടില്‍ ആണ്‍ തൊഴിലാളികള്‍

ലണ്ടന്‍: ജീന്‍സ് ധരിച്ച് ജോലി ചെയ്യണമെന്ന് ലേബര്‍ വകുപ്പിന്‍റെ ഉത്തരവ്. 78 ഡിഗ്രി ചൂടില്‍ ജീന്‍സ് ധരിക്കണമെന്ന ഉത്തരവ് കേട്ട് ചില്ലറയൊന്നുമല്ല തൊഴിലാളികള്‍ അമ്പരന്നത്. ഹോളോ ബ്രിക്‌സ് തൊഴിലാളികളായ ഇവര്‍ ഈ നിയമം അനുസരിക്കാന്‍ ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് അതിനൊരു പരിഹാരം കണ്ടെത്തുകയായിരുന്നു. മുതലാളിമാരുടെ മനുഷ്യത്വരഹിതമായ നിയമത്തിനെതിരെ പ്രതിഷേധത്തിലൂടെ മറുപടി പറയാന്‍ ആഗ്രഹിച്ച അവര്‍ അടുത്ത ദിവസം മുതല്‍ ജോലിക്കെത്തിയത് സ്ത്രീകളുടെ മിനി സ്‌കര്‍ട്ട്, ഗൗണ്‍, എന്നിവ ധരിച്ചാണ്. ലിംഗ വ്യത്യസമില്ലാതെ വസ്ത്രധാരണം ചെയ്യാമെന്ന നിയമമാണ് ഇത്തരത്തിലൊരു നടപടിക്ക് അവര്‍ക്ക് തുണയായത്. ഇത്തരം…

Read More

ഇന്ദിര കാന്‍റീനുകളുടെ മറവില്‍ 150 കോടി രൂപയുടെ അഴിമതി;ഇതില്‍ 50 കോടി ഒരു പ്രമുഖ കോണ്‍ഗ്രെസ് നേതാവിന് ലഭിച്ചു;സാധാരണക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി ഉണ്ടാക്കിയ പദ്ധതിക്കെതിരെ ഗുരുതരമായ ആരോപണം;

ബെംഗളൂരു : സൗജന്യനിരക്കിൽ സാധാരണക്കാർക്കു ഭക്ഷണം നൽകുന്ന ഇന്ദിരാ കന്റീനുകളുടെ പേരിൽ കോൺഗ്രസ് 150 കോടി രൂപയുടെ അഴിമതി നടത്തിയതായി സഭാ സമ്മേളനത്തിൽ ബിജെപി. ഇതിൽ 50 കോടി രൂപ പ്രബലനായൊരു എഐസിസി അംഗത്തിനു നൽകിയതായി ബിജെപി എംഎൽഎ എസ്.എ. രാമദാസ് ആരോപിച്ചു. ഇതേത്തുടർന്ന് കോൺഗ്രസ്, ബിജെപി അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.കഴിഞ്ഞ ദിവസവും ആരോപണം ഉന്നയിച്ചെങ്കിലും ആരും മറുപടി നൽകിയില്ലെന്നു രാമദാസ് പറഞ്ഞു. അഴിമതി അന്വേഷിക്കാൻ ലോകായുക്തയെയോ, ജുഡീഷ്യൽ കമ്മിഷനെയോ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം സ്പീക്കർ രമേഷ് കുമാറിനോട് ആവശ്യപ്പെട്ടു. ഒരുതെളിവും ഇല്ലാതെ ഇത്തരമൊരു ആരോപണം…

Read More

സ്വാതന്ത്ര്യദിന അവധിക്കു മുന്നോടിയായുള്ള കേരള ആർടിസിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു;തിരക്ക് കൂടിയാല്‍ സ്പെഷ്യല്‍ പ്രഖ്യാപിക്കും.

ബെംഗളൂരു:സ്വാതന്ത്ര്യദിന അവധിക്കു മുന്നോടിയായുള്ള കേരള ആർടിസിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 15 ബുധനാഴ്ചയാണെങ്കിലും കൂടുതൽപേർ നാട്ടിലേക്കു മടങ്ങുന്ന പത്തിനുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. പതിവു ബസുകളിലെ ബുക്കിങ് പൂർത്തിയായതിനു ശേഷമേ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുകയുള്ളൂ. കേരള ആർടിസിയുടെ റിസർവേഷൻ നേരത്തേ 45 ദിവസമായിരുന്നതു 30 ദിവസമാക്കി വെട്ടിച്ചുരുക്കിയിരുന്നു.

Read More

‘രാജ്യത്ത് മുസ്ലിമിനേക്കാളും സുരക്ഷിതത്വം പശുവിന് ‘, ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഹിന്ദുരാഷ്ട്ര സങ്കല്‍പം ‘ഹിന്ദു പാക്കിസ്ഥാന്‍’ നയമാണെന്ന നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി.

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഹിന്ദുരാഷ്ട്ര സങ്കല്‍പം ‘ഹിന്ദു പാക്കിസ്ഥാന്‍’ നയമാണെന്ന നിലപാടില്‍ ഉറച്ച ശശി തരൂര്‍ എംപി, താന്‍  മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും താനൊരു കോണ്‍ഗ്രസ് വക്താവല്ലെന്നും വ്യക്തമാക്കി. ‘ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും, ലോക്സഭ, രാജ്യസഭ എന്നിവിടങ്ങളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ബിജെപി ഭരണഘടന തിരുത്തും. ഞാനിത് കുറച്ചു വര്‍ഷങ്ങളായി പറയുന്ന കാര്യമാണ്. ഭരണഘടന തന്‍റെ വിശുദ്ധ പുസ്തകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് ആത്മാര്‍ത്ഥമായല്ല’. തരൂര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ദീന്‍ ദയാല്‍ ഉപാധ്യായുടെ പുസ്തകങ്ങള്‍ താന്‍ വായിച്ചതാണെന്നും അതില്‍ പറയുന്നപോലെ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ ഹിന്ദു…

Read More

താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ബെംഗളൂരുവിൽനിന്നുള്ള കേരള ആർടിസിയുടെ സംസ്ഥാനാന്തര ബസുകൾ ചുരം വഴി സർവീസ് നടത്തും.

ബെംഗളൂരു : താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ബെംഗളൂരുവിൽനിന്നുള്ള കേരള ആർടിസിയുടെ സംസ്ഥാനാന്തര ബസുകൾ ചുരം വഴി സർവീസ് നടത്തും. സ്വകാര്യ ബസുകൾക്കു ചുരം വഴി സർവീസ് നടത്താൻ അനുമതിയില്ല.കനത്ത മഴയെ തുടർന്നാണ് കഴിഞ്ഞ ദിവസം താമരശേരി ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരത്തിനു കോഴിക്കോട് കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്. കേരള ആർടിസിയുടെ മൾട്ടി ആക്സിൽ ബസുകൾക്ക് ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടു പിൻവലിച്ചു. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള വോൾവോ ഇന്നലെ സർവീസ് നടത്തിയില്ല. പകരം ഡീലക്സ് ബസ് ഏർപ്പെടുത്തി. ഇന്നു മുതൽ വോൾവോ പതിവു…

Read More

സ്വവര്‍ഗാനുരാഗികളെ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു: സുപ്രീം കോടതി

ന്യൂഡല്‍ഹി: എല്‍ജിബിടി സമൂഹത്തെ കുറിച്ച് തെറ്റായ ധാരണകള്‍ ഉണ്ടെന്നും അത് മാറേണ്ടതാണെന്നും സുപ്രീം കോടതി. 377ാം വകുപ്പ് ഇല്ലാതായാല്‍ തെറ്റായ ധാരണകള്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും അത് മാറിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഐപിസി 377ാം വകുപ്പ് സമൂഹത്തിന് അപമാനമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഈ വകുപ്പ് റദ്ദാക്കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവതം എളുപ്പമാക്കുന്നതിനൊപ്പം സമൂഹത്തിന് ഉണര്‍വ് നല്‍കുന്ന തീരുമാനമാകുമെന്നും ഭരണഘടന ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. 158 വര്‍ഷം പഴക്കമുള്ള 377ാം വകുപ്പ് സ്വവര്‍ഗ സ്‌നേഹികള്‍ തമ്മിലുള്ള…

Read More

ഇനി വെള്ളാറ ജങ്‌ഷൻ മുതൽ ഹോപ്ഫാം ജങ്‌ഷൻവരെ സിഗ്നൽരഹിത ഇടനാഴി

ബെംഗളൂരു: നഗരത്തിലെ വെള്ളാറ ജങ്‌ഷൻ മുതൽ ഹോപ്ഫാം ജങ്‌ഷൻവരെ സിഗ്നൽരഹിത ഇടനാഴിയൊരുക്കാൻ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ.) ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.)യുമായി കരാറിലൊപ്പിട്ടു. 17.5 കിലോമീറ്റർ ദൂരം വരുന്ന നിർദിഷ്ട പാതയ്ക്കായി എച്ച്.എ.എൽ. 3,100 സ്‌ക്വയർ മീറ്റർ ഭൂമിയും ബി.ബി.എം.പി.ക്ക് കൈമാറി. എച്ച്.എ.എൽ. ബെംഗളൂരു കോംപ്ലക്‌സ് ചീഫ്‌ എക്സിക്യൂട്ടീവ് ഓഫീസർ ശേഖർ ശ്രീവാസ്തവയും ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദുമാണ് കരാറിലൊപ്പിട്ടത്. എച്ച്.എ.എൽ. സി.എം.ഡി.ടി. സുവർണ രാജുവും പങ്കെടുത്തു. 109.5 കോടി രൂപയാണ് സിഗ്നൽരഹിത ഇടനാഴിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നഷ്ടപരിഹാരം വാങ്ങാതെയാണ് എച്ച്.എ.എൽ.…

Read More

ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരൂ: ബംഗളൂരൂവില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.  328 യാത്രക്കാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. ഒന്നില്‍ 162 ഉം മറ്റേതില്‍ 166 ഉം യാത്രക്കാരുമായിരുന്നു. ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പെട്ടെന്ന് ലഭിച്ച സന്ദേശമാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനമായ 6E779 ഉം ബംഗളൂരൂ-കൊച്ചി വിമാനമായ 6E6505 ഉം ആറു കിലോമീറ്ററോളം ദൂരെ മുഖാമുഖം വരികയായിരുന്നു. എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ പെട്ടെന്നുള്ള മുന്നറിയിപ്പില്‍ ഒരു വിമാനം 36,000 അടി ഉയരത്തില്‍ പോങ്ങിപ്പറന്നാണ് വന്‍ അപകടം ഒഴിവായത്. എയര്‍…

Read More

തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ റോഡ്‌ നേരെആക്കാന്‍ ആരുമില്ല;മഴ കൂടി വന്നതോടെ നഗരത്തില്‍ റോഡുകള്‍ തകര്‍ന്നു;യാത്ര ദുഷ്ക്കരം.

ബെംഗളൂരു: മഴ കനത്തതോടെ നഗരത്തിൽ യാത്ര ദുഷ്‌കരമായി. പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും നവീകരണത്തെ ബാധിച്ചു. മഴക്കാലത്തിനുമുമ്പ് അഴുക്കുചാലുകളുടെ നവീകരണം പൂർത്തിയായില്ല. പലയിടത്തും ഇപ്പോഴാണ് നവീകരണം നടക്കുന്നത്. ചെറിയ മഴപെയ്താൽ റോഡുകൾ വെള്ളത്തിനടിയിലാകും. ഇതോടെ ഗതാഗതക്കുരുക്കും വൈദ്യുതി തടസ്സപ്പെടുന്നതും പതിവായി. മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഴുക്കുചാലുകൾ പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്നതും പതിവാണ്. അഴുക്കുചാലുകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിനുള്ള പ്രധാനകാരണം. അഴുക്കുചാലുകൾ നവീകരിക്കുന്നതിലും വീഴ്‌ചയുണ്ടായി. നഗരത്തിന്റെ പല ഭാഗങ്ങളിലും അഴക്കുചാലുകളുടെ നവീകരണം പാതിയായ നിലയിലാണ്. അഴുക്കു ചാലുകളിൽനിന്ന് വെള്ളം ഒഴുകിപ്പോകാതെ…

Read More

കക്കാന്‍ പോകുമ്പോഴും ഇങ്ങനെ വേണം!

ന്യൂഡല്‍ഹി: കക്കാന്‍ പോകുമ്പോഴും ഇങ്ങനെ വേണം എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കും എങ്ങനെയെന്ന്‍. നിങ്ങല്‍ ഈ വീഡിയോ മുഴുവന്‍ കാണുമ്പോള്‍ അത് മനസിലാകും. കള്ളന്മാര്‍ പതുങ്ങിപ്പതുങ്ങി വരും എന്നിട്ട് കട്ടോണ്ട്പോകും എന്ന് നമ്മള്‍ കേട്ടിട്ടുണ്ടായിരിക്കും എന്നാല്‍ ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ ഞെട്ടും.  മോഷണത്തിന് തൊട്ടു മുന്‍പ് അടിപൊളിയായി ഡാന്‍സ് കളിക്കുന്ന കള്ളനെയാണ് നിങ്ങള്‍ കാണുന്നത്. ഈ ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവിയില്‍ പതിയുകയായിരുന്നു. വീഡിയോ കാണാം: #WATCH CCTV footage of a thief dancing before he and two other people…

Read More
Click Here to Follow Us