ബെംഗളൂരു :നഗരത്തിലെ ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള തുടക്കത്തില്‍ തന്നെ ചരിത്രം സൃഷ്ടിക്കുകയാണ്. ആകെയുള്ള 200 പാസുകളിൽ 150 എണ്ണവും ആദ്യത്തെ 4 ദിവസത്തിൽ തന്നെ റജിസ്റ്റർ ചെയ്യപ്പെട്ടു എന്നതാണ് ഈ പരിപാടിയെ ക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത.കഴിഞ്ഞ 7 ന് ആണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വാര്‍ത്ത, മേളയുടെ ഭാരവാഹികള്‍ പുറത്ത് വിടുന്നത് ,അന്ന് തന്നെ റജിസ്ട്രേഷനും ആരംഭിച്ചു,മൂന്നു ദിവസം കഴിഞ്ഞതോടെ 75 ശതമാനത്തോളം പാസുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.ചലച്ചിത്രോത്സവത്തിന് ഇനിയും 28 ദിവസങ്ങള്‍ ഉണ്ട്.…
Read MoreDay: 10 June 2018
കോറമംഗല മേരിമാതാ പള്ളിയുടെ കൂദാശയും സ്വതന്ത്ര ഇടവക പ്രഖ്യാപനവും മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു
ബെംഗളൂരു : കോറമംഗല മേരിമാതാ പള്ളിയുടെ കൂദാശയും സ്വതന്ത്ര ഇടവക പ്രഖ്യാപനവും മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു. ഇടവകയിലെ വൈദിക മന്ദിരത്തിന്റെയും മതബോധന പഠനത്തിനായുള്ള ക്ലാസ് മുറികളുടെയും ഉദ്ഘാടനം മണ്ഡ്യ രൂപതാ വികാരി ജനറൽ ഡോ. മാത്യു കോയിക്കര നിർവഹിച്ചു.ഓഡിറ്റോറിയം, കുട്ടികൾക്കായുള്ള മന്ദിരം, ആരാധനാ ചാപ്പൽ, ഗ്രോട്ടോ എന്നിവയുടെ ആശീർവാദം ധർമാരാം കോളജ് റെക്ടർ ജോർജ് ഇടയാടി, രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, ധർമാരാം ഫൊറോന വികാരി ഫാ. സിറിയക് മഠത്തിൽ, കൈനകരി ചാവറ സെന്റർ ഡയറക്ടർ ഫാ. തോമസ്…
Read Moreമലബാർ മുസ്ലിം അസോസിയേഷന് റിലീഫ് വിതരണം നടത്തി.
ബെംഗളൂരു : മലബാർ മുസ്ലിം അസോസിയേഷന്റെ നാലാംഘട്ട റിലീഫ് വിതരണം പ്രസിഡന്റ് ഡോ. എൻ.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി.സിറാജ്, സി.എം.മുഹമ്മദ്ഹാജി, കെ.സി.അബ്ദുൽ ഖാദർ, വി.സി.അബ്ദുൽ കരീം, പി.എം.അബ്ദുൽ ലത്തീഫ് ഹാജി, വി.സി.മുനീർ, അബ്ദുൽ മജീദ്, പി.എം.മുഹമ്മദ് മൗലവി, അഷ്റഫ് മൗലവി എന്നിവർ പ്രസംഗിച്ചു.
Read Moreമതപ്രചാരണത്തിന് ലഘു ലേഖകളുമായി വീടുകള്‍ കയറിയ പാസ്റ്റര്‍മാര്‍ക്കെതിരെ യുവാക്കളുടെ ആക്രമണം;സംഭവം കൊടുങ്ങല്ലൂരില്‍.
മതപ്രചാരണത്തിന് വീടുകള്‍ കയറി ലഘു ലേഖകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ പാസ്റ്റര്‍ മാരെ യുവാക്കള്‍ അപമാനിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറല്‍ ആകുന്നു.ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ വീടുകള്‍ കയറി പ്രചരണം നടത്താന്‍ ശ്രമിച്ച ആളുകള്‍ക്കാണ് ഇങ്ങനെ ഒരു ദുര്യോഗം സംഭവിച്ചത്,ഒന്നിലധികം വരുന്ന യുവാക്കള്‍ മൂന്നംഗങ്ങള്‍ അടങ്ങിയ മത പ്രചാരകരെ അപമാനിക്കുന്നതോടൊപ്പം ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.അവരുടെ കയ്യില്‍ ഉള്ള ലഘു ലേഖകള്‍ ഭീഷണി പെടുതിക്കൊണ്ട് നശിപ്പിക്കാനും പറയുന്നതോടൊപ്പം ഇനി ഈ ഭാഗങ്ങളില്‍ വന്നാല്‍ തല പൊട്ടിക്കും എന്നുള്ള തരത്തില്‍ ഉള്ള ഭീഷണികള്‍ മുഴക്കുന്ന ശബ്ദവും വീഡിയോയില്‍ കൃത്യമായി കേള്‍ക്കാം.…
Read Moreബ്രസീല്‍-ഓസ്ട്രിയ മത്സരം ഇന്ന്: നെയ്മര്‍ ഇന്ന് കളത്തിലിറങ്ങും
വിയന: ലോകകപ്പിന് മുന്നോടിയായി ബ്രസീലിന് ഇന്ന് ഓസ്ട്രിയയുമായി അവസാന സന്നാഹപ്പോരാട്ടം. ഇന്ന് രാത്രി 7.30 നാണ് മത്സരം. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ 2-0നാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. പരിക്കില്‍നിന്ന് മോചിതനായ നെയ്മറിന്റെ വരവ് കോച്ച് ടിറ്റെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ടെങ്കിലും പരിശീലനത്തിനിടെ പരിക്കേറ്റ ഫ്രെഡിന്റെ നില ആശങ്കയുണ്ടാക്കുന്നതാണ്. അവസാന സന്നാഹ മത്സരത്തിൽ തുനീഷ്യക്കെതിരെ സ്പെയിന് കഷ്ടിച്ച് ജയിച്ചു. 84മത്തെ മിനിറ്റിൽ ഇയാഗോ അസ്പാസ് നേടിയ ഏകഗോളാണ് സ്പെയിന് രക്ഷയായത്. കൂടാതെ, ഫ്രാൻസ്-യുഎസ് മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. യുഎസിന് വേണ്ടി ഗ്രീനും ഫ്രാൻസിന് വേണ്ടി…
Read Moreരണ്ടു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ബെംഗളൂരു : വ്യാപകനാശം വിതച്ച് തെക്കു പടിഞ്ഞാറൻ കാലവർഷം കർണാടകയിൽ ശക്തമായി. രണ്ടു ദിവസം കൂടി സംസ്ഥാനത്തു കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ മഴ കുറെ ദിവസങ്ങൾ കൂടി തുടരും. ദക്ഷിണ കന്നഡ, ഉഡുപ്പി, മംഗളൂരു, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ കാലവർഷം ജനജീവിതം സ്തംഭിപ്പിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടങ്ങളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരുവിലും ഇടവിട്ട് പെയ്യുന്ന മഴ ദിവസങ്ങളോളം തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ∙ ഡെങ്കിപ്പനി, ചിക്കുൻഗുനിയ…
Read Moreഅതൃപ്തര്‍ പലരും ബി ജെ പിയുമായി ബന്ധപ്പെട്ട് കഴിഞ്ഞു:യെദിയൂരപ്പ.
ബെംഗളൂരു: കോൺഗ്രസിലെയും ജനതാദൾ എസ്സിലെയും അതൃപ്തരായ ഒട്ടേറെ എംഎൽഎമാർ ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. യുവനേതാക്കൾ ഉൾപ്പെടെയുള്ളവർ മറ്റു കക്ഷികളിൽ നിന്നു ബിജെപിയിൽ എത്തുന്നതിലൂടെ പാർട്ടി ശക്തിപ്പെടും. ശക്തമായ പ്രതിപക്ഷമാകാനും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി തയാറെടുക്കാനും സംസ്ഥാന യുവമോർച്ചാ കൺവൻഷനിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ബിജെപിയുടെ 104 എംഎൽഎമാർ ഒരുമിച്ച് എണീറ്റുനിന്നാൽ, കോൺഗ്രസ് – ദൾ അധികാരം ഒലിച്ചുപോകും. തിരിച്ചടിക്കാനുള്ള ബിജെപിയുടെ ശേഷി എല്ലാവർക്കും അറിയുന്നതാണെന്നും യെഡിയൂരപ്പ പറഞ്ഞു.
Read Moreകുപ്വാരയില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ കെറൻ പ്രവിശ്യയിലാണ് സംഭവം. നുഴഞ്ഞുകയറ്റം കണ്ടെത്തിയതോടെ സൈന്യം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം പ്രദേശത്തെ പരിശോധന കർശനമാക്കി. രണ്ട് ദിവസം മുമ്പാണ് അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കുപ്വാര ജില്ലയിൽ സന്ദർശനം നടത്തിയത്. കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കേന്ദ്രസഹമന്ത്രി ജിതേന്ത്ര സിങ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. റംസാൻ മാസത്തിൽ സൈനിക ഓപ്പറേഷനുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഭീകരാക്രമണം ഇപ്പോഴും തുടരുകയാണ്. നിരവധി ഗ്രനേഡ് ആക്രമണങ്ങളും…
Read Moreമൈസൂരു–ബെംഗളൂരു റൂട്ടിൽ യാത്രക്കാരെ ആകർഷിക്കാൻ അഞ്ചു ദീർഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകൾ വെട്ടിക്കുറച്ചു
ബെംഗളൂരു : മൈസൂരു–ബെംഗളൂരു റൂട്ടിൽ യാത്രക്കാരെ ആകർഷിക്കാൻ അഞ്ചു ദീർഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകൾ വെട്ടിക്കുറച്ചു. ഈ റൂട്ടിൽ അഞ്ചു ട്രെയിനുകളിൽ നേരത്തേതന്നെ നിരക്കിളവ് ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു മൈസൂരുവിലേക്കുള്ള ട്രെയിനുകൾ ബെംഗളൂരു വിട്ടാൽ കാലിയായി ഓടുന്നത് പതിവായതോടെയാണ് ഈ ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രയ്ക്ക് ഇളവ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ബെംഗളൂരു വിട്ടാൽ ചെയർകാർ ആയി സർവീസ് നടത്തുന്ന ട്രെയിനിൽ പകുതിനിരക്കിൽ യാത്ര ചെയ്യാമെന്നതിനാൽ യാത്രക്കാർ കൂടുകയും ചെയ്തു. മയിലാടുതുറൈ, കാവേരി, ഹംപി, തൂത്തുക്കുടി, ഗോൾഗുമ്പാസ് എക്സ്പ്രസ് ട്രെയിനുകളിൽ രണ്ടുവർഷം മുൻപാണ് നിരക്കിളവ്…
Read Moreകേരളത്തിൽ ട്രോളിംഗ് നിരോധനം നിലവില്‍ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 52 ദിവസത്തേക്ക് നടത്തുന്ന ട്രോളിംഗ് നിരോധനം ജൂലൈയ് 31ന് അവസാനിക്കും. കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന് നിയമപ്രകാരമാണ് കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും എഞ്ചിന് ഘടിപ്പിച്ച യാനങ്ങളുമടക്കം നാലായിരത്തോളം യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിരോധനം ബാധകമാകുന്നത്. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കുകയും നിയമലംഘനം നടത്തുന്നവരെ പിടികൂടി പിഴ ചുമത്തുകയും ചെയ്യും. നിരോധനം കർശനമാക്കാൻ ഫിഷറീസ് വകുപ്പും…
Read More