അടുത്തയാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന പ്രീ സീസണ്‍ ടൂര്‍ണമെന്‍റിന് വേണ്ടിയുള്ള സ്‌ക്വാഡ് ലിസ്റ്റ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു. 31 താരങ്ങളടങ്ങിയ ടീമിനെ സമൂഹമാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. സി കെ വിനീത്, അനസ് എടത്തൊടിക, അബ്ദൂല്‍ ഹക്കു, സക്കീര്‍ മുണ്ടംപാറ തുടങ്ങി നിരവധി മലയാളി താരങ്ങളാണ് ടീമിലുള്ളത്. Some new faces, some familiar – Here's the squad for @TYLLW2018 ! 💪#KeralaBlasters #ToyotaYarisLaligaWorld #MCFC #GIR #Squad pic.twitter.com/d3EmplTVGw — Kerala Blasters FC (@KeralaBlasters) July 18, 2018 ലാ ലിഗ…
Read MoreMonth: July 2018
കേരളത്തെ പറ്റിച്ചു; കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു.
ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ റെയില്‍വേയ്ക്ക് കോച്ചുകള്‍ ഉണ്ടാക്കാന്‍ പുതിയ ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നും സമീപഭാവിയിലെങ്ങും കഞ്ചിക്കോട് ഫാക്ടറി പരിഗണനാ വിഷയമാകില്ലെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി വ്യക്തമാക്കി. എം. ബി രാജേഷ്, എ. സമ്പത്ത് എന്നിവര്‍ക്ക് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ രേഖാമൂലമാണ് ഇക്കാര്യം സൂചിപ്പിച്ചത്. പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വി. എസ് അച്യുതാനന്ദന് അയച്ച കത്തില്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കോച്ചുകളുടെ ആവശ്യകത വിലയിരുത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഈ മാസം…
Read Moreഐടി ജീവനക്കാരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയെത്തുടർന്നു ബെംഗളൂരു റൂറൽ എസ്പി ഭീമാശങ്കർ എസ്.ഗൂൾഡിനു സ്ഥലംമാറ്റം.
ബെംഗളൂരു : ഐടി ജീവനക്കാരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയെത്തുടർന്നു ബെംഗളൂരു റൂറൽ എസ്പി ഭീമാശങ്കർ എസ്.ഗൂൾഡിനു സ്ഥലംമാറ്റം. തന്റെ ഭാര്യയും എസ്പിയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നാരോപിച്ചു ദാവനഗെരെ സ്വദേശിയാണു കോറമംഗല പൊലീസിൽ പരാതി നൽകിയത്. ഇതിനു തെളിവായി വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ആരോപണങ്ങൾ ഭീമാശങ്കർ നിഷേധിച്ചു. എന്നാൽ സ്ത്രീക്കൊപ്പമുള്ള അശ്ലീല വിഡിയോ പ്രചരിച്ചതു പൊലീസ് സേനയ്ക്കാകെ നാണക്കേടായെന്ന വിലയിരുത്തലിനെ തുടർന്നാണു സർക്കാർ ഭീമാശങ്കറിനെ സ്ഥലംമാറ്റിയത്. പുതിയ ചുമതല നൽകിയിട്ടില്ല. സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര ഡിജിപിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമാശങ്കറിനു പകരം…
Read Moreസമീപവാസികളുടെ സ്വൈരജീവിതം തകർക്കുംവിധം പബ്ബിൽ പാട്ട് വയ്ക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടയാളെ ആക്ഷേപിച്ച് ഡിസിപിയുടെ ട്വീറ്റ്.
ബെംഗളൂരു : സമീപവാസികളുടെ സ്വൈരജീവിതം തകർക്കുംവിധം പബ്ബിൽ പാട്ട് വയ്ക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടയാളെ ആക്ഷേപിച്ച് ഡിസിപിയുടെ ട്വീറ്റ്. ഇന്ദിരാ നഗർ നിവാസി സുൽത്താൻ സിങ് ആണ് സമീപത്തെ പബ്ബിൽ രാത്രി വൈകി ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതായി പരാതിപ്പെട്ടത്. രാത്രി 10നു ശേഷം ഉച്ചത്തിലുള്ള സംഗീതം പാടില്ലെന്ന സുപ്രീംകോടതി നിർദേശം പബ്ബുകൾ കാറ്റിൽപറത്തുകയാണെന്നും എന്തുകൊണ്ടാണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്നുമാണ് സുൽത്താൻ ട്വീറ്റിലൂടെ ചോദിച്ചത്. എന്നാൽ താങ്കൾക്ക് ഓഫിസിലെത്തി തന്നെ ആ നിയമം കാണിച്ചു തരാമെന്നും നമുക്കൊരുമിച്ചിരുന്ന് അതു വരിവരിയായി വായിച്ചു മനസ്സിലാക്കാമെന്നുമാണ് ഡിസിപി(ഈസ്റ്റ്) അജയ് ഹിലോരി ട്വീറ്റിലൂടെ…
Read Moreപൊട്ടിക്കരഞ്ഞത് ശരിതന്നെ പക്ഷെ താന്‍ കോണ്‍ഗ്രസിന് എതിരെ ഒന്നും പറഞ്ഞിട്ടില്ല..
ഡൽഹി : കഴിഞ്ഞ ദിവസം കണ്ണീരണിഞ്ഞു പ്രസംഗിച്ചത് നിസ്സഹായ അവസ്ഥകൊണ്ടാണെന്നും സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ ഒരു വാചകംപോലും താൻ പറഞ്ഞിട്ടില്ലെന്നും ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി കുമാരസ്വാമി. പാർട്ടി ചടങ്ങ് കുടുംബത്തിലേതെന്നതുപോലെയാണ്. അവിടെ വികാരാധീനനാകുന്നതിൽ തെറ്റൊന്നുമില്ല. മാധ്യമങ്ങളാണ് ഇതിനെ പെരുപ്പിച്ചുകാണിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഇതിനു മറുപടിയായി, നിസ്സഹായനെങ്കിൽ കുമാരസ്വാമിയോടു രാജിവച്ചുപോകാൻ കർണാടക ബിജെപി ട്വിറ്ററിൽ കുറിച്ചു. കുമാരണ്ണയിൽനിന്നു കണ്ണീരണ്ണയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും അവർ വിമർശിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിനായി കുമാരസ്വാമി ഡൽഹിയിൽ. കേന്ദ്രമന്ത്രിമാരായ റാംവിലാസ് പാസ്വാൻ, നിതിൻ ഗഡ്കരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കാവേരി ജല മാനേജ്മെന്റ്…
Read Moreതാഴ്ന്ന പ്രദേശങ്ങളുടെ സുരക്ഷ നോക്കേണ്ടത് കേരളത്തിന്‍റെ കടമ; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് തമിഴ്നാട്.
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് തമിഴ്നാട്. കേരളത്തിന്‍റെ വികാരം മറന്ന് ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമെന്ന കര്‍ശന നിലപാട് തമിഴ്‌നാട് അറിയിച്ചിരിക്കുകയാണ്. മധ്യകേരളത്തില്‍ കനത്ത മഴ തുടരവേ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് അഞ്ചംഗസംഘം മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനുശേഷം നടന്ന ഉപസമിതിയുടെ യോഗത്തിലാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് നിലപാട് തമിഴ്‌നാട് അറിയിച്ചത്. കൂടാതെ താഴ്ന്ന പ്രദേശങ്ങളുടെ സുരക്ഷ നോക്കേണ്ടത് കേരളത്തിന്‍റെ കടമയാണെന്നും തമിഴ്‌നാട് അറിയിച്ചു. സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്…
Read Moreമദ്യപന്മാരെ അല്‍പ്പം മര്യാദ പഠിപ്പിക്കാന്‍ തന്നെ ഉറച്ചു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ..! മതിമറന്നു ഉല്ലസിക്കാന്‍ ഗോവയിലേക്ക് പറക്കുന്നവര്‍ ഒന്നോര്‍ക്കുക .പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ ഇനി കനത്ത പിഴ ..പ്ലാസ്റ്റിക് ബാഗുകള്‍ക്കും പിടി വീഴും ..!നിയമ അടുത്തമാസം മുതല്‍
പനാജി : പ്രസിദ്ധമായ കടല്‍ തീരങ്ങളും ,ചരിത്ര മുറങ്ങുന്ന നഗരങളുമടങ്ങിയ ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളില്‍ ഒന്നായ ഗോവയില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണു ദിനംപ്രതി ഉല്ലസിക്കാന്‍ എത്തിച്ചേരുന്നത് …നുരഞ്ഞു പതയുന്ന തണുപ്പന്‍ ബിയര്‍ മുതല്‍ തനത് ഗോവന്‍ സ്പെഷ്യന്‍’ ഫെനി ‘വരെ ഏറെ പ്രസിദ്ധമാണ് ..വളരെ തുറന്നു ഇടപിഴകുന്ന സ്ഥല വാസികള്‍ കൂടിയാവുമ്പോള്‍ ആഘോഷങ്ങളുടെ പ്രധാന ഇടമായി ഈ സംസ്ഥാനം മാറിയതില്‍ അത്ഭുതമില്ല ..എന്നാല്‍ ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ ഈ ഉന്മാദം അതിരു കടന്നാല്‍ കനത്ത പിഴ ആണ് കാത്തിരിക്കുന്നത് ..അതുപോലെ പ്ലാസ്റ്റിക്ക് ബാഗുകളുടെ നിരോധനവും…
Read More”ധോണിയും റെയ്നയും വിരമിക്കുന്നതിനെ കുറിച്ചു ഒന്ന് സ്വയം ആലോചിക്കുക ….! ഏകദിന പരമ്പര നഷ്ടപ്പെട്ടതില്‍ ഇരുവര്‍ക്കും ഉത്തരവാദിത്തം ഏറെയാണ് …”രൂക്ഷ വിമര്‍ശനവുമായി സൌരവ് ഗാംഗുലി ..!
കൊല്‍ക്കട്ട : അടുത്ത കാലത്തെ പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തി ധോണിയും റെയ്നയും കളി മതിയാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഗാംഗുലി അഭിപ്രായപ്പെട്ടു …കഴിഞ്ഞ ദിവസത്തെ ഇംഗ്ലീഷ് പരമ്പര കൂടി കണക്കിലെടുത്താല്‍ ധോണി വന്‍ പരാജയം തന്നെയാണ് എന്ന് ഗാംഗുലി തുറന്നടിച്ചു …കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുന്‍ നിരയുടെ ചുമലില്‍ തന്നെയാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ പ്രതീക്ഷ ..രോഹിത് ,ധവാന്‍ ,കോലി എന്നിവര്‍ പരാജയപ്പെട്ടാല്‍ മധ്യ നിരയില്‍ അധികമൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു ..ഇംഗ്ലീഷ് വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന കെ എല്‍ രാഹുലിനെ…
Read Moreസെക്രട്ടറിയെറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം : സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു എബിവിപി …
തിരുവനന്തപുരം : അഭിമന്യൂ കേസില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണത്തെ തുടര്‍ന്നും ,പോപ്പുലര്‍ ഫ്രെണ്ടിന്റെ നിരോധനവും ആവശ്യപ്പെട്ടും എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ റാലിയില്‍ സംഘര്‍ഷം …..! പോലീസ് തുടര്‍ന്ന്‍ ജല പീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ശ്യാം രാജിന് പരിക്കേറ്റു ….തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് ….പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക,പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളുവ തുടങ്ങിയവ ആണ് നാളത്തെ സമരത്തിന്റെ പൊതുവായ ലക്ഷ്യമെന്നു എ…
Read Moreബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു തിരിഞ്ഞു നോട്ടം…
ബാംഗ്ലൂരിൽ മലയാളി കൂട്ടായ്മകൾ നിരവധിയാണ്.പ്രധാനമായും രണ്ട് തരത്തിലുള്ള മലയാളി കൂട്ടായ്മകളാണ് ബാംഗ്ലൂരിൽ ഉള്ളത്.റെസിഡന്റ്സ് അസോയേഷനുകളും, മറ്റ് സമാജങ്ങളുമടങ്ങിയ കൂട്ടായ്മകളും, വിർച്ച്വൽ സ്പേസിൽ നിലനിൽക്കുന്ന സൗഹൃദ കൂട്ടായ്മകളും. വിർച്ച്വൽ സ്പേസിൽ , പ്രധാനമായും ഫേസ്ബുക്ക് കേന്ദ്രീകരിച്ച് നിലനിൽക്കുന്ന ഗ്രൂപ്പുകൾ നിരവധിയാണ്.അതിൽ ചില ഗ്രൂപ്പുകൾ ഓൺലൈനിൽ മാത്രമായും ചിലത് ബാംഗ്ലൂരിൽ ചാരിറ്റി രംഗത്തുമെല്ലാം ആക്റ്റീവ് ആകാറുണ്ട്. 1 വർഷം മുൻപാണ് ഒരു കൂട്ടം യുവതി-യുവാക്കൾ ചേർന്ന് ബാംഗ്ലൂരിനെ കേന്ദ്രമാക്കി BMZ (Bangalore Malayalees Zone) എന്ന പേരിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നത്. ആദ്യമാദ്യം ഓൺലൈനിൽ മാത്രം…
Read More