ബെംഗളൂരു: റെഡ് ഈസ് ബ്ലഡ് കേരളയുടെ ബെംഗളൂരു യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൈത്താങ്ങ് എന്ന പേരില്‍ കൃഷ്ണ നാഥ നിവാസ് ആശ്രമത്തിൽ വച്ചു നടത്തുകയും അവിടുത്തെ അന്തേവാസികൾക്ക് ആവശ്യമായുള്ള ബെഡ് , ബെഡ്ഷീറ്റ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.അന്തേവാസികളുടെ കൂടെ സാന്ത്വന സദ്യയും നടത്തി. ആശ്രമത്തിലെ കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ നൽകുകയും യൂണിഫോം കാര്യങ്ങൾ ചെയ്തുതരാം എന്നു ഏൽക്കുകയും ചെയ്തു. കൈത്താങ്ങ് പരിപാടിയിൽ കന്നഡ അഭിനേതാവും സാമൂഹ്യ പ്രവർത്തകനുമായ ശാശി മിത്ര സാമ്രാട്ട് ന്റെ സാന്നിധ്യം കുട്ടികളെ ആവേശതിമിർപ്പിൽ ആക്കി.ചടങ്ങിൽ സൗത്ത് ഏഷ്യ ഹ്യൂമൻ റൈറ് ഫെഡറേഷൻ പ്രസിഡന്റ്…
Read MoreDay: 15 June 2018
യാത്രക്കാരിയെ അറിയിക്കാതെ സര്‍വീസ് റദ്ദാക്കി;നഷ്ട്ടപരിഹാരമായി കെഎസ്ആര്‍ടിസി നല്‍കേണ്ടത് 12000 രൂപ!
ബെംഗളൂരു : ഒരു സര്‍വീസ് റദ്ദ് ചെയ്യുമ്പോള്‍ കര്‍ണാടക കെ എസ് ആര് ടി സി ഉദ്യോഗസ്ഥര്‍ ഇത്രയും കരുതിക്കാണില്ല,കര്‍വാറില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഐരാവത ബസ് (എ സി ബസ്) പെട്ടെന്ന് സര്‍വീസ് റദ്ദു ചെയ്തപ്പോള്‍ യാത്രക്കാരെ അറിയിച്ചില്ല.എന്നാല്‍ കെ എസ് ആര് ടി സി അതിനു കൊടുക്കേണ്ടി വന്ന പിഴ 12672 രൂപയാണ്. സംഭവം ഇങ്ങനെ ,പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റില്‍ ഓഡിറ്റ് ഓഫീസര്‍ ആയ ബീന തോമസ് കാര്‍വാറില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ 2013 മേയ് പത്തിന് ഐരാവത ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തു,യാത്ര തീയതി…
Read Moreഇന്നലെ നാട്ടിലേക്ക് പോയ ബസുകള്‍ വൈകിയത് ഏഴു മണിക്കൂര്‍ !
ബെംഗളൂരു: വിരാജ്പേട്ട്– മാക്കൂട്ടം റോഡ്, താമരശേരി ചുരം എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയതിനാൽ മലബാർ ഭാഗത്തു നിന്നുള്ള ചില ബസുകൾ ഇന്നലെ ഏഴു മണിക്കൂറോളം വൈകിയാണ് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരുവിൽനിന്നു തലശേരി ഭാഗത്തേക്കുള്ള ബസുകൾ തിത്തിമത്തി– ഗോണിക്കൊപ്പ– കുട്ട– തോൽപ്പട്ടി– മാനന്തവാടി വഴിയും കോഴിക്കോട്ടേക്കുള്ളവ മാനന്തവാടിയിൽനിന്നു കുറ്റ്യാടി, പേരാമ്പ്ര വഴിയുമാണ് സർവീസ് നടത്തുന്നത്. കർണാടകയിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങളും ഈ റൂട്ട് തിരഞ്ഞെടുത്തതോടെ ഇവിടെയും ഗതാഗതക്കുരുക്കു രൂക്ഷമാണ്. പലയിടത്തും റോഡിൽ വെള്ളം കയറിയതും വാഹനഗതാഗതം മന്ദഗതിയിലാക്കി.
Read Moreമണ്ണിടിയലും ഉരുള്‍ പൊട്ടലും മലബാര്‍ ഭാഗത്തേക്കുള്ള പെരുന്നാള്‍ യാത്രയെ ബാധിച്ചു.
ബെംഗളൂരു: ഉരുള്‍ പൊട്ടലും പ്രധാന റോഡുകളിൽ മണ്ണിടിഞ്ഞതിനെ തുടർന്നു കർണാടകയിൽനിന്നു മലബാർ ഭാഗത്തേക്കു തുടർച്ചയായ രണ്ടാം ദിവസവും വാഹനഗതാഗതം താറുമാറായി. ഗതാഗത തടസ്സത്തെ തുടർന്നു ചെറിയ പെരുന്നാളിനു നാട്ടിലെത്താൻ ബുദ്ധിമുട്ടുകയാണ് ബെംഗളൂരു മലയാളികൾ. മാനന്തവാടി വഴി കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കു പരമാവധി സർവീസ് നടത്താനുള്ള ശ്രമത്തിലാണ് കേരള ആർടിസി. നാട്ടിൽനിന്നു ബസുകൾ എത്താത്തതിനാൽ ഇന്നലെ ബെംഗളൂരുവിൽനിന്നുള്ള മൂന്നു സർവീസുകൾ റദ്ദാക്കി. മറ്റു സർവീസുകളെല്ലാം ബെംഗളൂരുവിൽനിന്നു പുറപ്പെട്ടിട്ടുണ്ട്. നാട്ടിൽലേക്ക് ഇന്നും പരമാവധി ബസുകൾ അയയ്ക്കുമെന്നു കേരള ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ ബാബു അറിയിച്ചു.സ്വകാര്യ ബസുകളും…
Read Moreകേരള ആര്‍ടിസിക്ക് ഇന്ന് 8 സ്പെഷ്യല്‍ സെര്വീസുകള്;മൂന്ന് സെര്വീസുകള് റദ്ദാക്കി.
ബെംഗളൂരു: പെരുന്നാൾ തിരക്കിൽ ബെംഗളൂരുവിൽനിന്നു പരമാവധി ബസുകൾ അയയ്ക്കുമെന്നു കേരള ആർടിസി അറിയിച്ചു. റോഡിൽ വലിയ തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കായി എട്ടു സ്പെഷൽ ഇന്നുണ്ടാകും. ഇന്നലെ നാട്ടിൽനിന്നുള്ള ബസുകൾ എത്താത്തതിനാലാണ് ബെംഗളൂരുവിൽനിന്നുള്ള മൂന്നു ഷെഡ്യൂളുകൾ റദ്ദാക്കേണ്ടി വന്നത്. ഉച്ചയ്ക്ക് ഒന്നിനും 2.15നും പുറപ്പെടുന്ന തിരുവനന്തപുരം സ്കാനിയ, മൂന്നിനുള്ള പിറവം ബസുകളാണ് റദ്ദാക്കിയത്. ഈ ബസിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെയെല്ലാം ഫോണിൽ വിവരം അറിയിച്ചു. ഇവർക്കു ടിക്കറ്റിന്റെ മുഴുവൻ പണവും തിരിച്ചുനൽകും. ഈ സർവീസുകൾ…
Read Moreയുവനടിമാരെ ഉപയോഗപ്പെടുത്തി പഞ്ചനക്ഷത്ര പെൺവാണിഭം നടത്തിയ നിർമ്മാതാവും ഭാര്യയും അറസ്റ്റിൽ.
വാഷിങ്ടൺ: യുവനടിമാരെ ഉപയോഗപ്പെടുത്തി അമേരിക്കയിൽ പഞ്ചനക്ഷത്ര പെൺവാണിഭം നടത്തിപ്പോന്ന നിർമ്മാതാവും ഭാര്യയും അറസ്റ്റിൽ. തെലുഗു വ്യവസായിയും സിനിമാ നിർമ്മാതാവുമായ ടി.എം കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയിൽ പഞ്ചനക്ഷത്ര പെൺവാണിഭം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഏപ്രിലിൽ ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാധ്യമം വാർത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുമ്പോൾ ആറ് പെൺകുട്ടികൾ ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ്…
Read Moreരണ്ടു ദിവസമായി അടച്ചിട്ടിരുന്ന ചാർമാഡി ചുരം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു
ബെംഗളൂരു:രണ്ടു ദിവസമായി അടച്ചിട്ടിരുന്ന ചാർമാഡി ചുരം പാത മണ്ണു നീക്കുന്ന ജോലികൾ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. ഇന്നലെ വൈകുന്നേരത്തോടെ വാഹനങ്ങൾ ഓടിത്തുടങ്ങി. തിങ്കളാഴ്ച രാത്രിയിൽ പാതയിൽ മണ്ണിടിഞ്ഞു നൂറുകണക്കിനു വാഹനങ്ങൾ 15 മണിക്കൂറിലധികം കുടുങ്ങിയിരുന്നു. പാതയിൽ ഒരു വശത്തെ മണ്ണു നീക്കിയാണു വാഹനങ്ങളെ കടത്തിവിട്ടത്. ചാർമാഡി മുതൽ കൊട്ടിഗെഹാര വരെ ചുരം മേഖല അടച്ചിട്ടാണു മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണും കല്ലുകളും നീക്കിയത്. കടപുഴകിയതും അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.…
Read Moreഞെട്ടിക്കുന്ന ഓഫറുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ.
ഞെട്ടിക്കുന്ന ഓഫറുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ. 246 ജിബി ഡേറ്റയാണ് ഇനി മുതല്‍ 558 രൂപയുടെ റീചാര്‍ജില്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാകുക. അതായത്, ഒരു ജിബി ഡേറ്റയ്ക്ക് 2.2 രൂപ. പ്രതിദിനം മൂന്നു ജിബി ഡേറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നീ സേവനങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്. അതേസമയം, 82 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാന്‍ തിരഞ്ഞെടുത്ത കുറച്ചു പേർക്ക് മാത്രമാണ് എയർടെൽ ഓഫർ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിയോയുടെ ഓരോ ഡേറ്റാ പ്ലാനുകളെയും പ്രതിരോധിക്കാൻ വൻ ഓഫറുകളാണ് ഈയിടെയായി…
Read Moreരാജസ്ഥാനില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് പുത്തന്‍ തന്ത്രമൊരുക്കി അമിത്ഷാ
ജയ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള ലക്ഷ്യവുമായി ബിജെപി. മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള ജനോപകാരപ്രദമായ നടപടികള്‍ ഉയര്‍ത്തിക്കാണിച്ച് സംസ്ഥാനത്ത് യാത്ര സംഘടിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം തയ്യാറെടുക്കുന്നത്. രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി ബിജെപി രംഗത്തിറങ്ങുന്നത്. വസുന്ധര രാജസിന്ധ്യയുടെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ ജനവികാരം ശക്തമാണ്. അടുത്തിടെ നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത പരാജയമേറ്റുവാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി യാത്ര സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ…
Read Moreകാശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഔറംഗസേബിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ സൈന്യം തുടങ്ങിയിട്ടുണ്ട്. അവധിക്ക് നാട്ടില്‍ പോയ സൈനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റംസാന് പ്രമാണിച്ച് സൈന്യം നിര്‍ത്തി വച്ചിരുന്ന ഭീകരവിരുദ്ധ നടപടികള്‍ ഭീകരര്‍ മുതലെടുക്കുകയായിരുന്നു. ഭീകരര്‍ കാശ്മീരില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അക്രമങ്ങളുടെ എണ്ണം കൂടിയതായും അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം പുഞ്ച് ജില്ലക്കാരനായ സൈനികനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരേയും…
Read More