ബെംഗലൂരു : സംസ്ഥാനത്തെ ഉന്നത പോലീസ് അധികാരികളുമായുള്ള പ്രത്യേകം യോഗത്തില്‍ കുറ്റകൃത്യങ്ങള്‍ക്കും ,നിയമ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് ‘സുഗ്രീവാജ്ഞ ‘ നല്‍കി മുഖ്യമന്ത്രി എച് ഡി കുമാര സ്വാമി ..!നിയമ പാലന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ ചേര്‍ന്ന കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത് ..! .ജനങളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നു അദ്ദേഹം ചൂണ്ടികാട്ടി ..രാഷ്ട്രീയത്തിലടക്കം ഇത്തരം നിരവധി കീടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അത്തരക്കാര്‍ക്കു എതിരെ നടപടി കൈക്കൊള്ളുന്നതില്‍ നിങ്ങളുടെ കൃത്യ നിര്‍വ്വഹണത്തിനു ആരും തടസ്സമാവില്ല എന്നും അദ്ദേഹം…
Read MoreMonth: June 2018
ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു;നീട്ടിവച്ച “നമ്മമെട്രോ”പണിമുടക്ക് തിങ്കളാഴ്ച;ഇനി പ്രതീഷ കോടതിയില്‍ മാത്രം.
ബെംഗളൂരു : യൂണിയൻ പ്രതിനിധികളും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അധികൃതരും തമ്മിൽ നടന്ന അവസാന ഒത്തുതീർപ്പു ചർച്ചയും പരാജയപ്പെട്ടതോടെ തിങ്കൾ മുതൽ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി നമ്മ മെട്രോ ജീവനക്കാർ. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങളെല്ലാം മാനേജ്മെന്റ് തള്ളിയതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (ബിഇആർഇയു) വൈസ് പ്രസിഡന്റ് സൂര്യനാരായണ മൂർത്തി പറഞ്ഞു.വൻ സാമ്പത്തിക ബാധ്യത നേരിടുന്നതിനാൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനാകാത്ത സാഹചര്യമാണെന്ന നിലപാടിലാണ് ബിഎംആർസിഎൽ.ഇതിനു മുൻപു രണ്ടുവട്ടം ജീവനക്കാർ പണിമുടക്കിലേക്കു നീങ്ങിയെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് അവസാന…
Read Moreസിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററിൽനിന്നു ചാടിയ നടൻമാർ തടാകത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ നിര്‍മാതാവിനെ അറസ്റ്റ് ചെയ്യാന്‍ പോയ പോലീസുകാരെ ദുനിയ വിജയ് കയ്യേറ്റം ചെയ്തു.
ബെംഗളൂരു : സിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററിൽനിന്നു ചാടിയ നടൻമാർ തടാകത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ, നിർമാതാവിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചെന്ന പരാതിയിൽ കന്നഡ നടൻ ദുനിയാ വിജയ്ക്കെതിരെ കേസെടുത്തു. നിർമാതാവ് പി. സുന്ദർഗൗഡയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടയുകയും ഇവരിൽ ഒരാളെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. 2016 നവംബറിൽ ദുനിയ വിജയ് നായകനായ ‘മാസ്തിഗുഡി’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽനിന്നു ചാടിയ അനിൽ (33), ഉദയ് (31) എന്നിവരാണ് രാമനഗര മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ മുങ്ങിമരിച്ചത്. നീന്തലറിയാത്ത ഇവരെ സഹായിക്കാൻ വേണ്ട സുരക്ഷ ഏർപ്പെടുത്താത്തതിന്…
Read Moreഉദ്വോഗനിര്‍ഭരമായ ദിവസങ്ങള്‍ക്കു ഒടുവില്‍ സമവാക്യങ്ങള്‍ തയ്യാര്‍,ധനവകുപ്പ് ജെഡിഎസ്സിന്,അഭ്യന്തരം കോണ്‍ഗ്രസിന് ഇന്ന് പ്രഖ്യാപനമുണ്ടാവും.
ബെംഗളൂരു : സഖ്യസർക്കാരിൽ ധനവകുപ്പ് ജനതാദളി(എസ്)നും ആഭ്യന്തരം കോൺഗ്രസിനുമെന്ന ധാരണയിൽ മന്ത്രിസഭാ വികസനം ഇന്നു പ്രഖ്യാപിച്ചേക്കും. വകുപ്പുവിഭജന വിശദാംശങ്ങൾ ഇന്നു പുറത്തുവിടുമെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. മുതിർന്ന നേതാക്കളുമായി സഖ്യകക്ഷി ഏകോപന സമിതി പോലുള്ള വിഷയങ്ങളിൽ അവസാനവട്ട ചർച്ച നടത്തിയ ശേഷമാകും വകുപ്പുകൾ പ്രഖ്യാപിക്കുകയെന്നും വ്യക്തമാക്കി.ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ തുടങ്ങിയവരുമായുള്ള ചർച്ചയ്ക്കുശേഷമാകും പ്രഖ്യാപനം. ഇതിനിടെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ചികിൽസയ്ക്കായി യുഎസിൽ…
Read Moreപതുങ്ങുന്നത് കുതിക്കാനെന്ന് ബിജെപി…
ന്യൂഡൽഹി: ദേശീയ ശ്രദ്ധ നേടിയ ഉപതെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. ഐക്യ പ്രതിപക്ഷത്തിനു മിന്നും ജയവും ബിജെപിക്ക് തിരിച്ചടിയും. വിവിധ സംസ്ഥാനങ്ങളിലായി നടന്ന 15 ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു എന്നത് വാസ്തവം തന്നെ. ഈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തങ്ങളുടെ പല സിറ്റിംഗ് സീറ്റുകളും നഷ്ടമാവുകയാണ് ഉണ്ടായത്. ഏവരും ഉറ്റു നോക്കിയിരുന്ന മണ്ഡലമായിരുന്നു കെയ്റാന. 2019 ല്‍ പ്രതിപക്ഷ കക്ഷികള്‍ പയറ്റാനിരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്‍റെ പരീക്ഷണമാണ് കെയ്റാനയില്‍ നടന്നത്. പരീക്ഷണം പൂര്‍ണ്ണ വിജയം എന്ന് തന്നെ സമ്മതിക്കണം. കാരണം 55,000 വോട്ടിന്‍റെ…
Read Moreമേഘാലയ: കോണ്‍ഗ്രസ് വലിയ ഒറ്റ കക്ഷി; സര്‍ക്കാരുണ്ടാക്കാന്‍ വാദിക്കും
അറുപതംഗ മേഘാലയ അസംബ്ലിയില്‍ 21 സീറ്റുകളും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഏറ്റവും അടുത്ത എതിരാളികളായ എന്‍പിപിക്ക് നിയമസഭയില്‍ 20 അംഗങ്ങളാണ് ഉള്ളത്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിച്ചതുപോലെ മേഘാലയില്‍ കോണ്‍ഗ്രസും ഇതേ അവകാശത്തിന് വേണ്ടി വാദിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ 28 ന് നടന്ന തെരഞ്ഞെടുപ്പില്‍ ആംപതിയില്‍ 90.42 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.
Read Moreയു.ഡി.എഫിന്‍റെ ജനകീയ അടിത്തറ ഭദ്രമെന്ന് ചെന്നിത്തല, തോല്‍വി ഗൗരവമായി വിലയിരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: യു.ഡി.എഫിന്‍റെ ജനകീയ അടിത്തറയ്ക്ക് ഒരു പോറലുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു എന്നുകരുതി ഇടതുമുന്നണി അഹങ്കരിക്കേണ്ട ആവശ്യമില്ല. ഒരൊറ്റ വിജയത്തിലൂടെ സര്‍ക്കാരിന്‍റെ എല്ലാ ദുഷ്‌ചെയ്തികളും പിണറായി വിജയന്‍റെ ജനദ്രോഹനടപടികളും എല്ലാം കഴുകിക്കളയാം എന്ന തെറ്റായ ധാരണ ഇടതുമുന്നണിയ്ക്ക് വേണ്ട. അങ്ങനെ ധരിക്കുന്ന മുഖ്യമന്ത്രി ഒരു മൂഢസ്വര്‍ഗത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ 44897 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചതെങ്കില്‍ ഇത്തവണ 46347 വോട്ട് ലഭിച്ചിട്ടുണ്ട്. അതായത് 1450 വോട്ടുകള്‍ ഇത്തവണ കൂടുതല്‍ ലഭിച്ചു. ഇടതുമുന്നണി ഇത്ര നെറികെട്ട പ്രചാരണം നടത്തിയിട്ടും…
Read Moreചെങ്ങന്നൂർ വിജയം സർക്കാരിന് ജനം നൽകിയ അംഗീകാരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ നയങ്ങൾക്കുള്ള അതിഗംഭീര പിന്തുണയാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരവും ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്‍റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിശക്തമായ അസത്യപ്രചാരണത്തിനിടയിലും സത്യം വേർതിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ജനങ്ങളുടെ അംഗീകാരം നേടിയാണ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.…
Read Moreനിപാ വൈറസ്: പഴംതീനി വവ്വാലുമായി ഡോക്ടര്‍ ഭോപ്പാലിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പടര്‍ത്തിയ നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി പഴംതീനി വവ്വാലുകളുടെ സാംപിളുമായി മൃഗസംരക്ഷണവകുപ്പ് വീണ്ടും ഭോപ്പാലിലേക്ക് തിരിച്ചു. അതി സുരക്ഷാ ലാബില്‍ നടത്തുന്ന പരിശോധന ഫലം ശനിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിനു പിന്നിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ ഭോപ്പാലിലേക്ക് തിരിച്ചത്.
Read More