ഓണാവധി:  പതിവുസർവീസുകളിൽ ടിക്കറ്റ് തീർന്നു; പ്രത്യേക തീവണ്ടി സർവീസിനായി ആവശ്യക്കാർ ഏറുന്നു

ബെംഗളൂരു : ഓണത്തിന് മുന്നോടിയായി കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്ക് മുന്നേ ടിക്കറ്റ് തീർന്നതിനാൽ ബെംഗളൂരു മലയാളികളുടെ ഓണയാത്ര ഇത്തവണയും ദുരിതം നിറഞ്ഞതാകും.

ഓണാവധി തുടങ്ങാൻ ഇനി രണ്ടരമാസം ശേഷിക്കേ തീവണ്ടികളിലൊന്നും ടിക്കറ്റ് ഇല്ല.

സെപ്റ്റംബർ 15-നാണ് തിരുവോണം. 12, 13 തീയതികളിലാണ് കേരളത്തിലേക്കുള്ള തീവണ്ടികളിലും ബസുകളിലും കൂടുതൽ തിരക്ക് അനുഭവപ്പെടുക.

ടിക്കറ്റ് നേരത്തേ തീർന്നതിനാൽ പ്രത്യേക തീവണ്ടിയിലാണ് യാത്രക്കാരുടെ പ്രതീക്ഷ. യാത്രാപ്രശ്നത്തിന് പരിഹാരമായി ഓണത്തിന് മുന്നോടിയായി പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് മലയാളികൾ ആവശ്യപ്പെടുന്നുണ്ട്.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

ചില വർഷങ്ങളിൽ ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാപ്രശ്നം പരിഹരിക്കാൻ റെയിൽവേ പ്രത്യേക സർവീസ് നടത്താറുണ്ടെങ്കിലും പ്രഖ്യാപനം വരുന്നത് അവസാന നിമിഷമാണെന്ന് പരാതിയുണ്ട്.

പ്രത്യേക തീവണ്ടി പുറപ്പെടുന്നതിന്റെ ഓന്നോ രണ്ടോ ദിവസംമുമ്പ് മാത്രമാകും റെയിൽവേ പ്രഖ്യാപിക്കുന്നത്.

അതിനാൽ പലർക്കും പ്രയോജനപ്പെടാറില്ല. ഇത്തവണയെങ്കിലും യാത്രയ്ക്ക് മൂന്നുദിവസം മുമ്പെങ്കിലും പ്രത്യേക തീവണ്ടി പ്രഖ്യാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

തീവണ്ടികളിൽ ടിക്കറ്റ് കിട്ടത്തവർ കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്. യാത്രയ്ക്ക് ഒരുമാസം മുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്.

എറണാകുളത്തേക്ക് 2999 രൂപ

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് സ്വകാര്യബസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ഒരു ബസ് മാത്രമാണ് ഉള്ളത്.

വരുംദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലേക്കുമുള്ള ബസുകളുടെ ബുക്കിങ് ആരംഭിക്കും. തിരക്ക് കൂടുതലുള്ള സെപ്റ്റംബർ 13-ന് ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്.

അവധിയാത്ര അടുക്കുംതോറും നിരക്ക് വർധിക്കാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts