ചെന്നൈ: ചെന്നൈയില്‍ ബധിരയായ പന്ത്രണ്ടുവയസ്സുകാരിയെ ഏഴ് മാസത്തോളം പീഡിപ്പിച്ച പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കും മുന്‍പേ ശിക്ഷ നല്‍കി നിയമപാലകര്‍.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് കോടതി വരാന്തയിലാണ് അഭിഭാഷകരുടെ മര്‍ദ്ദനമേറ്റത്.
രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ വൈകിട്ട് നാല് മണിയോടെയാണ് മദ്രാസ് കോടതിയില്‍ ഹാജരാക്കിയത്. ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്ത പ്രതികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതിയില്‍ നിന്ന് ഇറക്കുന്നതിനിടെയായിരുന്നു അഭിഭാഷകര്‍ കൂട്ടത്തോടെ പ്രതികളെ ആക്രമിച്ചത്. തറയില്‍ കിടന്നുരുണ്ട പ്രതികളെ അഭിഭാഷകര്‍ ചവിട്ടുകയും ചെയ്തു. പിന്നീട് പൊലീസ് ഇടപെട്ടാണ് അഭിഭാഷകരെ പിന്തിരിപ്പിച്ചത്.
#WATCH: Dramatic visuals from Mahila Court in Chennai where lawyers thrash the 18 accused, who sexually harassed an 11-year-old girl for over a period of 7 months. #TamilNadu pic.twitter.com/8ASDOlm7gW
— ANI (@ANI) July 17, 2018
രവികുമാര്‍, മുരുഗേഷ്, പളനി, അഭിഷേക്, സുഗുമാരന്‍, പ്രകാശ്, ഉമാപതി, പരമശിവം, ധീനദയാലന്‍, ശ്രീനിവാസന്‍, ബാബു, ജയ്ഗണേഷ്, രാജ, സൂര്യ, സുരേഷ്, ജയരാമന്‍, രാജശേഖര്‍, ഗുണശേഖര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പെണ്‍കുട്ടി താമസിക്കുന്ന ഗൃഹസമുച്ചയത്തിലെ ലിഫ്റ്റ് ഓപറേറ്റര്‍, സെക്യൂരിറ്റി, പ്ലമ്പര്‍മാര്‍ തുടങ്ങിയ തൊഴിലാളികളാണ് ഇവര്‍.
ജനുവരി 15നും ജൂലായ് അഞ്ചിനും ഇടയിലാണ് കുട്ടി പീഡനത്തിന് ഇരയായതെന്നാണ് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മയക്കുമരുന്ന്, മദ്യം, ഇൻജെക്ഷൻ തുടങ്ങിയവ നല്‍കിയാണ് കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിയിരുന്നത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടി താനനുഭവിക്കുന്ന പീഡനത്തെ കുറിച്ച് സഹോദരിയോട് പറഞ്ഞത്. സഹോദരി ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് സംഭവ൦ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. കൂടാതെ വീഡിയോ ചിത്രീകരണമുള്‍പ്പെടെ, പലതരത്തില്‍ കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.