ബ്ര​സീ​ല്‍-ഓ​സ്​​ട്രി​യ​ മത്സരം ഇന്ന്: നെയ്മര്‍ ഇന്ന് കളത്തിലിറങ്ങും

വി​യ​ന: ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ബ്ര​സീ​ലി​ന്​ ഇ​ന്ന്​ ഓസ്​​ട്രി​യ​യുമായി അ​വ​സാ​ന സ​ന്നാ​ഹ​പ്പോ​രാ​ട്ടം. ഇന്ന് രാത്രി 7.30 നാണ് മത്സരം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക്രൊ​യേ​ഷ്യ​യെ 2-0നാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.

പ​രി​ക്കി​ല്‍​നി​ന്ന്​ മോ​ചി​ത​നാ​യ നെയ്മറിന്‍റെ വരവ് കോ​ച്ച്‌​ ടി​റ്റെ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ത്തു​ന്നുണ്ടെങ്കിലും പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഫ്രെഡിന്‍റെ നി​ല ആ​ശ​ങ്ക​യുണ്ടാക്കുന്നതാണ്.

അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ തുനീഷ്യക്കെതിരെ സ്പെ​യി​ന്‍ കഷ്ടിച്ച് ജയിച്ചു. 84മത്തെ മി​നി​റ്റി​ൽ ഇ​യാ​ഗോ അ​സ്പാ​സ് നേ​ടി​യ ഏകഗോളാണ് സ്പെയിന് രക്ഷയായത്.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

കൂടാതെ, ഫ്രാ​ൻ​സ്-യുഎസ് മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. യു​എ​സി​ന് വേ​ണ്ടി ഗ്രീ​നും ഫ്രാ​ൻ​സി​ന് വേ​ണ്ടി എം​ബാ​പെ​യും ആണ് വല കുലുക്കിയത്. മറ്റു മത്സരങ്ങളിൽ സ്വീഡനെ പെറു സമനിലയിൽ തളച്ചു. മെക്സിക്കോയെ ഡെന്മാർക്ക് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us