ബെംഗലൂരു : ആഴ്ചകള്‍ക്ക് മുന്പ് ജയനഗറിലെ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചു നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് നേരെയുണ്ടായ മാല പൊട്ടിക്കല്‍ ശ്രമങ്ങള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ തെളിയിക്കാന്‍ കഴിയാതെ സമ്മര്‍ദ്ധത്തിലായ ബെംഗലൂരു പോലീസിനു ഇനി അല്‍പ്പം ആശ്വാസമായെക്കും …കാരണം പിടിയിലായത് ചില്ലറക്കാരല്ല ….വെറും എട്ടുമാസം കൊണ്ട് ഇരുപത്തിഒന്നോളം കേസുകള്‍ക്ക് ആണ് ഇതോടെ തുമ്പ് ഉണ്ടായിരിക്കുന്നത് …പിടിച്ചെടുത്ത തോണ്ടി സാധനങ്ങളുടെ മൂല്യം പരിശോധിച്ചപ്പോള്‍ ലഭിച്ചത് ഏകദേശം 27 ലക്ഷത്തോളം വരും ….വന്‍ കിട കവര്‍ച്ച സംഘങ്ങളിലേക്ക് തിരിയാന്‍ വരട്ടെ .ഇതിനൊക്കെ മുന്നിട്ടിറങ്ങിയത് വെറും പത്തൊന്‍പത് വയസ്സുള പയ്യന്മാരാണ് അറിയുന്നതാണ് അതിലും വിചിത്രം ……………..
ക്രിക്കറ്റ് പ്രേമികളായ നവീനും ബാലയും തുംകൂരുവിലെ സ്കൂളില്‍ ഒരേ ബഞ്ചില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ആയിരുന്നു ….തുടര്‍ന്ന്‍ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മൂലം ബാല പത്താം ക്ലാസ് കൊണ്ട് പഠിപ്പ് മതിയാക്കി ..നവീന്‍ പന്ത്രണ്ടിലും .. തുടര്‍ന്ന്‍ ബാല കുമാര്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറി ..നവീന്‍ പിതാവിനെ സഹായിക്കാന്‍ ഓട്ടോറിക്ഷാ ഓടിക്കാനും ആരംഭിച്ചു ..ലിംഗരാജപുരം സ്വദേശികളായ ഇരുവര്‍ക്കും തരംഗമായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗുകളിലായിരുന്നു കണ്ണ്‍…ആരവങ്ങള്‍ നിറഞ്ഞ മൈതാനങ്ങളിലെ സൂപ്പര്‍ പ്രകടനം മുന്നില്‍ കണ്ടു ബെംഗലൂരുവിലെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററില്‍ പരിശീലനത്തിനു സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി പ്രതിവര്‍ഷം ഫീസ് മുപ്പതിനായിരം രൂപയോളം …പിന്നെ കളി ഉപകരണങ്ങള്‍ക്ക് വേറെ …നിത്യ ചിലവ് പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇരുവര്‍ക്കും പക്ഷെ കളി ഭ്രാന്ത് കാര്യമായി തലയ്ക്ക് പിടിച്ചിരുന്നു …..ഒടുവില്‍ കണ്ടെത്തിയ വഴി ഇങ്ങനെയൊക്കെയാണ് ..ചില സുഹൃത്തുക്കളുടെ സഹായത്തോടെ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുടെ പരിചയം മൂലം മോഷണത്തിന്റെ വിവിധ വശങ്ങള്‍ സ്വായത്തമാക്കി ..സ്വര്‍ണ്ണഭരണങ്ങളുടെ മാര്‍ക്കറ്റ് മനസ്സിലാക്കിയ ഇരുവരും സ്വന്തമായി വാങ്ങിയ ബൈക്കില്‍ നഗരത്തില്‍ റോന്തുചുറ്റല്‍ ആരംഭിച്ചു …വയോധികരായ വൃദ്ധ ദമ്പതികള്‍ .പ്രായമായ സ്ത്രീകള്‍ തുടങ്ങിയവരെ ഉന്നം വെയ്ക്കാന്‍ ഏറ്റവും നല്ല ഇടം പാര്‍ക്കുകള്‍ ആണെന്ന് കണ്ടെത്തി ..പിന്നെ എല്ലാം വമ്പന്‍ മോഷ്ടാക്കളെ വെല്ലുന്ന വൈദഗ്ദ്യം ….സമയം സന്ധ്യയോട് അടുകുന്ന സമയത്ത് സിറ്റിയില്‍ നിന്നും അല്‍പ്പം നീങ്ങി പലയിടത്തും നിലയുറപ്പിച്ചു …സമയം ചോദിച്ചു അടുത്ത് കൂടി ..നിമിഷങ്ങള്‍ കൊണ്ട് കയ്യില്‍ കരുതിയ മുളക് പൊടി എറിയുകയാണ് പ്രധാന രീതി …തുടര്‍ന്ന് മാലയിലേക്ക് കൈ നീളും ..തുടര്‍ന്ന് എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കയ്യില്‍ കരുതിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു നിലം പരിശാക്കും …പ്രായമായവര്‍ ആയതു കൊണ്ട് പ്രതികരണത്തിന്‍റെ ദുര്ബ്ബലതയും ഇവരുടെ വിജയമാണ് ..
ജയനഗറില്‍ മാല മോഷണത്തിനു പുറമേ രണ്ടു ഇരുചക്ര വാഹനങ്ങളും ഇവര്‍ തന്ത്രപരമായി തട്ടിയെടുത്തിരുന്നു ..മോഷ്ടിച്ച പണം ആഡംബര ജീവിതത്തിനും പുതിയ വസ്ത്രങ്ങള്‍ വാങ്ങുവാനുമാണ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി ….കഴിഞ്ഞ മാസം നു ഒരു കവര്ച്ചയ്ക്കിടെ ഇരുവരുടെയും മുഖം സമീപമുള്ള സി സി ടി വിയില്‍ പതിഞ്ഞിരുന്നു ..തുടര്‍ന്ന്‍ ഈ കഴിഞ്ഞ ജൂണ്‍ 24 നു നഗരത്തില്‍ വെച്ച് രണ്ടു പേരെയും സിറ്റി പോലീസ് കൊന്‍സ്റ്റബിള്‍ ശ്രീനിവാസ് ശ്രദ്ധിക്കാന്‍ ഇടയായി ..തുടര്‍ന്ന്‍ കണ്ട്രോള്‍ റൂമില്‍ അറിയിച്ചു ..പോലീസ് തങ്ങളെ പിന്തുടരുന്നുവെന്ന് മനസ്സിലാകിയ മോഷ്ടാക്കള്‍ രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും ഒടുവില്‍ പിടിക്കപ്പെടുകയായിരുന്നു ….ഇതോടെ നാളുകള്‍ നീണ്ട മോഷണ പരമ്പരയ്ക്ക് തടയിടാന്‍ സാധിച്ച ആശ്വാസത്തിലാണ് പോലീസ്….