മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലുഷ്‌നിക്കി സ്‌റ്റേഡിയം സാക്ഷിയായി. ചാമ്പ്യന്മാരായ ജര്‍മനിക്ക് ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറി. പഴയ ഫോമിന്റെ ഏഴയലത്തെത്താതെ തപ്പിത്തടഞ്ഞ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത് (1-0). 35ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഗോളില്‍ മെക്‌സിക്കോ അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു. ഇതാദ്യമായാണ് കിരീടം നേടിയശേഷം ആദ്യ മത്സരത്തില്‍ തന്നെ ജര്‍മനി തോല്‍ക്കുന്നത്. കളിയിലുടനീളം ജര്‍മനി ആധിപത്യം പുലര്‍ത്തിയെങ്കിലും ഇവ ഗോളാക്കി മാറ്റാനായില്ല. മെക്‌സിക്കോയാവട്ടെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജര്‍മനിയുടെ കഥ കഴിക്കുകയായിരുന്നു. മെക്‌സിക്കോയുടെ…
Read MoreMonth: June 2018
കഴിഞ്ഞ തവണത്തെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ കോസ്റ്ററിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് സെര്‍ബിയ തോൽപിച്ചു.
സമാറ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെർബിയയുടെ ജയം (1-0). ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തിന്റെ അമ്പത്തിയാറാം മിനിറ്റിൽ ക്യാപ്റ്റൻ അലക്സാണ്ടർ കൊളറോവാണ് സെർബിയയുടെ വിജയഗോൾ നേടിയത്. മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സെര്‍ബിയ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഫിനിഷിങിലെ വീഴ്ചകളും കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസിന്റെ ചില തകര്‍പ്പന്‍ സേവുകളും സെര്‍ബിയയെ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു. കോസ്റ്ററിക്കയും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. സെര്‍ബിയയെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില മികച്ച നീക്കങ്ങള്‍ അവര്‍ നടത്തിയിരുന്നു.
Read Moreഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ പറത്താനുള്ള സംഘത്തിൽ കന്നഡ നാട്ടിൽ നിന്നുള്ള വനിതാ പൈലറ്റും.
ബെംഗളൂരു : ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ പറത്താനുള്ള സംഘത്തിൽ കന്നഡ നാട്ടിൽ നിന്നുള്ള വനിതാ പൈലറ്റും. ചിക്കമഗളൂരു സ്വദേശിയായ മേഘ്ന ഷാൻബോഗാണു ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായി പോർവിമാനം പറത്തുന്ന വനിതാ സംഘത്തിൽ ഇടംനേടിയത്. വ്യോമസേനയിലെ ആറാമത്തെ വനിതാ പോർവിമാന പൈലറ്റായ മേഘ്ന ഡിൻഡിഗലിലെ എയർഫോഴ്സ് അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. ചിക്കമഗളൂരുവിലെ മഹർഷി വിദ്യാമന്ദിർ പബ്ലിക് സ്കൂൾ, ഉഡുപ്പി ലിറ്റിൽ റോക്ക് ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മൈസൂരു ജയചാമരാജേന്ദ്ര കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് ബിരുദവും നേടി. കോളജിലെ സാഹസിക ക്ലബ്ബിൽ…
Read Moreക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കടിച്ചപ്പോൾ മലയാളം കമന്ററിയിലൂടെ തിളങ്ങി ഷൈജു ദാമോദരൻ.
ഈ ലോകകപ്പിലെ ഏറ്റവും വീര്യവും വാശിയും ഏറിയ കളി ഇതുവരെ ഉള്ളതിൽ വച്ച് നോക്കുമ്പോൾ സ്പെയിനും പോർച്ചുഗലും തമ്മിലുള്ളതായിരുന്നു. പിന്നിട്ട് നിന്ന കളി സ്വന്തം മികവിൽ സമനിലയിലെത്തിച്ച പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിൽ നിറഞ്ഞു നിന്നപ്പോൾ മലയാളികളുടെ അഭിമാനമായി മറ്റൊരാൾ ഭാഷകൾക്കതീതനായി രാജ്യ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അതു മറ്റാരുമല്ല ഐ എസ് എൽ മലയാളം കമന്റെറിയിലൂടെ വന്ന് ഇപ്പോൾ ലോകകപ്പ് ആദ്യമായി മലയാളത്തിൽ പ്രക്ഷേപണം ചെയ്യുമ്പോൾ കളി പറയാൻ നിയോഗിക്കപ്പെട്ട ഷൈജു ദാമോദരൻ. ഹാട്രിക് ഗോളിലൂടെ റൊണാൾഡോ പോർച്ചുഗലിനെ സമനിലയിലെത്തിച്ചപ്പോൾ കമന്ററിയിലൂടെ അക്ഷരാർത്ഥത്തിൽ…
Read Moreഡോക്ടർമാരും നഴ്സുമാരും മിന്നൽ പണിമുടക്ക് നടത്തിയതോടെ കിംസ് ആശുപത്രിയിലെ ഒപി വിഭാഗം പ്രവർത്തനം സ്തംഭിച്ചു.
ബെംഗളൂരു: ഡോക്ടർമാരും നഴ്സുമാരും മിന്നൽ പണിമുടക്ക് നടത്തിയതോടെ കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ആശുപത്രിയിലെ ഒപി വിഭാഗം പ്രവർത്തനം സ്തംഭിച്ചു. കഴിഞ്ഞ മാസത്തെ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്ക് നടത്തിയത്. മുൻമാസങ്ങളിലും സമാന സാഹചര്യം ഉണ്ടായപ്പോൾ പരിഹരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പിലാവാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങിയതെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി വേതന വർധന നടപ്പിലാക്കാൻ മടിക്കുന്ന മാനേജ്മെന്റ് പുതിയ ജീവനക്കാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. മാനേജ്മെന്റ് ചർച്ചയ്ക്ക് തയാറാവാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ സമരം…
Read Moreകാർഷിക വായ്പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള കടാശ്വാസ പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നു കർഷക സംഘടന കെആർആർഎസ്.
ബെംഗളൂരു : കാർഷിക വായ്പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള കടാശ്വാസ പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നു കർഷക സംഘടന കെആർആർഎസ്. 15 ദിവസത്തിനകം കാർഷിക വായ്പ എഴുതി തള്ളുമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി മേയ് 30നു കർഷക സംഘടനാ പ്രതിനിധികൾക്കു നൽകിയ ഉറപ്പ്. എന്നാൽ, ഇതുവരെയായി തീരുമാനമൊന്നും ആയിട്ടില്ലെന്നു കെആർആർഎസ് പ്രസിഡന്റ് ചമര മാളിപാട്ടീൽ പറഞ്ഞു. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകുറഞ്ഞതു ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും തന്നെ ആർക്കും തൊടാനാകില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.
ബെംഗളൂരു : കുറഞ്ഞതു ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും തന്നെ ആർക്കും തൊടാനാകില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യ സർക്കാർ എത്രകാലം നിലനിൽക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഖ്യ സർക്കാർ സ്ഥിരതയാർന്ന ഭരണം കാഴ്ചവയ്ക്കും. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാലാവസ്ഥയും തനിക്ക് അനുകൂലമാണെന്നു കുമാരസ്വാമി പറഞ്ഞു. കർഷകരുടെ വായ്പ എഴുതിത്തള്ളാൻ താൻ പ്രതിജ്ഞാബദ്ധനാണ്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പരമാവധി കർഷകർക്കു പ്രയോജനം ലഭിക്കുംവിധം ഇതു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ ആദ്യവാരം ഉണ്ടായേക്കുമെന്നും കുമാരസ്വാമി…
Read Moreഗൌരിയെ വധിച്ചത് സ്വന്തം മതത്തെ സംരക്ഷിക്കാന്‍..
ബെംഗളൂരു : ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ചതു താനാണെന്നും സ്വന്തം മതത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്നും പിടിയിലായ പരശുറാം വാഗ്‌മർ മൊഴി നൽകിയതായി എസ്ഐടി. കൊലപാതകത്തിൽ മൂന്നുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. ലഭ്യമായ വിവരമനുസരിച്ച് പരശുറാം വാഗ്‌മറുടെ മൊഴിയിങ്ങനെ: സ്വന്തം മതത്തെ രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്നു 2017 മേയിലാണ് ആവശ്യപ്പെട്ടത്. ആരെയാണ് കൊല്ലേണ്ടതെന്ന് അറിയില്ലായിരുന്നു. സ്ത്രീയെ കൊല്ലേണ്ടിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു. സെപ്റ്റംബർ മൂന്നിനാണ് എന്നെ ബെംഗളൂരുവിൽ കൊണ്ടുവന്നത്. നാടൻതോക്ക് ഉപയോഗിക്കാൻ ബെളഗാവിയിൽ വച്ച് പരിശീലനം ലഭിച്ചു. ബെംഗളൂരുവിൽ…
Read Moreകുടകിലെ തിത്തിമത്തിയിൽ മഴവെള്ളപ്പാച്ചിലിൽ തകർന്ന താൽക്കാലിക പാലം ജില്ലാഭരണകൂടം പുനഃസ്ഥാപിച്ചു;വലിയ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയിട്ടില്ല.
ബെംഗളൂരു : കുടകിലെ തിത്തിമത്തിയിൽ മഴവെള്ളപ്പാച്ചിലിൽ തകർന്ന താൽക്കാലിക പാലം ജില്ലാഭരണകൂടം പുനഃസ്ഥാപിച്ചു. മണ്ണിടിഞ്ഞ് പ്രധാനപാതകളിൽ തടസ്സമുണ്ടായതിനെ തുടർന്നാണ് കേരളത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ തിത്തിമത്തി– ഗോണിക്കൊപ്പ– തോൽപ്പട്ടി– കുട്ട വഴി തിരിച്ചുവിട്ടത്. എന്നാൽ തിത്തിമത്തിയിലെ പാലത്തിന്റെ ഒരുഭാഗം ഇടിഞ്ഞതിനെ തുടർന്നു വാഹനങ്ങൾ ഇവിടെയും വഴിതിരിച്ചു വിടേണ്ടി വന്നു. തുടർന്ന് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ഉപയോഗിച്ച് തകർന്നഭാഗം പുനഃസ്ഥാപിച്ചു. പാലത്തിൽ ചെളി നിറഞ്ഞതിനാൽ വലിയ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയിട്ടില്ല. ഗോണിക്കൊപ്പാൾ– പൊള്ളിബെട്ട– ഘട്ടഹല്ല– മാൽദരെ– പെരിയപട്ടണ– ഹുൻസൂർ, ഗോണിക്കൊപ്പാൾ– മായമുടി– ബലേലെ– കർമാഡ്–മൂർക്കൽ– ഹുൻസൂർ എന്നീ…
Read More24 വരെ ബുക്കിങ് നിർത്തിവച്ചു;കോഴിക്കോട് വഴി വോൾവോ–സ്കാനിയ ബസുകൾ ഓടില്ല.
ബെംഗളൂരു : മഴയെ തുടർന്നു പ്രധാന റോഡുകളിൽ ഗതാഗത തടസ്സം തുടരുന്നതിനാൽ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആർടിസി വോൾവോ–സ്കാനിയ മൾട്ടി ആക്സിൽ സർവീസുകൾ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ മാനന്തവാടി, തൊട്ടിൽപാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകൾ സർവീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോൾവോ–സ്കാനിയ ബസുകൾ സർവീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടർന്നാണ് പ്രധാന പാതകൾ തുറക്കും വരെ ഈ സർവീസുകൾ…
Read More