ഇന്ന് നോമ്പ് 28. ഒരു മാസം നീണ്ടു നിക്കുന്ന റംസാൻ വൃതാനുഷ്ടാനം അതിന്റെ അവസാന നാളുകളിലേക്ക് കടക്കുകയാണ്. ലോകമെമ്പാടും ഉള്ള വിശ്വാസികൾ പള്ളികളിൽ പ്രാർത്ഥനയും മറ്റുമായി മുഴുകി ഈദ് ദിനത്തെ കാത്തിരിക്കുകയാണ്.. ഇതിൽ നിന്നും ഒട്ടും വ്യെത്യെസ്തമല്ല നമ്മുടെ ബാംഗ്ലൂരിലെ കാഴ്ചകളും. എല്ലാവരും നോമ്പ് നോറ്റും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കൂടെ ഇഫ്താർ വിരുന്നുകളിൽ പങ്കെടുത്തും ചെറിയ പെരുന്നാളിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ റംസാൻ ചന്തകളും വ്യാപകമായിരിക്കുകയാണ്. ചിക്പെട്ട് , കൊമേർഷ്യൽ സ്ട്രീറ്റ് തുടങ്ങി പല മാർക്കറ്റുകളിലേക്കും റംസാൻ ഷോപ്പിംഗിനായി ജനപ്രവാഹം തന്നെ ആണ്….…
Read MoreDay: 13 June 2018
അധിക വില ഈടാക്കിയതിന് അധ്യാപികക്ക് നഷ്ട്ടപരിഹാരം നല്കാന് കല്യാണ്‍ ജൂവലേഴ്സിനോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചു.
ബംഗളുരു: കല്യാൺ ജൂവലേഴ്സിനെതിരെ പോരാട്ടം നടത്തി വിജയകഥ പറയുകയാണ് കർണ്ണാടകയിലെ മെഡഹള്ളിയിലെ സർക്കാർ സ്കൂൾ അദ്ധ്യാപിക വരലക്ഷ്മ. ജൂവലറിയുടെ വഞ്ചനയ്ക്കെതിരെയായിരുന്നു ഈ അദ്ധ്യാപികയുടെ പോരാട്ടം. പറയുന്നത് സത്യമാണെന്ന് കൺസ്യൂമർ ഫോറത്തിനും പിടികിട്ടി. ഇതോടെ ജൂവലറി രംഗത്തെ വമ്പന്‍ അടിതെറ്റി. സർവ്വവിധ സന്നാഹവുമായി എത്തിയിട്ടും കല്യാൺ മുതലാളിക്ക് ഈ സർക്കാർ അദ്ധ്യാപികയ്ക്ക് മുമ്പിൽ അടിതെറ്റുകയായിരുന്നു. നഷ്ടപരിപാഹവും മാനനഷ്ടവും അദ്ധ്യാപികയ്ക്ക് കൊടുക്കാനാണ് കൺസ്യൂമർ ഫോറത്തിന്റെ ഉത്തരവ്.അധിക വില ഈടാക്കിയാണ് അദ്ധ്യാപികയെ ജ്യൂവലറിക്കാർ പറ്റിച്ചതെന്ന വാദം ശരിയാണെന്ന് കൺസ്യൂമർ ഫോറവും കണ്ടെത്തി. 7.130 ഗ്രാം സ്വർണം തിരിച്ചെടുത്ത് പണം…
Read Moreആണ്‍കുട്ടിയെ വേണോ? സംഭാജി ഭിഡെയുടെ തോട്ടത്തിലെ മാങ്ങ കഴിക്കൂ…
മുംബൈ: ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് തന്റെ തോട്ടത്തിലെ മാങ്ങയെന്നും ആ മാങ്ങ കഴിച്ച നിരവധി സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചതായും മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമര്‍ശം. കൂടാതെ രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചു. ശിവ് പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്എസ് നേതാവുകൂടിയായ സംഭാജി ഭിഡെ. ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് പങ്കുള്ളതായി വാര്‍ത്ത പുറത്തു വന്നിരുന്നു.…
Read Moreരണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും തോല്‍വി രുചിച്ച് ബിജെപി;മുൻ മന്ത്രി രാമലിംഗ റെഡ്ഡി യുടെ മകള്‍ സൌമ്യ റെഡ്ഡി പിടിച്ചെടുത്തത് ബിജെപിയുടെ സിറ്റിംഗ് സീറ്റ്.
ബെംഗലൂരു : അടുത്തിടെ ഏറെ രാഷ്ട്രീയ നാടകങ്ങൾക്കു സാക്ഷ്യം വഹിച്ച കർണാടകയിൽ, തുടർച്ചയായ രണ്ടാമത് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സൗമ്യ റഡ്ഡിയിലൂടെ ബിജെപിയിൽ നിന്നു കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റഡ്ഡിക്ക് 54,045 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദിന് 50,270 വോട്ടുകളെ നേടാനായുള്ളു. സൗമ്യ റഡ്ഡിയും ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദും തമ്മിലായിരുന്നു നേർക്കുനേർ പോരാട്ടം. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ കൂടിയായ ബിജെപി സ്ഥാനാർഥി ബി.എൻ. വിജയകുമാർ, തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ മരിച്ചതിനെ…
Read Moreഅടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാവില്ല: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ആര്‍എസ്എസ് നല്കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന രാഹുല്‍ഗാന്ധിയുടെ 2014ലെ പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസ് കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുലിനെതിരെ കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശം. ‘ആര്‍എസ്എസിനെ അപമാനിച്ചതിന്റെ പേരില്‍ അദ്ദേഹം ജയിലില്‍ പോകണം. ലക്ഷക്കണക്കിന് പേര് അംഗങ്ങളായുള്ള ഒരു സംഘടനയ്ക്കെതിരെ, അവര്‍ക്ക് ഒരു…
Read Moreകാണാതായ പെണ്‍കുട്ടികളില്‍ ചിലര്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലത്തുനിന്നും ഒറ്റദിവസം കൊണ്ട് കാണാതായ പത്ത് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്. ജില്ലയില്‍ ആകെ കാണാതായ പതിനൊന്നുപേരില്‍ പത്തും പെണ്‍കുട്ടികളാണ്. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്. ചടയമംഗലം, അഞ്ചല്‍, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, ഏരൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് കാണാതായത് സംബന്ധിച്ച് പരാതികള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയിരുന്ന പരിപാടികളില്‍ അംഗമായിരുന്ന വിദ്യാര്‍ഥിനിയേയും കാണാതായിട്ടുണ്ട്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞു. തിരോധാനം സംബന്ധിച്ചുള്ള പരാതികളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Read Moreബിഎംസെഡ് ഹ്രസ്വചലച്ചിത്ര മത്സരത്തിന്റെ വിധികര്‍ത്താവായി എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് അനീസ് കെ മാപ്പിള.
ബെംഗളൂരു: സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ബെംഗളൂരു മലയാളി കൂട്ടായ്മയായ ബി എം സെഡ് അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ഒരു വാര്‍ത്ത കൂടി. ചലച്ചിത്ര മേളയുട ഭാഗമായി നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിലെ വിധികര്‍ത്താവായി എത്തുന്നത് ഒരു ദേശീയ അവാര്‍ഡ് ജേതാവ് ആണ്,വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ Best Anthropological National Film അവാര്‍ഡ് ലഭിച്ച അനീസ് കെ മാപ്പിളയാണ് വിധി കര്‍ത്താവ്. വയനാട് ജില്ലയിലെ പണിയര്‍ എന്നാ വിഭാഗത്തെ കുറിച്ച് എടുത്ത ചലച്ചിത്രമായ The Slave Genesis ആണ് അവാര്‍ഡിന് അര്‍ഹമായത്.അഞ്ചു വര്‍ഷത്തോളം എടുത്താണ് അദ്ദേഹം ഈ സിനിമ പൂര്‍ത്തീകരിച്ചത് എന്നതും…
Read Moreജയനഗറില്‍ മുന്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുടെ മകള്‍ കോണ്‍ഗ്രസിന്റെ സൌമ്യ റെഡ്ഡി ലീഡ് ചെയ്യുന്നു.
ബെംഗളൂരു: സ്ഥാനാര്‍ഥി മരിച്ചത് മൂലം തെരഞ്ഞെടുപ്പു മാറ്റിവച്ച ജയനഗര്‍ മണ്ഡലമായ ജയനഗറില്‍ മുന്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുടെ മകള്‍ കോണ്‍ഗ്രസിന്റെ സൌമ്യ റെഡ്ഡി ലീഡ് ചെയ്യുന്നു. ഇപ്പോഴത്തെ ലീഡ് നില 5348 വോട്ടുകള്‍ ആണ്.വോട്ട് എണ്ണല്‍ തുടരുന്നു.
Read Moreകേരളത്തിലെ വിപ്ലവകരമായ ചുവടു വെയ്പ്പിനു പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി ….ഇത് ചരിത്രം !
ബെംഗലൂരു : സൂര്യയും ഇഷാന് ദമ്പതികളുടെ വാര്‍ത്തയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി …രാമമൂര്‍ത്തിനഗര്‍ ടി സി പാളയ നിവാസിയായ സവിത (30) ആണ് തന്റെ ബന്ധു കൂടിയായ പ്രസന്നയുമായി വിവാഹ ജീവിതത്തിനു തുടക്കം കുറിച്ചത് ….കേരളത്തിലെത് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ ഭിന്ന ലിംഗ ക്കാരിയുടെ വിവാഹമായിരുന്നുവെങ്കില്‍ കര്‍ണ്ണാടകയില്‍ ഇത് രണ്ടാമത്തെത് ആണ് ..!.അക്കായ് പദ്മശലി ആണ് കര്‍ണ്ണാടകയില്‍ ആദ്യമായി വിവാഹിതയായ ട്രാന്‍സ് വുമണ്‍ കഴിഞ്ഞ മാസം 13 നു ആണ് ഇരുവരും വിവാഹിതരായത് ..! പന്ത്രണ്ട് വയസ്സില്‍ ആണ് സവിത…
Read Moreകേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തും ..!
തിരുവനന്തപുരം : കേരളത്തില്‍ അന്യ ഭാഷ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രി സഭ തീരുമാനമായി ..!ഇതനുസരിച്ചുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് ധന മന്ത്രി തോമസ് ഐസക്ക് പറഞ്ഞു …നേരത്തെ വിനോദ നികുതി മലയാള ചിത്രങ്ങള്‍ക്കടക്കം ബാധമാകുന്ന നീക്കത്തെ കേരള ഫിലിം ചേംബര്‍ അടക്കമുള്ള സംഘടനകള്‍ എടുത്തിരുന്നു ..നിലവില്‍ 28 ശതമാനം ജി എസ് ടി ക്ക് പുറമെയാണ് വിനോദ നികുതികൂടി ചുമത്തുന്നതെന്ന ആരോപണം പരക്കെ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് അന്യ ഭാഷ ചിത്രങ്ങള്‍ക്ക് മേല്‍ മാത്രമാക്കി നിജപ്പെടുത്താന്‍ തീരുമാനമായത് ….ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്ന…
Read More