അതൃപ്തര്‍ പലരും ബി ജെ പിയുമായി ബന്ധപ്പെട്ട് കഴിഞ്ഞു:യെദിയൂരപ്പ.

ബെംഗളൂരു: കോൺഗ്രസിലെയും ജനതാദൾ എസ്സിലെയും അതൃപ്തരായ ഒട്ടേറെ എംഎൽഎമാർ ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. യുവനേതാക്കൾ ഉൾപ്പെടെയുള്ളവർ മറ്റു കക്ഷികളിൽ നിന്നു ബിജെപിയിൽ എത്തുന്നതിലൂടെ പാർട്ടി ശക്തിപ്പെടും.

ശക്തമായ പ്രതിപക്ഷമാകാനും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി തയാറെടുക്കാനും സംസ്ഥാന യുവമോർച്ചാ കൺവൻഷനിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ബിജെപിയുടെ 104 എംഎൽഎമാർ ഒരുമിച്ച് എണീറ്റുനിന്നാൽ, കോൺഗ്രസ് – ദൾ അധികാരം ഒലിച്ചുപോകും. തിരിച്ചടിക്കാനുള്ള ബിജെപിയുടെ ശേഷി എല്ലാവർക്കും അറിയുന്നതാണെന്നും യെഡിയൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts