ഭരണ നിര്‍വ്വഹണത്തിന്റെ ആദ്യ പടിയായി സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു മുഖ്യമന്ത്രി കുമാരസ്വാമി ..! കുറ്റകൃത്യങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിക്ക് ഉത്തരവ് ..!

ബെംഗലൂരു : സംസ്ഥാനത്തെ ഉന്നത പോലീസ് അധികാരികളുമായുള്ള പ്രത്യേകം യോഗത്തില്‍ കുറ്റകൃത്യങ്ങള്‍ക്കും ,നിയമ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാന്‍ ഉദ്യോഗസ്ഥര്‍ക്ക്  ‘സുഗ്രീവാജ്ഞ ‘ നല്‍കി മുഖ്യമന്ത്രി എച് ഡി കുമാര സ്വാമി ..!നിയമ പാലന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ ചേര്‍ന്ന കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത് ..!

.ജനങളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നു അദ്ദേഹം ചൂണ്ടികാട്ടി ..രാഷ്ട്രീയത്തിലടക്കം ഇത്തരം നിരവധി കീടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അത്തരക്കാര്‍ക്കു എതിരെ നടപടി കൈക്കൊള്ളുന്നതില്‍ നിങ്ങളുടെ കൃത്യ നിര്‍വ്വഹണത്തിനു ആരും തടസ്സമാവില്ല എന്നും അദ്ദേഹം പറഞ്ഞു ..!

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

കര്‍ണ്ണാടകത്തിന്റെ പ്രാന്ത പ്രദേശങ്ങളിലടക്കം മികച്ച സേവനം  ഉറപ്പു വരുത്തണമെന്നും .സ്ത്രീകള്‍ കുട്ടികള്‍ എന്നിവരുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാനും,..മുഖ്യമന്ത്രിയില്‍ നിന്നും പ്രത്യേക നിര്‍ദ്ദേശം ലഭിച്ചതായും ഡി ജി ,ഐ ജി നീലമണി രാജു വിശദീകരിച്ചു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts