അനധികൃതമായി തങ്ങിയ 25 ആഫ്രിക്കൻ‌ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : അനധികൃതമായി തങ്ങിയ 25 ആഫ്രിക്കൻ‌ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി കടത്തുമായി ബന്ധപ്പെട്ടു ബെംഗളൂരുവിന്റെ കിഴക്കൻ മേഖലകളിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 120 അംഗ പൊലീസ് സംഘം നടത്തിയ റെയ്ഡിൽ പിടിയിലായവരിലേറെയും ഉഗാണ്ട, നൈജീരിയ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഇവരിലൊരാളിൽനിന്നു 150 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരിലേറെയും ലഹരിമരുന്ന് ഇടപാടുകളിൽ ഏർപ്പെടുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു പൊലീസ് റെയ്‍ഡ്. അനധികൃതമായി തങ്ങുന്ന വിദേശികൾക്കു വീടു വാടകയ്ക്കു കൊടുക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts