ബെംഗലൂരു : കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രമായിരുന്നു …മദ്രാസ അദ്ധ്യാപകന്റെ മേല്‍ നോട്ടത്തില്‍ മുസ്ലീം യുവതി ബോര്‍ഡില്‍ എന്തൊക്കെയോ കുറിക്കുന്നത്..മോര്‍ഫ് ചെയ്തു അക്ഷരങ്ങള്‍ വെളിവാക്കിയിരുന്നത് ഹിന്ദുവിനു മേല്‍ എപ്രകാരം ഒരു മുസ്ലീമിന് വിജയം കൈവരിക്കാമേന്നതായിരുന്നത്രേ …എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന് കുട്ടികള്‍ക്ക് സംസ്കൃത പാഠങ്ങള്‍ ആയിരുന്നു എടുത്തുകൊണ്ടിരുന്നത് …മതം വൈരം വളര്‍ത്തുന്ന തരത്തിലുള്ള വാചകങ്ങള്‍ ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ച് പകരമായി അവിടെ ഉപയോഗിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്ന് അന്വേഷണത്തില്‍ ബോധ്യമായി ..സൈബര്‍ വിദഗ്ദ്ധരാണ് ആദ്യം ഇത് ചൂണ്ടികാട്ടിയത് ..പോലീസ് അന്വേഷണം പ്രഖ്യാപിച്ചു ..സംസ്ഥാനത്ത് പലയിടങ്ങളിലും ഇതിനെതിരെ പരാതി ഉയര്‍ന്നിരുന്നു .
ഹിന്ദുവിന് മേല്‍ മുസ്ലീമിന് അധീശത്വം സ്ഥാപിക്കാനുള്ള വഴി മദ്രസ അധ്യാപകന് കുട്ടികള്‍ക്ക് ചൊല്ലികൊടുക്കുന്നു ..! മോര്‍ഫിംഗ് ഉപയോഗിച്ചുള്ള വ്യാജ ചിത്രം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ ..!
