ന്യൂഡല്‍ഹി: കാമുകിമാരുടെ ആഡംബരജീവിതത്തിന് കക്കാന്‍ പോകുന്നവര്‍ കാണുമായിരിക്കും എന്നാല്‍ ഈ 63 മത്തെ വയസ്സില്‍ കാമുകിമാര്‍ക്ക് വേണ്ടി മോഷ്ട്ടിക്കാന്‍ പോകുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. അങ്ങനെയൊരാളെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 63 കാരനായ ഡല്‍ഹി സ്വദേശി ബന്ധുറാമിനെയാണ് കാമുകിമാരുടെ ആഡംബരജീവിതത്തിന് വേണ്ടി ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് ലാപ്ടോപുകളും, എല്‍.ഇ.ഡി ടിവിയും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആനന്ദ് പര്‍ബാത്തിലെ ചേരിയില്‍ താമസിച്ചിരുന്ന അവിവാഹിതനായ ബന്ധുറാം 20 വര്‍ഷത്തിനിടെ നിരവധി മോഷണക്കേസുകളില്‍…
Read MoreDay: 31 July 2018
ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ല, ഇടുക്കിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മന്ത്രി എം. എം മണി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഘട്ടം ഘട്ടമായി മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്നും ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് നിലവില്‍ 2395.50 അടിയായി ഉയര്‍ന്നിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ല മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമേ ഡാമില്‍ ഉയരുന്നുള്ളൂവെന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തേണ്ട…
Read Moreഓണത്തിന് ദക്ഷിണകേരളത്തിലേക്ക് 250 ല്‍ അധികം ടിക്കെറ്റുകള്‍.
ബെംഗളൂരു: ഓണാവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രെയിനില്‍ ടിക്കെറ്റുകള്‍ ലഭ്യം,ഓഗസ്റ്റ് അവസാനം വരെ നീട്ടിയ യെശ്വന്ത്പുര-ഏറണാകുളം “തത്കാല്‍ ചാര്‍ജ്” ട്രെയിനില്‍ ആണ് ഇപ്പോള്‍ ടിക്കെറ്റുകള്‍ ഉള്ളത്. ചൊവ്വാഴ്ചകളില്‍ രാത്രി 10:45 ന് യാത്ര ആരംഭിക്കുന്ന തീവണ്ടി അടുത്ത ദിവസം ഉച്ചയോടെ എറണാകുളത്ത് എത്തും,ബുധനാഴ്ച ഉച്ചക്ക് 2:45 ന് ഇതേ തീവണ്ടി യെശ്വന്ത്പുരയിലേക്ക് തിരിക്കും രാവിലെ നാലരക്ക് ഇവിടെ എത്തും. ഈ ട്രെയിനിന്റെ ഷെഡ്യൂള്‍ ഇവിടെ കൊടുക്കുന്നു. ഓണത്തിന് തൊട്ടുമുന്‍പ് വരുന്ന ചൊവ്വാഴ്ച (ഓഗസ്റ്റ് 21 ന്) സ്ലീപ്പര്‍ ക്ലാസ്സില്‍ 250 ല്‍ അധികം ബര്‍ത്തുകള്‍ ലഭ്യമാണ്…
Read Moreഈശ്വരാ ദൈവമേ, ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ!
ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് മറഡോണ. തീയേറ്ററുകളില്‍ വിജയം നേടി മുന്നേറുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചയാളെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ. ചിത്രത്തിന്റെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടൊവിനോ ഫെയ്സ്ബുക്കിലൂടെ ട്രോളുമായെത്തിയത്. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിലെ ശ്രീനിവാസന് പറയുന്ന ഡയലോഗ് കൂടി കടമെടുത്താണ് താരത്തിന്റെ ട്രോള്‍. ‘അതെ.. മറഡോണ ‘തലതെറിച്ചൊരു’ തലവനാ… (ഇനിയും ഉരുണ്ടാല്‍ ചെളി പുരളും ??????) ഈശ്വരാ ദൈവമേ ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ!’- ട്രോളിനും പോസ്റ്റിനുമൊപ്പം ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ഇവിടെ…
Read Moreഓണത്തിന് 7 സ്പെഷ്യല്‍ സെര്വീസുകള് കൂടി പ്രഖ്യാപിച്ച് കര്‍ണാടക ആര്.ടി.സി.
ബെംഗളൂരു:ഓണാവധിയോടനുബന്ധിച്ച് കൂടുതൽ പ്രത്യേക സർവീസുകളുമായി. കർണാടക ആർ.ടി.സി. തിങ്കളാഴ്ച പുതിയതായി ഏഴു പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ സർവീസുകളുടെ എണ്ണം 28 ആയി. നേരത്തേ 21 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 22,23,24 തീയതികളിലാണ് കൂടുതൽ പ്രത്യേക സർവീസുകൾ നടത്തുന്നത്. ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പതിവ് സർവീസുകളിലെല്ലാം ടിക്കറ്റ് തീർന്നതിനെ ത്തുടർന്നാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. പുതിയതായി പ്രഖ്യാപിച്ച ബസുകളിലും റിസർവേഷൻ ആരംഭിച്ചു. ഈ ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ അനുവദിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. ഓണാവധിക്ക്…
Read Moreനാലുവർഷത്തിനിടെ നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത് 3250 ജീവനുകള്‍.
ബെംഗളൂരു: നാലുവർഷത്തിനിടെ നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത് 3250 ജീവനുകളെന്ന് ബെംഗളൂരു ട്രാഫിക് പോലീസിന്റെ കണക്ക്. 18, 694 പേർക്ക് വാഹനാപകടങ്ങളിൽ പരിക്കേറ്റു. നഗരത്തിലെ ഗതാഗത പ്രശ്നങ്ങളും വാഹനാപകടങ്ങളും കുറയ്ക്കാൻ ബെംഗളൂരു പോലീസ് ഒട്ടേറെ നടപടികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ആശങ്കയുയർത്തുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 2014 മുതൽ 2018 ജൂൺ 30 വരെയുള്ള നാലുവർഷത്തെ കണക്കാണിത്. കാർ യാത്രക്കാരാണ് അപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നവരിൽ കൂടുതലും. ഇക്കാലയളവിൽ 511 കാർ യാത്രികരാണ് മരിച്ചത്. തൊട്ടുപിന്നിൽ ലോറികളാണ്. 458 പേർ ലോറി അപകടങ്ങളിൽ കൊല്ലപ്പെട്ടു. 458 പേരാണ് ഇരുചക്ര വാഹനാപകടങ്ങളിൽപ്പെട്ട് മരിച്ചത്.…
Read Moreകെ.കെ.ടി.എഫ് മുന്നിൽ നിന്ന് നയിച്ചു;ബാനസവാടി ട്രെയിനുകൾക്ക് ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് ഉറപ്പ് നൽകി റെയിൽവേ.
ബെംഗളൂരു : സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന രണ്ട് തീവണ്ടികൾ ബാനവ വാടിയിലേക്ക് മാറ്റിയത് മലയാളീ യാത്രക്കാരെ വളരെയധികം വലച്ചിരുന്നു ,ഒട്ടും സുരക്ഷിതത്വം ഇല്ലാത്തതും യാത്രാ സൗകര്യങ്ങൾക്ക് പരിമിതികളും ഇളളതും ചെറുതുമായ ബാന സവാടിയിൽ നിന്ന് യാത്ര തുടങ്ങേണ്ടി വരുന്നതും തിരിച്ചു വരുമ്പോൾ യാത്ര സൗകര്യങ്ങൾ ലഭ്യമല്ലാതെ വരുന്നതും ഒരു വലിയ പ്രശ്നമായിരുന്നു. അതിന് ഒരു പരിഹാരമെന്ന നിലക്കാണ് മെട്രോ ട്രെയിൻ സൗകര്യം കൂടിയുള്ള ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുക എന്ന ആശയം ഉടലെടുത്തത്, ഈ ആശയവുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി കർണാടക-…
Read Moreചേലാകർമ്മം സ്വകാര്യതയുടെ ലംഘനം; സ്ത്രീകൾ വളർത്തു മൃഗങ്ങളല്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ഭർത്താവിന്റെ ഇഷ്ടം പിടിച്ചുപറ്റാൻ സ്ത്രീകൾ ചേലാകർമ്മം നടത്തുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഭർത്താവിന്റെ ഇഷ്ടത്തിന് വേണ്ടി സ്ത്രീകൾ ചേലാകർമ്മം നടത്തേണ്ട ആവശ്യം എന്താണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, സ്ത്രീകൾ വളർത്തുമൃഗങ്ങള്‍ ആണോയെന്നും ചോദിച്ചു. സ്ത്രീകൾക്ക് അവരുടേതായ അസ്തിത്വമുണ്ടെന്നും ചേലാകർമ്മം സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം നടപ്പിലുണ്ടായിരുന്ന പ്രാകൃത നിയമം കേരളത്തിലും നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം നടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സാക്ഷര സമ്പന്നരെന്ന് അഹങ്കരിക്കുന്ന കേരള ജനതയും അന്ധവിശ്വാസങ്ങളില്‍ അടിപ്പെട്ട്…
Read Moreബലാത്സംഗത്തിന് വധശിക്ഷ; ക്രിമിനല്‍ നിയമ (ഭേദഗതി) ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: ബലാത്സംഗത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ബില്‍ ലോക്സഭ പാസാക്കി. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാമെന്ന് 2018 ക്രിമിനല്‍ നിയമ (ഭേദഗതി) ബില്‍ വ്യക്തമാക്കുന്നു. പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് 10 മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷയാകും ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ. പതിനാറ് വയസിന് മുകളില്‍ പ്രായമുള്ളവരെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്ക് കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷമായിരുന്നത് 10 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ബലാത്സംഗക്കേസുകളുടെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും…
Read Moreഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2395.30 അടിയിലെത്തി.
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഇന്നത്തെ റീഡിങ് പ്രകാരം 2395.30 അടിയായാണ് ഉയര്‍ന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജലനിരപ്പ് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ടും നല്‍കും. ഈ ഘട്ടത്തിലാണ് പെരിയാറിന്റെ തീരത്ത് അപകട മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. വെള്ളം ഏതു നിമിഷവും തുറന്നുവിട്ടേക്കാമെന്ന മുന്നറിയിപ്പ് പെരിയാറിന് തീരത്തുള്ളവര്‍ക്ക് നല്കുന്ന തിരക്കിലാണ് റവന്യൂ അധികൃതര്‍. മൈക്കിലൂടെയും നേരിട്ടുമാണ്…
Read More