ഡോക്ടർമാരും നഴ്സുമാരും മിന്നൽ പണിമുടക്ക് നടത്തിയതോടെ കിംസ് ആശുപത്രിയിലെ ഒപി വിഭാഗം പ്രവർത്തനം സ്തംഭിച്ചു.

ബെംഗളൂരു: ഡോക്ടർമാരും നഴ്സുമാരും മിന്നൽ പണിമുടക്ക് നടത്തിയതോടെ കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ആശുപത്രിയിലെ ഒപി വിഭാഗം പ്രവർത്തനം സ്തംഭിച്ചു. കഴിഞ്ഞ മാസത്തെ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്ക് നടത്തിയത്.

മുൻമാസങ്ങളിലും സമാന സാഹചര്യം ഉണ്ടായപ്പോൾ പരിഹരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പിലാവാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങിയതെന്ന് ജീവനക്കാർ പറഞ്ഞു.

  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

കഴിഞ്ഞ നാല് വർഷമായി വേതന വർധന നടപ്പിലാക്കാൻ മടിക്കുന്ന മാനേജ്മെന്റ് പുതിയ ജീവനക്കാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. മാനേജ്മെന്റ് ചർച്ചയ്ക്ക് തയാറാവാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us