നഗരത്തില്‍ നിന്നും പൂവ് വാങ്ങാന്‍ വേണ്ടി ആന്ധ്രയില്‍ നിന്നെത്തിയ യുവാവിന്റെ 40000 രൂപ കൊള്ളയടിച്ച് സ്ത്രീകള്‍ അടക്കമുള്ള സംഘം;പോലീസില്‍ അറിയിച്ചപ്പോള്‍ കഥ മാറി ആദ്യ അടികിട്ടിയത്‌ പരാതിക്കാരന്.

ബെംഗളൂരു: പുലർച്ചെ മജസ്റ്റിക്കിൽ നിന്ന് ഓട്ടോയിൽ കയറിയ യുവാവിനെ രണ്ടു സ്ത്രീകൾ ഉൾപ്പെട്ട സംഘം കൊള്ളയടിച്ചു. പൊലീസ് എത്തിയപ്പോൾ ഇവരിലൊരാൾ കഥമാറ്റി പറഞ്ഞതോടെ കുറ്റവാളിയെന്നു തെറ്റിധരിച്ച് പൊലീസ് യുവാവിനെ കയ്യേറ്റം ചെയ്തു. സത്യാവസ്ഥ ബോധ്യപ്പെട്ട പൊലീസ് പിന്നീട് സംഘത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. തിരുപ്പതി സ്വദേശിയായ യുവാവിന്റെ നാൽപതിനായിരം രൂപയാണ് അഞ്ചംഗ സംഘം കവർന്നത്. വിവാഹാവശ്യത്തിനു പൂ മേടിക്കാൻ പുലർച്ചെ രണ്ടരയോടെയാണ് യുവാവ് ബെംഗളൂരുവിൽ എത്തിയത്. കെആർ മാർക്കറ്റിലേക്കു പോകാനായി ഓട്ടോയിൽ കയറിയപ്പോൾ ഒരു സ്ത്രീ ഓട്ടോയിലുണ്ടായിരുന്നു.

അൽപ സമയത്തിനകം മറ്റൊരു സ്ത്രീ കൂടി ഓട്ടോയിൽ കയറി. ഷെയർ ഓട്ടോയെന്ന ധാരണയിൽ പ്രതികരിച്ചില്ല. ഇതിനിടെ മറ്റൊരു ഓട്ടോറിക്ഷയും പിന്തുടർന്നെത്തി. ഒക്കലിപുരത്തു വിജനമായ സ്ഥലത്തെത്തിയപ്പോൾ രണ്ട് ഓട്ടോറിക്ഷയും നിർത്തി. തുടർന്നു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തി, പൂ വാങ്ങാൻ കൊണ്ടുവന്ന 40,000 രൂപ തട്ടിയെടുത്തു.

ഓട്ടോയിൽ കടന്നുകളയാൻ ശ്രമിച്ച ഇവരെ പിന്തുടർന്നു. ഇവരിൽ ഒരാളെ കയ്യോടെ പിടികൂടി. പട്രോളിങ് പൊലീസ് എത്തിയതോടെ മറ്റു നാലുപേരും കടന്നുകളഞ്ഞു. എന്നാൽ പിടിയിലായ ആൾ പൊലീസിനോട് യുവാവാണ് കവർച്ചക്കാരനെന്നു ബോധിപ്പിച്ചു. കന്നഡ വശമില്ലാതിരുന്നതിനാൽ യുവാവിനു പൊലീസിനെ സത്യാവസ്ഥ ധരിപ്പിക്കാനായില്ല. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

തെലുങ്ക് വശമുള്ള പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് നിരപരാധിയാണെന്നു വ്യക്തമാവുകയും ചെയ്തു. സംഘത്തിലെ മറ്റു നാലുപേരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us