കോഴിക്കോട് : നിപ്പ വൈറസിന്റെ ജാഗ്രതയെന്നോണം ജില്ലയിലെ സ്കൂള്‍ അവധി ഒരാഴ്ച കൂടി പത്തു ദിവസത്തേയ്ക്ക് കൂടി നീട്ടി …അതുപോലെ തന്നെ തലശ്ശേരിയിലെ കണ്ണൂര്‍ ജില്ല കോടതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി …ഈ മാസം പത്ത് വരെ സാക്ഷികളും പ്രതികളും ഹാജരാവേണ്ടതില്ല എന്ന് ജില്ല ജഡ്ജി അറിയിച്ചു..ഇതനുസരിച്ച് സമന്‍സുകള്‍ക്ക് സ്റൊപ്പ് മെമ്മോ നല്‍ക്കാനും ഉത്തരവിട്ടു ..അതെ സമയം ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് കേരളത്തില്‍ എത്തിച്ചുവെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു ..എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നല്‍കി തുടങ്ങാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു ..
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ്പ വൈറസ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ രോഗിക്ക് വൈറസ് ബാധ ഇല്ലെന്നു തെളിഞ്ഞു ..വിദഗ്ദ പരിശോധനയില്‍ നിപ്പ വൈറസ് അല്ല മരണകാരണമെന്നു തെളിഞ്ഞു .കോഴിക്കോട് കൂടാതെ മലപ്പുറം ജില്ലയും കുറച്ചു ദിവസത്തേയ്ക്ക് അതീവ ജാഗ്രത നിരീക്ഷണത്തിലാണ് …