ബെംഗളൂരു : സംസ്ഥാനത്തു മദ്യ ഉപഭോഗം ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 1.23 കോടി പെട്ടി ഇന്ത്യൻ നിർമിത വിദേശമദ്യവും 94.95 കെയ്സ് ബീയറുമാണു ബെംഗളൂരുവിൽ വിറ്റഴിഞ്ഞത്. സംസ്ഥാനത്താകെ ഉപയോഗിച്ച മദ്യത്തിന്റെ 21.9% ആണിത്. ബെംഗളൂരു സൗത്ത് (37.4 ലക്ഷം പെട്ടി മദ്യം, 30.6 ലക്ഷം കെയ്സ് ബീയർ), നോർത്ത് (30.25 ലക്ഷം, 19.97 ലക്ഷം), വെസ്റ്റ് (29.33 ലക്ഷം, 20.03 ലക്ഷം), ഈസ്റ്റ് (26.98 ലക്ഷം, 24.26 ലക്ഷം) എന്നിങ്ങനെയാണ് ഏരിയ തിരിച്ചുള്ള മദ്യ ഉപഭോഗം.
നാലുവർഷത്തിനിടെ ബെംഗളൂരുവിലെ പബ്ബുകളുടെ എണ്ണം വളരെ കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്താകെയുള്ള 459 പബ്ബുകളിൽ 406 എണ്ണവും ബെംഗളൂരുവിലാണ്. 2014ൽ 269 പബുകളാണ് ഉണ്ടായിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.