നവജാതശിശുവിന് പൂര്‍ണ പോഷണം ലഭിക്കുന്നത് അമ്മയുടെ മുലപാലിലൂടെയാണ്. എന്നാല്‍, മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചാല്‍ എന്തായിരിക്കും അവസ്ഥ. അങ്ങനെ കുഞ്ഞിനു മുലയൂട്ടുന്ന ചിത്രം പങ്ക് വച്ച് സൈബര്‍ അക്രമികളുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായിരിക്കുകയാണ് അമേരിക്കന്‍ മോഡലും രണ്ട് കുട്ടികളുടെ അമ്മയുമായ ക്രിസ്സി ടിജന്‍. സാധാരണ മുലയൂട്ടല്‍ പോലെയല്ലായിരുന്നു ക്രിസ്സിയുടേത്. അതുതന്നെയാണ് വിമര്‍ശകരെ ചൊടിപ്പിക്കാനുള്ള ഏക കാരണവും. അത് എന്താന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ഒരു വശത്ത് തന്‍റെ മകനായ മൈലെസിന് മുലയൂട്ടുന്ന ക്രിസ്സി മറു വശത്ത് മകള്‍ ലൂണയുടെ പാവയ്ക്കും മുലയൂട്ടുന്നുണ്ട്. മൈലെസിന്…
Read MoreMonth: July 2018
‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശം: തരൂരിനെതിരെ കേസ്
കൊല്‍ക്കത്ത: ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിടുന്ന ശശി തരൂരിനെതിരെ കേസ്. ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതിയിലാണ് കേസ്. രാജ്യത്തെ അപമാനിക്കുന്നതും മതപരമായ വികാരങ്ങളെ വേദനിപ്പിക്കുന്നതും രാജ്യത്തെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതുമായ തരത്തില്‍ പരാമര്‍ശം നടത്തിയെന്നാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള ആരോപണം. കേസുമായി ബന്ധപ്പെട്ട് തരൂരിന് അഗസ്റ്റ് 14ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അഭിഭാഷകനായ സുമീത് ചൗധരിയാണ് തരൂരിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ പീനല്‍ കോഡ് 153A/295A വകുപ്പുകളാണ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. തരൂര്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചതും…
Read Moreനവാസ് ഷരീഫിനെയും മകളെയും അറസ്റ്റ് ചെയ്തു
ലഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഷെരീഫിന്‍റെയും മറിയത്തിന്‍റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കി. മറിയത്തിന്‍റെ ഭര്‍ത്താവ് റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ)…
Read Moreറോഡിനായി കുഴിയെടുത്തു, ലഭിച്ചതോ ഒരു കുടം സ്വര്‍ണ്ണം!
ഛത്തീസ്ഗഡ്‍: ഛത്തീസ്ഗഡിലെ കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ് പണിയ്ക്ക് പോയ തൊഴിലാളിയ്ക്ക് കിട്ടിയത് ഒരു കുടം സ്വര്‍ണ്ണം. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ ഒരു കുടമാണ് റോഡ് പണിയ്ക്കിടയില്‍ കുഴിച്ച കുഴിയില്‍ നിന്നും കണ്ടെടുത്തത്. 900 വര്‍ഷം പഴക്കമുണ്ട് ഈ സ്വര്‍ണനായണങ്ങള്‍ക്ക്. 57 സ്വര്‍ണ നാണയങ്ങള്‍, ഒരു വെള്ളി നാണയം, ഒരു സ്വര്‍ണ്ണ കമ്മല്‍ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. കോര്‍കോട്ടി മുതല്‍ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിര്‍മ്മാണത്തിനിടെയാണ് ഇങ്ങനൊരു നിധി ലഭിച്ചത്. സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം കോര്‍കോട്ടി സര്‍പഞ്ച് ജില്ല കലക്ടര്‍ നീല്‍കാന്ത് തെകമിന് കൈമാറി.…
Read Moreവിദ്യാർഥികൾക്കു സൗജന്യ ബസ് പാസ് നൽകുന്നതിൽ അവ്യക്തത; വാട്ടാൽ നാഗരാജ് കുതിരപ്പുറത്തു യാത്രചെയ്തു പ്രതിഷേധിച്ചു…
ബെംഗളൂരു: ബിരുദതലം വരെയുള്ള വിദ്യാർഥികൾക്കു സൗജന്യ ബസ് പാസ് നൽകുന്നതു സംബന്ധിച്ചു വ്യക്തത വരുത്താത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു വിദ്യാർഥികൾ തെരുവിലിറങ്ങി. എഐഡിഎസ്ഒ, എഐഡിവൈഒ, എഐഎംഎസ്എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനു വിദ്യാർഥികൾ അണിനിരന്നു. ഒട്ടേറെ കന്നഡ അനുകൂല സംഘടനകളും ഇവർക്കു പിന്തുണയേകി. ബെംഗളൂരുവിൽ കന്നഡ വാട്ടാൽപക്ഷ നേതാവ് വാട്ടാൽ നാഗരാജ് കുതിരപ്പുറത്തു യാത്രചെയ്തു പ്രതിഷേധിച്ചു. യാത്രാസൗജന്യം പ്രഖ്യാപിക്കാൻ വൈകുന്നതു വിദ്യാർഥികളുടെ പാസ് വിതരണത്തെയും ബാധിച്ചു. കഴിഞ്ഞ വർഷത്തെ പാസ് ഉപയോഗിച്ച് ഈ മാസം 31 വരെ…
Read Moreകർണാടക സർക്കാർ സ്ത്രീസുരക്ഷാകാര്യങ്ങൾ അവഗണിക്കുന്നു; മേനകാ ഗാന്ധി.
ബെംഗളൂരു: കർണാടക സർക്കാർ സ്ത്രീസുരക്ഷാകാര്യങ്ങൾ അവഗണിക്കുന്നതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ ട്വീറ്റ്. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഊബർ വെബ്ടാക്സി ബുക്ക് ചെയ്ത സ്ത്രീയെ ട്രിപ് റദ്ദാക്കാനായി ഡ്രൈവർ വിളിച്ചു ഭീഷണിപ്പെടുത്തിയതായുള്ള വാർത്ത പടർന്നതിനെ തുടർന്നാണു മന്ത്രിയുടെ ട്വീറ്റ്. വെബ്ടാക്സികളുമായി ബന്ധപ്പെട്ട് ഒരുമാസത്തിനിടെ മൂന്നാമത്തെ പരാതിയാണിതെന്നും ഈ കമ്പനികൾക്കെതിരെകൂടി ക്രിമിനൽ നിയമം ഇത്തരം സംഭവങ്ങളിൽ ചുമത്തണമെന്നും മേനകാ ഗാന്ധി ആവശ്യപ്പെട്ടു. ടാക്സി കമ്പനികൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു നേരത്തേ ഇവർ…
Read Moreനഗരത്തിലെ ലഹരിമരുന്ന് മാഫിയക്കെതിരെ ഗുണ്ടാനിയമം ചുമത്തും.
ബെംഗളൂരു: നഗരത്തിൽ വർധിച്ചുവരുന്ന ലഹരിമരുന്നു മാഫിയയ്ക്കു നിഷ്കരുണം തടയിടുന്നതിന്റെ ഭാഗമായി ഗുണ്ടാനിയമം പോലും ചുമത്താൻ മടിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര. പഞ്ചാബ് മാതൃകയിൽ മറ്റൊരു ‘ഉഡ്താ ബെംഗളൂരു’ ആകാൻ നഗരത്തെ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം സഭാ സമ്മേളനത്തിൽ നടത്തിയ പരാമർശം ഇന്നലെയും അദ്ദേഹം ആവർത്തിച്ചു. പൊലീസ് സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് ഇതിനു തടയിടും. പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പയും മുതിർന്ന ബിജെപി നേതാവ് ആർ.അശോകയുമാണു ഗുണ്ടാ നിയമം ചുമത്തണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്. പഞ്ചാബിൽ സംഭവിച്ചതുപോലെ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ മുൻകരുതൽ ആവശ്യമാണെന്ന് ചർച്ചയ്ക്കൊടുവിൽ ആഭ്യന്തരമന്ത്രികൂടിയായ…
Read Moreഅന്നഭാഗ്യ പദ്ധതിക്കു കീഴിലുള്ള സൗജന്യ അരിവിഹിതം വെട്ടിക്കുറച്ച ബജറ്റ് നടപടി പിൻവലിച്ചു.
ബെംഗളൂരു: അന്നഭാഗ്യ പദ്ധതിക്കു കീഴിലുള്ള സൗജന്യ അരിവിഹിതം വെട്ടിക്കുറച്ച ബജറ്റ് നടപടി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ അഭ്യർഥനയെ തുടർന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പിൻവലിച്ചു. അന്നഭാഗ്യ അരിവിഹിതം കുടുംബത്തിൽ ആളൊന്നിന് ഏഴു കിലോഗ്രാം എന്നത് അഞ്ചായി കുറയ്ക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി അരി സമാഹരിക്കുന്നതിലെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇത്തരത്തിൽ 600-700 കോടി രൂപ ലാഭിക്കാമെന്നായിരുന്നു ബജറ്റ് അവതരിപ്പിച്ചു കുമാരസ്വാമി നൽകിയ വിശദീകരണം. 34000 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുന്നതുമൂലം സംസ്ഥാനത്തിനുമേൽ അധികബാധ്യത അടിച്ചേൽപിക്കുമെന്നതിനാലാണ് ഇത്തരം ചില നടപടികളിലേക്കു നീങ്ങാൻ…
Read Moreതീവണ്ടിയാണ് പക്ഷെ, പറക്കും; ലിങ്ക് ആന്‍ഡ് ഫ്‌ളൈ ഉടന്‍…
ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ചില അവിശ്വസനീയമായ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചാല്‍ എന്തായിരിക്കും അവസ്ഥ? എന്നാല്‍, അധികം വൈകാതെ അങ്ങനെ ഒന്ന് സംഭവിക്കും. അത്തരം ചില സംഭവങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സിലെ അക്ക ടെക്‌നോളജീസ് എന്ന കമ്പനി. ഒരേ സമയം ട്രെയിനും വിമാനവുമായി മാറാന്‍ കഴിയുന്ന ഒരു വാഹനത്തിന്‍റെ നിര്‍മ്മാണമാണ് കമ്പനി ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. ട്രെയിനില്‍ എന്നതുപോലെ സ്റ്റേഷനില്‍ നിന്ന് കയറി പിന്നീട് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാം. വിമാനത്താവളത്തില്‍ എത്തിയശേഷം തീവണ്ടിക്ക് ചിറക് ഘടിപ്പിക്കുകയും പറന്നുയരുകയും ചെയ്യുന്ന തരത്തിലുള്ള…
Read Moreന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിൽ മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യത. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിൽ മൂന്നുദിവസം കനത്തമഴ പെയ്തേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം. ശക്തമായ കാറ്റുവീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്. ഒഡിഷ തീരത്തെ ന്യൂനമർദം ശക്തിപ്രാപിക്കുമോയെന്ന് പറയാറായിട്ടില്ല. എന്നാൽ ഇതിന്‍റെ ഫലമായി കേരള, കർണാടക തീരങ്ങളിൽ കാറ്റിന് വേഗംകൂടും. കേരളത്തിലെ വടക്കൻ ജില്ലകളിലും മലയോരമേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ കുറവാകാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ തെക്കൻ കേരളത്തിൽ പൊതുവേ മഴ കുറവായിരിക്കുമെന്നതാണ് അനുഭവം.…
Read More