കേരളത്തിൽ ട്രോളിംഗ് നിരോധനം നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 52 ദിവസത്തേക്ക് നടത്തുന്ന ട്രോളിംഗ് നിരോധനം ജൂലൈയ് 31ന് അവസാനിക്കും. കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ നിയമപ്രകാരമാണ് കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്.

നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും എഞ്ചിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം നാലായിരത്തോളം യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിരോധനം ബാധകമാകുന്നത്.

ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കുകയും നിയമലംഘനം നടത്തുന്നവരെ പിടികൂടി പിഴ ചുമത്തുകയും ചെയ്യും. നിരോധനം കർശനമാക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്‍റും കടലിൽ പരിശോധന തുടങ്ങി. അതേസമയം, നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൂടാതെ, 25 വര്‍ഷമായി 47 ദിവസത്തേക്ക് നടത്തിയിരുന്ന ട്രോളിംഗ് നിരോധനത്തില്‍ ഇപ്പോള്‍ വരുത്തിയ മാറ്റം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബോട്ടുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

എന്നാല്‍, നിരോധനം അഞ്ച് ദിവസം കൂട്ടിയതോടെ മത്സ്യപ്രജനനത്തിൽ വ‍ർദ്ധനവുണ്ടാകുമെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ 28,000 വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us