ന്യൂഡല്‍ഹി: മലയാളികള്‍ ഇറച്ചി കഴിക്കരുതെന്നും മത്സ്യം മാത്രം കഴിച്ചാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശവുമായി വിഎച്ച്പി നേതാവ് അലോക് കുമാര്‍. ‘കേരളം ഒരു തീരദേശ സംസ്ഥാനമാണ്. അവിടെ ധാരാളം മത്സ്യബന്ധനം നടക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഇറച്ചി കഴിക്കുന്നതിനു പകരം മത്സ്യം ശീലമാക്കണം. വലിയ അളവിലുള്ള ബീഫ് ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവും പാലിക്കാത്ത സംസ്ഥാനങ്ങളിലൊന്ന്. അതിനാല്‍ത്തന്നെ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ നിങ്ങള്‍ തയ്യാറാകണം.’. ഡല്‍ഹിയില്‍ ചേര്‍ന്ന വിഎച്ച്പി ഗവേണിംഗ് ബോഡി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശുമന്ത്രാലയം രൂപീകരിക്കണമെന്നും…
Read MoreMonth: June 2018
ആഫ്രിക്കൻ രാജ്യങ്ങളുടെ മാതൃകയിൽ കർണാടകയിൽ സ്വകാര്യ വന്യജീവി സങ്കേതങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.
ബെംഗളൂരു : ആഫ്രിക്കൻ രാജ്യങ്ങളുടെ മാതൃകയിൽ കർണാടകയിൽ സ്വകാര്യ വന്യജീവി സങ്കേതങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിനോദസഞ്ചാര വികസനത്തിന്റെ പേരിലാണ് സ്വകാര്യ ഉടമസ്ഥതയിൽ വന്യജീവി സങ്കേതങ്ങൾക്ക് അനുമതി നൽകാൻ വനം വകുപ്പ് ഒരുങ്ങുന്നത്. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന വനപ്രദേശങ്ങളിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ വേണ്ടിയാണ് സ്വകാര്യ സങ്കേതങ്ങൾ തുടങ്ങുന്നതെന്നാണു പരിസ്ഥിതി സംഘടനകളുടെ ആരോപണം. വാണിജ്യ താൽപര്യം മാത്രം ലക്ഷ്യംവച്ചുള്ള ഇത്തരം പദ്ധതികൾ വനത്തിനും വന്യജീവികൾക്കും ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ബന്ദിപ്പൂർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളോടു ചേർന്നുള്ള അനധികൃത റിസോർട്ട് ഉടമകളെ…
Read More”ആരോപണങ്ങള്‍ എനിക്ക് മേല്‍ തീമഴ ആയി പെയ്യുന്നു ..അനുവദിച്ചാല്‍ ബാങ്കിന്റെ കടം തീര്‍ക്കാന്‍ തയ്യാറാണു…!” പ്രധാനമന്ത്രിക്ക് നിലപാട് വ്യക്തമാക്കിയുള്ള വിജയ് മല്യയുടെ തുറന്ന കത്ത് ..!
ന്യൂഡല്‍ഹി: ബാങ്കിന്‍റെ കടം തീര്‍ക്കാന്‍ താന്‍ തയ്യാറാണ് എന്ന് ചൂണ്ടിക്കാട്ടി പ്രധാന മന്ത്രിക്ക് വിജയ് മല്യയുടെ തുറന്ന കത്ത് ..2016 ഏപ്രില്‍ 15 നു താന്‍ പ്രധാന മന്ത്രിക്കും ,ധന മന്ത്രിക്കും കത്തെഴുതിയിരുന്നു ..എന്നാല്‍ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് ഇപ്രകാരം തുറന്ന കത്തിന്റെ രൂപം സ്വീകരിക്കുന്നതെന്നും മല്യ വ്യക്തമാക്കി ..രാഷ്ടീയ നേതാക്കളും മാധ്യമങ്ങളും ചേര്‍ന്ന് താന്‍ 9000 കോടി മോഷ്ടിച്ച് കടന്നുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത് …!ഒരു ന്യായീകരണവുമില്ലാതെയാണ് സി ബി ഐയും എന്ഫോഴ്സ്മെന്റ് ഡയറക്റ്റെറ്റും തനിക്കെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത് ..! മാത്രമല്ല 13900…
Read Moreസ്വപ്‌നതുല്യമായ തിരിച്ചുവരവ് നടത്തി ലാറ്റിന്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ആരാധകരുടെ പ്രാര്‍ഥന മിശിഹാ കേട്ടു. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ അര്‍ജന്റീന ആവേശകരമായ പോരാട്ടത്തില്‍ ആഫ്രിക്കന്‍ ടീമായ നൈജീരിയയെ 2-1ന് മറികടക്കുകയായിരുന്നു. പതിനാലാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഗോളിലാണ് അർജന്റീന ആദ്യം ലീഡ് നേടിയത്. എന്നാൽ, ഹാവിയർ മഷരാനോ സമ്മാനിച്ച ഒരു പെനാൽറ്റി വലയിലാക്കി വികടർ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു. നോക്കൗട്ട് റൗണ്ടിലെത്താൻ ജയം അനിവാര്യമായിരുന്ന അർജന്റീനയ്ക്ക് മാർക്കസ് റോഹോയാണ് വിജയഗോൾ സമ്മാനിച്ചത്. 86-ാം മിനിറ്റിൽ. കളി ആദ്യാവസാനം നിയന്ത്രിച്ച ലയണൽ മെസ്സിയാണ് മാൻ ഓഫ് ദി മാച്ച്. ഗ്രൂപ്പ് ഡിയിലെ രണ്ടാം…
Read Moreഐസ്ലന്‍ഡിനെതിരേ 2-1ന്റെ ആധികാരിക വിജയം നേടിയ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
മോസ്‌കോ : ഐസ് ലന്‍ഡിനെതിരേ 2-1ന്റെ ആധികാരിക വിജയം നേടിയ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മിലന്‍ ബദേലിയും ഇവാന്‍ പെരിസിച്ചുമാണ് വിജയികള്‍ക്കു വേണ്ടി ഗോള്‍ നേടിയത്. ഐസ്ലാന്‍ഡിന്റെ ഗോള്‍ ഗില്‍ഫി സിഗ്യൂര്‍സണിന്റെ വകയായിരുന്നു. ഇരുടീമിനും ലഭിച്ച നിരവധി അവസരങ്ങള്‍ ഗോളാക്കാന്‍ സാധിക്കാതിരുന്നതോടെ ക്രൊയേഷ്യ-ഐസ്‌ലന്‍ഡ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം. ആദ്യ 45 മിനിറ്റില്‍ ആധിപത്യം ക്രൊയേഷ്യക്കായിരുന്നെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ കളം നിറഞ്ഞ ഐസ്‌ലന്‍ഡ് ക്രൊയേഷ്യയെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തു. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്രൊയേഷ്യ വിജയം…
Read Moreക്യാപ്റ്റന്‍ ഗ്യുറേറോയുടെ മികവില്‍ ഓസ്‌ട്രേലിയക്കെതിരെ പെറുവിന് വിജയം.
ഓസ്‌ട്രേലിയയെ പെറു എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ആന്ദ്ര കറീല്ലോ (18ാം മിനിറ്റ്), പൗലോ ഗ്വരേരോ (50) എന്നിവരാണ് പെറുവിന്റെ സ്‌കോറര്‍മാര്‍. ആദ്യ രണ്ടു മല്‍സരങ്ങളിലുമേറ്റ തോല്‍വിയുടെ ക്ഷീണം സോക്കറൂസിനെതിരേ പെറു തീര്‍ക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് പ്രഹരമേല്‍പ്പിച്ച് പെറുവിന് 18-ാം മിനിറ്റില്‍ ആന്ദ്രെ കാറിലോയാണ് ലീഡ് നല്‍കിയത്. ഓസ്ട്രേലിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്യുറേറോ നല്‍കിയ ക്രോസ് അതിവേഗത്തില്‍ പിടിച്ചെടുത്ത് ഒരു ഹാഫ് വോളിയിലൂടെ കാറിലോ പോസ്റ്റിന്റെ വലതു മൂലയിലെത്തിക്കുകയായിരുന്നു. 50 മിനിറ്റില്‍ ക്യൂവയുടെ പാസില്‍ ഓസ്ട്രേലിയയുടെ പ്രതിരോധത്തേയും ഗോള്‍കീപ്പറേയും കാഴ്ച്ചക്കാരാക്കിയാണ് ക്യാപ്റ്റന്‍…
Read Moreഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഡെന്‍മാര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ കടന്നു.
മോസ്‌കോ: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഡെന്‍മാര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഡെന്‍മാര്‍ക്കുമായുള്ള സമനിലയോടെ ഏഴു പോയിന്റോടെ ഫ്രാന്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി. രണ്ടു സമനിലയും ഒരു ജയവുമടക്കം അഞ്ചു പോയിന്റ് നേടിയ ഡെന്‍മാര്‍ക്ക് ഗ്രൂപ്പില്‍ റണ്ണറപ്പായി നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറി. ഡെന്‍മാര്‍ക്കിനെതിരേ ഫ്രാന്‍സിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലഭിച്ച ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഫ്രാന്‍സിനായില്ല. നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സും പരാജയപ്പെട്ടാല്‍ പോലും പ്രീ ക്വാര്‍ട്ടറിലേക്ക് സാധ്യതയുണ്ടായിരുന്ന ഡെന്‍മാര്‍ക്കും അലസമായ പ്രകടനമാണ് ലുസ്‌നിക്കി സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. വിരലിലെണ്ണാവുന്ന മുന്നേറ്റങ്ങളൊഴിച്ച് മത്സരത്തിന് കാര്യമായ…
Read Moreമദ്യപിക്കണോ? ഇനി 23 തികയണം
തിരുവനന്തപുരം: മദ്യപിക്കണമെങ്കില്‍ ഇനി 23 വയസ് തികയണമെന്ന് സംസ്ഥാന സര്‍ക്കാര്‍. അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഇന്നലെയാണ് സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയത്. കൂടാതെ, വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. നിലവില്‍ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയില്‍ നിന്നുള്ള ദൂരം 200 മീറ്ററാണ്. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനിടയിലാണ് ബില്‍ പാസായത്. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ ഭാഗമായാണ് തീരുമാനം. നിലവില്‍ മദ്യ ഉപഭോഗത്തിനുള്ള…
Read Moreലാൽബാഗിൽ ചിത്രശലഭ പാർക്ക് സ്ഥാപിക്കാൻ പദ്ധതി.
ബെംഗളൂരു :സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ലാൽബാഗിൽ ചിത്രശലഭ പാർക്ക് സ്ഥാപിക്കാൻ പദ്ധതി. കർണാടക ഹോർട്ടികൾച്ചർ വിഭാഗമാണ് ഗ്ലാസ് ഹൗസിനു സമീപം ചിത്രശലഭ പാർക്ക് സ്ഥാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമായ ലാൽബാഗിൽ സഞ്ചാരികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണു പാർക്ക് സ്ഥാപിക്കുന്നത്. 250 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ 2500 അലങ്കാരസസ്യ ഇനങ്ങൾ ഉണ്ടെന്നാണു കണക്ക്.
Read Moreലോകകപ്പ് ഉയര്‍ത്തുക എന്‍റെ ലക്ഷ്യം; പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി മെസി
ലോകകപ്പ് തുടങ്ങിയ നാള്‍ മുതല്‍ സോഷ്യല്‍ മീഡിയ ഏറ്റവുമധികം ട്രോളിന് വിധേയനായ താരമാണ് അര്‍ജന്‍റീനയുടെ മെസി. റഷ്യ ലോകകപ്പില്‍ ഐസ് ലാന്റിനെതിരായ ആദ്യ മത്സരം സമനിലയില്‍ പിരിയുകയും ക്രൊയേഷ്യയുമായുള്ള രണ്ടാം മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തതോടെ മെസിയെ ട്രോളന്മാര്‍ ട്രോളിക്കൊല്ലുകയും ചെയ്തിരുന്നു. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ പണ്ടെങ്ങോ പ്രസ്താവിച്ച വിരമിക്കല്‍ പ്രഖ്യാപനത്തെ ട്രോളന്മാര്‍ ആയുധമാക്കി. കഴിഞ്ഞ കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെ പരാജയപ്പെട്ടതോടെ മെസിയും മഷറാനോയുമടക്കം ഒരു സംഘം താരങ്ങള്‍ പ്രഖ്യാപിച്ച വിരമിക്കല്‍ ചര്‍ച്ചകളാണ് വീണ്ടും സജീവമായത്. മെസിയുടെ നാലാമത്തെ ലോകകപ്പാണിത്. ഈ ലോകകപ്പിലും പുറത്തേക്കുള്ള വാതില്‍പ്പടിയില്‍…
Read More