കൊല്‍ക്കട്ട : അടുത്ത കാലത്തെ പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തി ധോണിയും റെയ്നയും കളി മതിയാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഗാംഗുലി അഭിപ്രായപ്പെട്ടു …കഴിഞ്ഞ ദിവസത്തെ ഇംഗ്ലീഷ് പരമ്പര കൂടി കണക്കിലെടുത്താല്‍ ധോണി വന്‍ പരാജയം തന്നെയാണ് എന്ന് ഗാംഗുലി തുറന്നടിച്ചു …കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുന്‍ നിരയുടെ ചുമലില്‍ തന്നെയാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ പ്രതീക്ഷ ..രോഹിത് ,ധവാന്‍ ,കോലി എന്നിവര്‍ പരാജയപ്പെട്ടാല്‍ മധ്യ നിരയില്‍ അധികമൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു ..ഇംഗ്ലീഷ് വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന കെ എല്‍ രാഹുലിനെ നിര്‍ണ്ണായക മത്സരത്തില്‍ മാറ്റി നിര്‍ത്തിയത് എന്തുകൊണ്ട് എന്നും നിലവിലെ ബി സി സി ഐ അംഗം കൂടിയായ ഗാംഗുലി ചോദിച്ചു …
”ഇംഗ്ലണ്ടില്‍ നാലു മുതല്‍ ആറുവരെ സ്ഥാനത്ത് ഇറങ്ങിയ ബാറ്സ്മാന്‍മാരുടെ സ്ട്രൈക്ക് റേറ്റ് 66 ആണ് …എല്ലാവരും കൂടി നേടിയതാവട്ടെ വെറും 156 റണ്‍സും …”….ഗാംഗുലി ചൂണ്ടിക്കാട്ടി ..
ഇംഗ്ലണ്ടിലെ ഏകദിന പരമ്പര ഇന്ത്യക്ക് നിരാശയാണു സമ്മാനിച്ചത് ..ആദ്യ മത്സരം മാത്രം ജയിച്ച ടീം ,തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളിലും തോല്‍വി വഴങ്ങി ,പരമ്പര അടിയറ വെയ്ക്കുകയായിരുന്നു ….