ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കടിച്ചപ്പോൾ മലയാളം കമന്ററിയിലൂടെ തിളങ്ങി ഷൈജു ദാമോദരൻ.

ഈ ലോകകപ്പിലെ ഏറ്റവും വീര്യവും വാശിയും ഏറിയ കളി ഇതുവരെ ഉള്ളതിൽ വച്ച് നോക്കുമ്പോൾ സ്പെയിനും പോർച്ചുഗലും തമ്മിലുള്ളതായിരുന്നു.

പിന്നിട്ട് നിന്ന കളി സ്വന്തം മികവിൽ സമനിലയിലെത്തിച്ച പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിൽ നിറഞ്ഞു നിന്നപ്പോൾ മലയാളികളുടെ അഭിമാനമായി മറ്റൊരാൾ ഭാഷകൾക്കതീതനായി രാജ്യ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.

അതു മറ്റാരുമല്ല ഐ എസ് എൽ മലയാളം കമന്റെറിയിലൂടെ വന്ന് ഇപ്പോൾ ലോകകപ്പ് ആദ്യമായി മലയാളത്തിൽ പ്രക്ഷേപണം ചെയ്യുമ്പോൾ കളി പറയാൻ നിയോഗിക്കപ്പെട്ട ഷൈജു ദാമോദരൻ.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

ഹാട്രിക് ഗോളിലൂടെ റൊണാൾഡോ പോർച്ചുഗലിനെ സമനിലയിലെത്തിച്ചപ്പോൾ കമന്ററിയിലൂടെ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറ്റിക്കുകയായിരുന്നു ഷൈജു, ഇതു തന്നെയാണ് അന്യഭാഷക്കാർ പോലും മലയാളം കമന്ററി ശ്രദ്ധിക്കാൻ കാരണം.

മഹീന്ദ്ര ഗ്രൂപ്പിന്റെ തലവൻ ആനന്ദ് മഹീന്ദ്ര വരെ മലയാളം കമന്ററിയെ കുറിച്ച് നല്ലത് പറഞ്ഞ് ട്വീറ്റ് ചെയ്ത് കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts