അമ്മയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ സംഭവപരമ്പരകളെ പരിഹസിച്ച് അഭിഭാഷകയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. മോഹന്‍ലാലിനെയും ദിലീപിനെയും പൃഥ്വിരാജിനെയും പേരെടുത്ത് പറഞ്ഞാണ് അഡ്വ. സംഗീത ലക്ഷ്മണയുടെ കുറിപ്പ്. മാധ്യമപ്രവര്‍ത്തകരെയും അതിരൂക്ഷമായി അപഹസിച്ചാണ് അഭിഭാഷക സംഗീത ലക്ഷ്മണയുടെ കുറിപ്പ്.
‘പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയിൽ കയറി നിന്നു അറിയാത്ത ഓട്ടൻതുള്ളൽ കളിച്ച് കാണിച്ച് കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി അന്ന് കാണിച്ചുകൂട്ടിയത്. ആ ചെക്കൻ എന്തായിരുന്നു പ്രകടനം? ഹോഹ്!! എന്റെ കൺവെട്ടത്തെങ്ങാനും ആ പൊട്ടനെ അന്ന് എനിക്ക് കിട്ടിയിരുന്നെങ്കിൽ ഒരാട്ട് വെച്ച് കൊടുത്തേനെ ഞാൻ’. ദിലീപ് വിഷയത്തില്‍ പൃഥ്വിരാജ് എടുത്ത നിലപാടിനെ സംഗീത വിമര്‍ശിക്കുന്നത് ഇങ്ങനെയാണ്.
വിവാദങ്ങള്‍ക്ക് പിന്നാലെ ദിലീപ് മാറിനില്ക്കാന് തീരുമാനിച്ചതിനെ സംഗീതയുടെ പരാമര്‍ശം ഇങ്ങനെ. ‘നടൻ ദിലീപ് സ്വയം മാറി നിൽക്കാൻ തീരുമാനിച്ചു- അത് വേറെ കോമഡി!! ദിലീപ് വേറൊരു പൊട്ടൻ!! അയാൾ എന്തിനാണ് മാറി നിൽക്കുന്നത്? യുവനടിയും, വിചാരണയിൽ അയാൾക്ക് വേണ്ടിയും യുവനടിക്ക് വേണ്ടിയും കോടതി മുൻപാകെ സാക്ഷി പറയാനുള്ളവർ സംഘടനയിൽ തുടരുമ്പോൾ അയാൾ മാത്രമെന്തിന് മാറി നിൽക്കണം?’
സംഗീത ലക്ഷ്മണയുടെ കുറിപ്പ് വായിക്കാം–
കണ്ട അണ്ടനും അടങ്ങോടനും ചെമ്മാനും ചെരുപ്പൂത്തിയും, ബ്യൂട്ടീഷനും, എൻജിനീയറും, തേപ്പുകാരനും, തൂപ്പുകാരിയും, ബാങ്ക് പണിക്കാരനും, ബങ്ക് തൊഴിലാളിയും, തയ്യൽക്കാരിയും, ഹോട്ടലുകാരനും, ടീച്ചറും, മാഷും, കുക്കും, ഡ്രൈവറും, വാച്ചറും, ഡോക്ടറും, നഴ്സും, ക്യാമറമാനും, ലിഫ്റ്റ് ഓപ്പറേറ്ററും, ഓഫീസറും, നേതാവും, അണിയും, ഗുമസ്തനും, ഫിഷർമാനും, പാൽക്കാരനും, മുതലാളിയും……….. മുതൽ മാധ്യമപ്രവർത്തകൻ വരെ സകലരും അഭിപ്രായം പറയുന്ന വിഷയത്തിൽ അഭിഭാഷകയായ ഞാൻ എന്തിന് എന്റേത് പറയാതിരിക്കണം.? ഇതാ പറയുന്നു….
വേണ്ടാത്ത പണിയായിപ്പോയി. അല്പമെങ്കിലും വകതിരിവ് ഉള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്? ഈ അമ്മ എന്ന സംഘടനയിൽ ബുദ്ധിയും ബോധവും തലയ്ക്ക് വെളിവുമുള്ള ആരുമില്ലെന്നോ? എന്തിനാണ് ഇവരിങ്ങനെ സ്വയം ridiculed ആവാനായി പിന്നെയും പിന്നെയും നിന്ന് കൊടുക്കുന്നത്? മോഹൻലാലിന്റെ പത്രസമ്മേളനം വീഡിയോ ഇപ്പോഴാണ് കണ്ടത്. മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ സംശയങ്ങളാണ് ഇതൊക്കെ….
വേറെയുമുണ്ട്…തുടർന്ന് വായിക്കൂ.
മാധ്യമ പ്രവർത്തനം എങ്ങനെ നടത്തണം എന്ന് യാതൊരു ബോധവുമില്ലാത്ത; പൊതുജനശ്രദ്ധ ഏതേത് വിഷയങ്ങളിലേക്ക് കൊണ്ടുവരേണ്ടതുണ്ട് എന്ന കാര്യഗൗരവ്വമില്ലാത്ത; ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ് എന്ന വ്യാകുലത തീരെയില്ലാത്ത; ദിവസവും എന്തെങ്കിലുമൊക്കെ എടുത്ത് പൊകയ്ക്കാൻ കിട്ടണം, ഒന്നരാടം ദിവസം ആരെയെങ്കിലും പണ്ടാരമടക്കി തീർക്കണം എന്നതിനപ്പുറം യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത തരത്തിലുള്ള മാധ്യമ പ്രവർത്തനം നടക്കുന്ന ഒരു നാട്ടിലെ മാധ്യമപ്രവൃത്തകരുടെ മുന്നിലിങ്ങനെ ഇരുന്നു കൊടുക്കേണ്ട കാര്യമെന്തായിരുന്നു, മോഹൻലാൽ, താങ്കൾക്ക്?
എന്തിനായിരുന്നു ലാൽ, ആ ക്ഷമാപണം? ആ ഖേദം പ്രകടിപ്പിക്കൽ? ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവന്റെ മുന്നിലെന്തിനാണ് നിങ്ങൾ മലയാള സിനിമയിലെ മുഴുവൻ അഭിനേതാക്കളുടെയും അവകാശങ്ങൾ അപ്പാടെ അടിയറവ് വെക്കുന്നത്? ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവൻ സിനിമയെ കുറിച്ച് പറയണം.
അഭിനേതാക്കളുടെ വ്യക്തിസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാന്തന്ത്ര്യം…. എന്നിവയിലൊക്കെ പൊതുജനത്തിന് എന്ത് കാര്യമാണുള്ളത്? സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്നിടത്ത് മാധ്യമങ്ങളെ വിലക്കിയത് തെറ്റാണ് എന്ന് നിങ്ങൾക്ക് എന്തേ ലാൽ, തോന്നിപ്പോയത്?
സംഘടനയിലെ അംഗങ്ങൾ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നിടത്ത്, സന്തോഷങ്ങൾ പങ്കുവെക്കുന്നിടത്ത്,ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നിടത്ത്… പൊതുജനത്തിന് എന്ത് കാര്യം? പൊതുജനത്തിന് കാര്യമില്ലാത്തിടത്ത് മാധ്യമങ്ങൾക്ക് എന്ത് കാര്യം? അംഗത്വമുള്ളവർക്ക് മാത്രം പ്രവേശനമുള്ളത് കൊണ്ടാവണമല്ലോ അവിടെ എല്ലാവരും ബാഡ്ജ് ധരിക്കുന്നത്?
നേരത്തേയുള്ള ജനറൽ ബോഡി യോഗങ്ങൾ നടന്ന അവസരങ്ങളിൽ മാധ്യമ പ്രവൃത്തകർക്ക് നിങ്ങളുടെ സംഘടന പ്രവേശനം നല്‍കിയിരുന്നു എങ്കിൽ അത് ശരിയായ നടപടി അല്ല. ആ നടപടിയാണ് നിങ്ങൾ തിരുത്തേണ്ടത്. സംഘടനയുടെ by-law യിൽ ഈ aspect ഇതിനോടകം ഉൾക്കൊള്ളിച്ചിട്ടില്ല എങ്കിൽ, by-law യിൽ വേണ്ടുന്ന ഭേദഗതി വരുത്തി ഇതുവരെ ഉണ്ടായിരുന്ന ആ മനോഹരമായ ആചാരം ഉടനടി നിർത്തലാക്കണം. ഉടനടി. With immediate effect . അംഗത്വം ഇല്ലാത്ത ഒറ്റയൊരുത്തനെയും സംഘടനയുടെ യോഗങ്ങളിൽ പ്രവേശിപ്പിക്കരുത് എന്ന്.
ജനറൽ ബോഡി യോഗതീരുമാനങ്ങളിൽ ഏതേത് തീരുമാനങ്ങളാണ് പൊതുജനത്തെ അറിയിക്കേണ്ടത് എന്നത് തീരുമാനിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുക. എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിട്ടത് തീരുമാനിച്ചശേഷം ഒരു പത്രക്കുറിപ്പ് രൂപത്തിൽ തയ്യാറാക്കി പ്രസ്ക്ലബ്ബുകളിൽ എത്തിക്കുക.
ഒപ്പം സംഘടനയുടെ സമൂഹമാധ്യമവേദികളിൽ പോസ്റ്റ് ചെയ്യുക. അത്രയും മതി, അത് മതി. എന്നിട്ടത് ജനം കൊണ്ട് പോയി ചർച്ച ചെയ്യുകയോ പണ്ടാരടക്കുകയോ ചെയ്യട്ട്…. നിങ്ങൾ അഭിനേതാക്കൾ പോയി നിങ്ങള്ടെ പണി നോക്ക്. അതാണ് ചെയ്യേണ്ടത്. അല്ലാതെ തലയ്ക്ക് വെളിവില്ലാത്ത മാധ്യമ പ്രവർത്തകർക്ക് നിങ്ങള്ടെ പേട്ട് തല വെച്ചു കൊടുക്കയല്ല വേണ്ടത്, ചെയ്യേണ്ടത്.
യുവനടി കേസും ആ കേസിൽ നടൻ ദിലീപിനെ പ്രതി ചേർത്തതും അറസ്റ്റ് ചെയ്യപ്പെട്ടതും കുറ്റപത്രം സമർപ്പിക്കപ്പെട്ടതും- ഇവയെ കുറിച്ച് ‘അമ്മ’ എടുത്ത നിലപാടുകൾ, പറഞ്ഞ പരസ്യപ്രസ്താവനകൾ ഒക്കെ എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു. കാരണം- തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടൻ ഒരു ഭാഗത്തും, മറുഭാഗത്ത് രണ്ടു നടികളും- തമ്മിലുള്ള തർക്കങ്ങളാണ് യുവനടി ആക്രമിക്കപ്പെട്ട കേസുമായി നടനെ ബന്ധിപ്പിക്കുന്നത് എന്നാണ് പ്രോസിക്യൂഷൻ സ്ക്രിപ്റ്റ്. ഇതാണ് കേസ് രേഖകൾ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത്. ഈ നടിമാരിൽ ഒരാൾ നടന്റെ മുൻഭാര്യയും ആക്രമിക്കപ്പെട്ട നടി ഒരുപാട് ചിത്രങ്ങളിൽ നടന്റെ നായികയായി അഭിനയിച്ചിട്ടുള്ള സ്ത്രീയുമാണ്.
മുൻഭാര്യയുടെ ഒരു കാമുകൻ കഥാപാത്രം ഉണ്ട്. നടൻ കുടുംബകോടതിയിൽ മുൻഭാര്യക്കെതിരെ കൊടുത്ത കേസിൽ ഈ കാമുകൻ Second Respondent ആണ്. ആ കേസ് ഒത്തുതീർപ്പാക്കിയ ശേഷമാണ് നടനും മുൻഭാര്യയും ഒരു സംയുക്തഹർജി ഫയൽ ചെയ്ത് വിവാഹമോചനം നേടുന്നത്. ഈ പറയുന്ന വിവാഹമോചനത്തിന് കാരണമായത് യുവനടിയാണ് എന്ന ധാരണയുണ്ടാക്കിയ വൈരാഗ്യമാണ് നടന് യുവനടിയോട് ഉണ്ടായിരുന്നത് പോലും.
എന്നിട്ടോ നടൻ പോയി ഇതിലൊക്കെ സുന്ദരിയും മിടുക്കിയുമായ മറ്റൊരു നടിയെ സ്വന്തമാക്കുന്നു. എല്ലാവരും അപ്പനാ-അപ്പനാ വഴിക്ക് പോകുന്നു. ഇനി ഇവിടെ ഇതിൽ എവിടെയാണ് വൈരാഗ്യം? എന്റെ ബുദ്ധിയിൽ ആലോചിച്ചിട്ട് ഉത്തരം കിട്ടുന്നില്ല. നിങ്ങൾ ‘അമ്മ’ ക്കാരുടെ മന്ദബുദ്ധിയിൽ ആലോചിച്ചിട്ട് വല്ലതും കിട്ടുന്നെങ്കിൽ പറയ്യ്…
തീർന്നില്ല; ദിലീപ് അവസരങ്ങൾ നിഷേധിച്ചു എന്ന് യുവനടിക്ക് പരാതിയുണ്ടല്ലോ? വൈരാഗ്യം അപ്പോൾ യുവനടിക്ക് ദിലീപിനോടും ഉണ്ടല്ലോ? മലയാള സിനിമയിലെ തിളങ്ങിനിന്നിരുന്ന ഒരു താരം തന്റെ കരിയർ തുലച്ചവൻ എന്ന് വിശ്വസിക്കുന്ന ഒരു സീനിയർ സഹപ്രവർത്തകൻ നടനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപുറപ്പെട്ടതല്ല, താൻ ആക്രമിക്കപ്പെട്ടു ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് കോടതി മുൻപാകെ തെളിയിച്ച് നിൽക്കുന്നത് വരെ ഞങ്ങൾ തൽകാലം രണ്ടുപേരുടെയും കൂടെ ഇല്ല, അത്കൊണ്ട് നിങ്ങൾ രണ്ടുപേരും നിങ്ങൾ രണ്ടുപേരുടെയും സാക്ഷികളും സംഘടനയിൽ നിന്ന് മാറി നിൽക്ക് ഞങ്ങൾക്ക് ബാക്കിയുള്ള അംഗങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് എന്ന നിലാപാട് സ്വീകരിക്കാനുള്ള സ്വാതന്ത്യ്രവും അധികാരവും "’അമ്മ’യ്ക്കില്ലെന്നോ? ബുദ്ധിയുടെയും ബോധത്തിന്റെ കാര്യം വേറെ!!
ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ‘അമ്മ’ ദിലീപിനെ പുറത്താക്കി, അപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ എന്ത് മാറ്റമാണ് ഇപ്പോൾ ഉള്ളത് എന്ന് ഏതോ LLB ഇല്ലാത്ത, തലയിൽ മൂളയില്ലാത്ത മാധ്യമക്കാരൻ താങ്കളോട് ചോദിച്ചു എന്നാണ് എന്റെ ഓർമ്മ. ഇവനൊക്കെ മറുപടി കൊടുക്കാൻ ഇരിക്കുന്ന താങ്കളുടെ ചെകിടത്ത് താങ്കൾ തന്നെ കണ്ണാടി നോക്കി ഒരെണ്ണം പൊട്ടിക്ക്…ലാൽ!! അതാ നല്ലത്.
ദിലീപിനെ അറസ്റ്റ് ചെയ്തത് വസ്തുതയാണ് എങ്കിൽ മറ്റു പ്രധാന പ്രതികൾ ഇപ്പോഴും ജയിലിൽ തന്നെ കഴിയുമ്പോൾ ദിലീപിന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഒരു വലിയ മാറ്റം തന്നെയല്ലേ എന്ന് ചോദിക്കാൻ തങ്ങൾക്ക് കഴിയാതെ പോയത് എന്തേ? തലയിൽ ‘തന്മാത്ര’ പിടിപ്പെട്ടോ തങ്ങൾക്ക് ആ നേരത്ത്? കേസ് അന്വേഷണം അവസാനിക്കുന്ന ഘട്ടത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണ് എന്ന് കണ്ടെത്താൻ വേണ്ടുന്ന തെളിവുകൾ കോടതിയുടെ മുന്നിൽ ഇല്ലാത്തത് കൊണ്ടാവണമല്ലോ ഹൈക്കോടതി അയാൾക്ക് ജാമ്യം അനുവദിച്ചത്? അങ്ങനെ ചോയിക്കാത്തതെന്തേ ഡാഡീ ??
നടൻ ദിലീപ് സ്വയം മാറി നിൽക്കാൻ തീരുമാനിച്ചു- അത് വേറെ കോമഡി!! ദിലീപ് വേറൊരു പൊട്ടൻ!! അയാൾ എന്തിനാണ് മാറി നിൽക്കുന്നത്? യുവനടിയും, വിചാരണയിൽ അയാൾക്ക് വേണ്ടിയും യുവനടിക്ക് വേണ്ടിയും കോടതി മുൻപാകെ സാക്ഷി പറയാനുള്ളവർ സംഘടനയിൽ തുടരുമ്പോൾ അയാൾ മാത്രമെന്തിന് മാറി നിൽക്കണം?
സംഘടനയിലെ അംഗങ്ങളായ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുവനടിയും അവളുടെ മൂന്ന് കൂട്ടുകാരികളും ചേർന്ന് അരങ്ങേറുന്നത് എന്ന് പറയാൻ എന്താ ദിലീപിന്റെ വായിൽ പഴം കുത്തി കയറ്റി വെച്ചിരിക്കുകയായിരുന്നോ? താൻ മാറി നിൽക്കണമെങ്കിൽ യുവനടിയും മാറിനിൽക്കണം, കൂടാതെ കേസിൽ സാക്ഷികളായി വരാനുള്ളവർ എല്ലാവരും കേസ് തീരുന്നത് വരെ മാറിനിൽക്കണം എന്ന് രേഖാമൂലം എഴുതികൊടുത്ത് അപേക്ഷിക്കാൻ ദിലീപിന് അറിയില്ലായിരുന്നോ? അതോ അതിനുള്ള ബുദ്ധിയില്ലായിരുന്നോ,വിവരമില്ലായിരുന്നോ അയാൾക്ക്?
യുവനടിയും ദിലീപും തമ്മിലുള്ള പ്രശ്നകഥയിലെ കഥാപാത്രങ്ങളായ യുവനടി, മുൻഭാര്യ നടി , ദിലീപ്, ഭാര്യ നടി എന്നീ നാലുപേരും ‘അമ്മ’യിലെ അംഗങ്ങളാണ്. ഞങ്ങൾക്ക് നാലുപേരോടും സ്നേഹമാണ്. നാലുപേരെയും ഞങ്ങൾക്ക് വിശ്വാസമാണ്. അന്വേഷണത്തിലിരിക്കുന്ന ഒരു കേസിൽ ആര് പറയുന്നതാണ് ശരി എന്ന് തീരുമാനിക്കാൻ സംഘടനയ്ക്കാവുന്നില്ല.
തീർപ്പ് കൽപ്പിക്കാനുള്ള അധികാരം സംഘടനയ്ക്കില്ല. അതിനാൽ യുവനടിയുടെ കേസ് എന്താണ് എന്ന് കോടതി കണ്ടെത്തുന്നത് വരെ ഒന്നുകിൽ നാലുപേരും മാറിനിൽക്കുക….. അല്ലെങ്കിൽ നാലുപേരും കേസിനെ കേസിന്റെ വഴിക്ക് വീട്ടിട്ട് സംഘടനയുമായി സഹകരിച്ച് മുന്നോട്ട് പോവുക എന്ന യുക്തിപൂർവ്വമായ ഒരു തീരുമാനം എടുക്കാനുള്ള പ്രയോഗികകബുദ്ധി എന്തെ നിങ്ങൾ മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ ഇല്ലാതെ പോയി?
വെറുതെ മമ്മൂട്ടി, മോഹൻലാൽ എന്നൊക്കെ പറഞ്ഞ് നടന്നാ മതിയോ? സംഘടനയുടെ താൽപര്യങ്ങൾ സംരക്ഷിച്ച്, ഉയർത്തിപ്പിടിക്കാനുള്ള സെൻസ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റിയും വേണം. വേണ്ടേ? ഇതൊന്നും ഇല്ലാതെ നിങ്ങൾ അന്ന് മാധ്യമങ്ങൾ കാണിച്ച കൊള്ളരുതായ്കമൾ കണ്ടു പേടിച്ച് ഓരോന്ന് കാണിച്ചു കൂട്ടി. അതിന്റെ പരിണിതഫലമാണ് ഇതൊക്കെ. പ്രത്യാഘാതവും.
ദിലീപ് അറസ്റ്റിലായത്തിന്റെ അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താങ്കൾ ഉൾപ്പടെ നിന്നുകൊണ്ടുള്ള അഭ്യാസപ്രകടനം കണ്ടപ്പഴേ എന്റെ മനസ്സിൽ തോന്നിയതാണ്….എല്ലാറ്റിനെയും കാണാൻ നല്ല ചന്തമാണല്ലോ- പേരിനെങ്കിലും ഒരല്പം വിവരവും ബോധവും ഇവന്മാരുടെ തലക്കകത്ത് വെച്ച് കൊടുക്കാൻ ഈശ്വരൻ മറന്നു പോയതാണോ? അതോ ഇവന്റെയൊക്കെ ആകാരത്തിൽ ഗ്ലാമറ് കുത്തി കയറ്റിയത് കൂടിപോയത് കൊണ്ട് ബുദ്ധിക്കുള്ള സ്പേസ് ഇല്ലാതെ പോയതോ….എന്ന്.
പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയിൽ കയറി നിന്നു അറിയാത്ത ഓട്ടൻതുള്ളൽ കളിച്ച് കാണിച്ച് കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി അന്ന് കാണിച്ചുകൂട്ടിയത്. ആ ചെക്കൻ എന്തായിരുന്നു പ്രകടനം? ഹോഹ്!! എന്റെ കൺവെട്ടത്തെങ്ങാനും ആ പൊട്ടനെ അന്ന് എനിക്ക് കിട്ടിയിരുന്നെങ്കിൽ ഒരാട്ട് വെച്ച് കൊടുത്തേനെ ഞാൻ. What an idiotic buffoon he is!! പറയുന്നത് ഇംഗ്ലീഷിലായാൽ വിഡ്ഢിത്തം വിഡ്ഢിത്തമല്ലാതെയാവുമോ? ഇല്ല. അത് വിഡ്ഢിത്തം ഇൻ ഇംഗ്ലീഷ് ആവും, അത്രയേ ഉള്ളു.
അന്നത്തെ ദിലീപിനെ ‘അമ്മ’ പുറത്താക്കി എന്ന മാധ്യമ വാർത്തയെ കുറിച്ചുള്ള എന്റെ പ്രതീകരണം. വായിക്കുക. അതിങ്ങനെ-
ഈ ‘അമ്മ’യിൽ നിന്ന് ഒരംഗത്തെ അങ്ങനങ്ങ് പുറത്താക്കാൻ പറ്റുമോ? ഒരു executive committee അംഗത്തെ ആ സ്ഥാനത്ത് നിന്ന് നിന്ന നിൽപ്പിനങ്ങ് നീക്കം ചെയ്യാൻ സാധിക്കുമോ? ആ സംഘടനയ്ക്ക് ഒരു bylaw ഉണ്ടാവണമല്ലോ, ഈ കാര്യത്തിൽ പാലിച്ചു പോരേണ്ടുന്ന നടപടിക്രമങ്ങളെ കുറിച്ച് എന്താണ് അതിൽ പറയുന്നത്, അവ പാലിച്ചുകൊണ്ടാണോ ഈ പുറത്താക്കലും നീക്കം ചെയ്യലും എന്നത് കൂടി അറിയേണ്ടതല്ലേ നമ്മൾ? അല്ലേ?
സംശയമാണ്. LLB കാരിയായി പോയതു കൊണ്ടും കണ്ണിൽ പൊടിയിടുന്ന പരിപാടികൾ കണ്ടാലും കേട്ടാലും മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടായി പോയതുകൊണ്ടും ഗോശ്രീ പാലത്തിനടിയിൽ കൂടി വെള്ളം ഒഴുകി പോകുന്നത് ഒരുപാട് കണ്ടു നിന്നിട്ടുള്ളതു കൊണ്ടും തോന്നി പോയ വെറും സംശയം മാത്രമാണ്. സഹിക്കുക, അത് വയ്യ എങ്കിൽ ക്ഷമിച്ചേക്കുക…… 😉
ഇനി പറയൂ….എനിക്കണോ പ്രിത്വിരാജിനാണോ ബുദ്ധിയും, ബോധവും, അറിവും, വകതിരിവും? നിയമപരിജ്ഞാനത്തിന്റെ കാര്യം ഞാനിവിടെ debateന് വെക്കുന്നില്ല. കാരണം, അഭിനയിക്കാനുള്ള മികവ്- അത് തെളിയിക്കാൻ അവൻ പറഞ്ഞാൽ എന്നെക്കാൾ പരിതാപരകരമാവും ചിലനേരങ്ങളിൽ ചെക്കൻ.
വിചാരണ തുടങ്ങാനിരിക്കുന്ന ഒരു കേസിൽ ഉൾപ്പെട്ട താങ്കളുടെ സംഘടനയിലെ രണ്ട് അംഗങ്ങളോടുള്ള സംഘടനയുടെ സമീപനവും നിലപാടും വ്യക്തമാക്കാൻ കൂടിയാണ് താങ്കൾ ഇന്ന് ആ പത്രസമ്മേളനത്തിൽ ഇരുന്നു കൊടുത്ത് എന്നാണ് ഞാൻ കരുതുന്നത്. അപ്പോൾ ഇതുമായി ബന്ധപ്പെട്ട കേസിലെ നിയമവശങ്ങളും സംഘടനയുടെ നിയമസംവിധാനത്തെ കുറിച്ചുമൊക്കെ ഒന്ന് മനസ്സിലാക്കിയിട്ട് പോയി ഇരിക്കാമായിരുന്നു അവിടെ.
വ്യക്തതയോടെ, കരുത്തോടെ ഇതൊന്നും പറയാൻ അറിയില്ല എങ്കിൽ എന്തിന് വെറുതെ അവന്മാരുടെ മുന്നിൽ പോയി ഇരുന്ന് കൊടുത്തത്? ലാൽ, ഞാനീ പറഞ്ഞുവെച്ചതൊക്കെ ആരെങ്കിലും താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തും എന്നാണെന്റെ വിശ്വാസം. നമ്മൾ തമ്മിൽ പരിചയവും അടുപ്പവും ഉള്ളതല്ലേ? സമയവും മനസ്സുമുണ്ടെങ്കിൽ പറയൂ… ആ by-lawയുടെ ഒരു കോപ്പി എനിക്ക് കൊടുത്തു വിടൂ.
ഞാനതൊന്ന് വായിക്കട്ടെ… ആ by-lawയുടെ അകത്ത് നിന്ന് എങ്ങനെ നട്ടെല്ലോടെ പ്രവർത്തിക്കാം എന്നും എന്തെന്ത് ഭേദഗതികളാണ് അതിൽ വേണ്ടത് എന്നൊക്ക ഞാൻ നോക്കി പഠിച്ചിട്ട് താങ്കൾക്ക് പറഞ്ഞു മനസിലാക്കി പഠിപ്പിച്ചു തരാം. ആവശ്യമെങ്കിൽ ആ പ്രിത്വിരാജിനെ കൂടി വിളിച്ചോ…ഇംഗ്ലീഷിൽ ഉറക്കെ സംസാരിക്കാനൊക്കെ എനിക്കറിയാം.
യുവനടിയുടെ കൂട്ടുകാരികൾ മൂന്നുപേരെയും സിനിമയിലൊക്കെ കാണുന്ന പോലെ കസേരയിൽ ഇരുത്തി ആ കസേരയുടെ പുറകിൽ കൈകൾ കൂട്ടികെട്ടി പിടിച്ചുകെട്ടി, തുണികൊണ്ട് വാ മൂടി കെട്ടി സംഭവസ്ഥലത്ത് കൊണ്ടുപോയി ഇരുത്തിയിട്ട് ആ പെണ്ണുങ്ങളുടെ സാന്നിധ്യത്തിൽ അല്ലല്ലോ യുവനടിയെ കേസിലെ പ്രധാനപ്രതി ആക്രമിച്ച് ബലാത്സംഗം ചെയ്തത്?
അങ്ങനൊരു കേസ് പോലീസിന് പോലും ഇല്ല. കേസിലെ പ്രധാനപ്രതിയുമായി ദിലീപ് ഗൂഢാലോചന നടത്തുന്നത് യുവനടിയും കണ്ടില്ല. അവളുടെ കൂട്ടുകാരികളും കണ്ടിട്ടില്ല. പിന്നെ ഈ നടിമാര്‍ കൂട്ടുകാരികൾ എങ്ങനെയാണ് ഉറപ്പിച്ചത് യുവനടി പറയുന്നത് സത്യമാണ് എന്ന്? വിശ്വാസം- അല്ലേ? അത് യുവനടിയോടുള്ള സ്നേഹം കൊണ്ടുണ്ടായ വിശ്വാസമാണോ ദിലീപിനോടുള്ള മറ്റെന്തോ കലിപ്പിൽ നിന്ന് പിറന്നുവീണ് വളർന്ന് പന്തലിച്ച വിശ്വാസമാണോ? ഇത് ചർച്ച ചെയ്യണം. ‘അമ്മ’ യുടെ ജനറൽ ബോഡി യോഗം വിളിച്ച് ഇത് ചർച്ച ചെയ്യണം. ആവശ്യമെങ്കിൽ ആ ജനറൽ ബോഡിയിൽ ഉരുത്തിരിയുന്ന തീരുമാനം പത്രക്കുറിപ്പ് മുഖേനയും സമൂഹമാധ്യമങ്ങൾ വഴിയും പൊതുജനങ്ങളെ അറിയിക്കണം.
വിഷയം അത് മാത്രമല്ല; യുവനടിയുടെ കൂട്ടുകാരികൾക്ക് യുവനടി പറയുന്നതൊക്കെ ശരിയാണ് എന്ന് വിശ്വസിക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ ദിലീപിന്റെ സുഹൃത്തുക്കൾക്ക്-സംഘടനയിൽ അംഗങ്ങളായ സഹപ്രവർത്തകർക്ക്- അയാൾ പറയുന്നത് ശരിയാണ് എന്ന് വിശ്വസിക്കാമല്ലോ? ഇല്ലേ? ഇത്രയും മനസ്സിലാക്കാൻ, മനസ്സിലാക്കി പറയാൻ LLB ഡിഗ്രി ഒന്നും വേണ്ട. എന്താടാ ലാലേട്ടാ, നീ നന്നാവാത്തെ? ങേ? ……എന്നു കൂടി ചോദിക്കണമെന്നുണ്ട് എനിക്ക്. ലാൽ, താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ തീർച്ചയായും ഞാൻ ഇത് കൂടി ചോദിക്കുമായിരുന്നു. ഇതും കൂടി.
ഇനിയും ഒരുപാട് പോയിന്റുകൾ ഉണ്ട് എന്റെ തലയുടെ ഉള്ളിൽ. നാളത്തെ കേസുകൾ പഠിക്കുന്നതിനിടയിലാണ് ഇത്രയും എഴുതാൻ ഞാൻ സമയം ഞെക്കിപിഴിഞ്ഞ് ഉണ്ടാക്കിയെടുത്തത്. Malayalam Dictation software ആണ് ജോലി മുഴുവൻ ചെയ്തത്. ബുദ്ധി എന്റേത്.
അപ്പോ ശരി….പോയി വരട്ടെ.
ഒരു കാര്യം കൂടെ പറയേണ്ടതുണ്ട്, Lal !! പത്രസമ്മേളനത്തിൽ you may have made yourself into an abject stature. But as for your looks, ആ ഒടിയൻ ലൂക്ക് ഒക്കെ മാറി now you look incredibly great!! Like old times. Irresistibly Handsome! As I said about you. As I said to you. Then. Now.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.